വൈദ്യുത കാറുമായി നിസാന്‍, ലീഫ് എത്തുന്നത് ഈ വര്‍ഷം

കഴിഞ്ഞ മാസമാണ് നിസാന്‍ തങ്ങളുടെ പ്രീമിയം എസ്‌യുവിയായ കിക്ക്‌സിനെ വിപണിയിലെത്തിച്ചത്. എസ്‌യുവി വാഹനങ്ങളോട് ഇന്ത്യക്കാര്‍ക്ക് പ്രിയമേറുന്ന വേളയില്‍ പ്രധാനമായും ഹ്യുണ്ടായി ക്രെറ്റയുടെ വിപണിയില്‍ കണ്ണുവച്ചാണ് കിക്ക്‌സിനെ നിസാന്‍ പുറത്തിറക്കിയത്. എന്നാല്‍ ഇവിടം കൊണ്ടൊന്നും നിര്‍ത്താനൊന്നും നിസാന്‍ തീരുമാനിച്ചിട്ടില്ല. തങ്ങളുടെ ആദ്യ വൈദ്യുത കാര്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഈ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍.

നിസാന്‍ ലീഫ്

കമ്പനിയുടെ അടുത്ത തലമുറ വൈദ്യുത കാറായ ലീഫ്, ഈ വര്‍ഷം തന്നെ എത്തുമെന്ന് നിസാന്‍ അറിയിച്ച് കഴിഞ്ഞു. രാജ്യാന്തര തലത്തില്‍ 51 വിപണികളിലാണ് നിസാന്‍ ലീഫ് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. നൂറിലേറെ അന്താരാഷ്ട്ര അവാര്‍ഡുകള്‍ക്ക് ഉടമയായ ലീഫിന്റെ വില്‍പ്പന ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നിസാന്‍ തീരുമാനിച്ചിരിക്കുന്നത്. 2010 -ല്‍ വിപണിയിലെത്തിയ നിസാന്‍ ലീഫ്, വൈദ്യുത കാറുകളിലെ മുന്‍നിരക്കാരനാണ്. ഇതിനോടകെ തന്നെ കമ്പനി ലോകത്താകെ 3,50,000 യൂണിറ്റ് ലീഫ് കാറുകളാണ് വിറ്റിരിക്കുന്നത്. പോയ വര്‍ഷം ദില്ലിയില്‍ നടന്ന MOVE ഉച്ചകോടിയില്‍ ഈ പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനത്തെ പ്രദര്‍ശിപ്പിച്ചിരുന്നു.

നിസാന്‍ ലീഫ്

ലീഫിലെ വൈദ്യുത മോട്ടോര്‍ 147 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും. 40 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ലീഫിലുള്ളത്. ഇതിന്റെ ബാറ്ററിയുടെ പിന്തുണയാല്‍ ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍ ദൂരമോടും നിസാന്‍ ലീഫ്. ചാര്‍ജ്ജിംഗ് സോക്കറ്റ് അടിസ്ഥാനപ്പെടുത്തി എട്ടു മുതല്‍ 16 മണിക്കൂര്‍ നേരം വേണം ബാറ്ററിയില്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് കയറാന്‍. ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും കാറിലുണ്ട്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (CBU) യൂണിറ്റ് ആയിട്ടായിരിക്കും ലീഫിന് നിസാന്‍ ഇന്ത്യയിലെത്തിക്കുക.

നിസാന്‍ ലീഫ്

ഏകദേശം 35 ലക്ഷം രൂപയാണ് ഈ വൈദ്യുത കാറിന് എക്‌സ്‌ഷോറൂമില്‍ പ്രതീക്ഷിക്കുന്ന വില. വില്‍പ്പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്താനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി പുതിയ വാഹനങ്ങളും സാങ്കേതികതയും വിപണിയില്‍ പരിചയപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ ഡീലര്‍ഷിപ്പുകളും കമ്പനി ആരംഭിക്കും. കേരളത്തിലെ ഡിജിറ്റല്‍ ഹബ്ബിലേക്ക് ഇതിനകം തന്നെ 500 പേരെ റിക്രൂട്ട് ചെയ്ത് കഴിഞ്ഞു നിസാന്‍.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #നിസാന്‍ #nissan
English summary
nissan's electric car leaf will be launched in india by this year: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X