ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ചെറുകാർ നിർമ്മാതാക്കളായ ഡാറ്റ്സന്റെ പ്രവർത്തനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിസ്സാൻ മോട്ടോർ കമ്പനി. ആറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ, റഷ്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത വിപണന ബ്രാൻഡായിരുന്നു നിസ്സാന്റെ കീഴിലുള്ള ഡാറ്റ്സൻ.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ പ്രവർത്തനം 2022-ഓടെ പിൻവലിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എൻ‌ട്രി ലെവൽ‌ മാർ‌ക്കറ്റിൽ‌ സേവനമനുഷ്ഠിക്കുകയെന്നതായിരുന്നു ഡാറ്റ്സനിലൂടെ നിസ്സാൻ നടപ്പിലാക്കിയ പദ്ധതി. തുടർന്നുള്ള വിഭാഗത്തിൽ നിസ്സാനും ആഢംബര വിഭാഗത്തിൽ ഇൻ‌ഫിനിറ്റിയും സേവനമനുഷ്ഠിക്കുന്നു.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ഡാറ്റ്സൻ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ വിപണിയാണ് ഇന്ത്യ. കാർലോസ് ഘോസ്ൻ തന്നെ പുനരുജ്ജീവിപ്പിച്ച ബ്രാൻഡിന്റെ ആദ്യ മോഡൽ ഗോ ഹാച്ച്ബാക്കായിരുന്നു. പിന്നീട് ഗോ പ്ലസും റെഡി ഗോയും വിപണിയിലെത്തി. എന്നാൽ ഇന്ത്യയിലും മറ്റ് വിപണികളിലും ശ്രദ്ധേയമായ വിൽപ്പന നേടുന്നതിൽ ഡാറ്റ്സൻ പരാജയപ്പെട്ടു.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ഇന്ത്യയിൽ ജാപ്പനീസ് വാഹന നിർമാതാക്കളുടെ വിതരണ, വിൽപ്പന, സേവന പങ്കാളിയായ ഹോവർ ഓട്ടോമോട്ടീവ് ഇന്ത്യയും (HAI) നിസ്സാനും തമ്മിലുള്ള വേർപിരിയലോടെ ഗോ ഹാച്ച്ബാക്കിന്റെ വിൽപ്പനയെ ഒരു മോശം തുടക്കത്തിലേക്ക് തള്ളിവിട്ടു. ഇത് വിൽപ്പന ശൃംഖലയെ താറുമാറാക്കുകയും ചെയ്തു.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

വിപണിയിലെത്തി മാസങ്ങൾക്ക് ശേഷം ഗ്ലോബൽ NCAP ടെസ്റ്റുകളിലെ മോശം പ്രകടനവും വാഹനത്തിന്റെ വിപണിയെ കാര്യമായി ബാധിച്ചു. ഡാറ്റ്സന്റെ രണ്ടാമത്തെ മോഡലായ റെഡി ഗോ പുറത്തിറക്കിയപ്പോഴും നിസ്സാന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. വിപണിയിൽ ഏറെ വിജയംനേടിയ ക്വിഡിന്റെ നേരിട്ടുള്ള എതിരാളിയായാണ് റെഡി ഗോയെ വിപണിയിലെത്തിച്ചത്.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

എന്നാൽ രണ്ടാം മോഡലും കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടു. റെഡി ഗോയെ മൂന്ന് മടങ്ങ് വിൽപ്പനയായിരുന്നു ക്വിഡ് നേടിയത്. ആഗോളതലത്തിൽ വാഹന വ്യവസായം നേരിടുന്ന ശക്തമായ വെല്ലുവിളികൾ ഇപ്പോൾ ഡാറ്റ്സൺ ബ്രാൻഡിന്റെ പ്രവർത്തനക്ഷമതയെ ബാധിച്ചു.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

കൂടാതെ നിലവിൽ നിസ്സാന്റെ ലാഭത്തിലുണ്ടായ ഇടിവ്, യുഎസിലെയും യൂറോപ്പിലെയും ആഗോള വിൽപ്പനയിലെ സ്തംഭനാവസ്ഥ, ഏഷ്യയിലെ മാന്ദ്യം, കാർലോസ് ഘോസ്ൻ അഴിമതിയുടെ ആഘാതം, വൈദ്യുതീകരണത്തിലും സ്വയംഭരണത്തിലും നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം ഡാറ്റ്സനിന്റെ പ്രവർത്തനം നിർത്തലാക്കാൻ കാരണങ്ങളായേക്കാം.

Most Read: ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ഈ വർഷം ജൂലൈയിൽ പുനസംഘടന പരിപാടിയിൽ നിസ്സാൻ അതിന്റെ ഉത്പാദന ശേഷിയും മോഡൽ ശ്രേണിയും കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യയുൾപ്പെടെ 14 വിപണികളിലുടനീളം 12,500 തൊഴിലവസരങ്ങൾ കമ്പനി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

Most Read: ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

2019 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നിസ്സാന്റെ അറ്റവരുമാനം പ്രതിവർഷം 94.5 ശതമാനമായി ഇടിഞ്ഞു. അതോടൊപ്പം നിരവധി പ്രധാന വിപണികളിലെ വിൽപ്പനയിലും കുറവുണ്ടായി.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

അതിനാൽ യുഎസ്, ചൈന വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിസ്സാൻ ലക്ഷ്യമിടുന്നത്. ഈ മാസം അവസാനം കമ്പനിയുടെ വിപുലമായ ആഗോള വളർച്ചാ പദ്ധതി ഔദ്യോഗികമായി വെളിപ്പെടുത്താൻ സാധ്യതയുണ്ട്. അതിൽ ഡാറ്റ്സൻ ബ്രാൻഡിനെ പിൻവലിക്കുന്ന പ്രഖ്യാപനവും ഉണ്ടായേക്കുമോ എന്നാണ് വാഹന ലോകം ഉറ്റുനോക്കുന്നത്.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

എങ്കിലും ഒറ്റയടിക്ക് ഡാറ്റ്സന്റെ പ്രവർത്തനം നിർത്താതെ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സാധ്യകൾ. അതിനാൽ 2022 വരെ അല്ലെങ്കിൽ 2023 ന്റെ തുടക്കം വരെ എൻട്രി ലെവൽ വാഹന നിർമ്മാതാക്കളുടെ സേവനം വിപണിയിൽ ഉണ്ടാകും. അതിനുശേഷം CMF-A പ്ലാറ്റ്‌ഫോമിലെ അടുത്ത തലമുറ ഉൽപ്പന്നങ്ങൾ നിസ്സാൻ ബാഡ്‌ജിലായിരിക്കും പുറത്തിറങ്ങുക.

ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

റെഡി ഗോ ഒരു പ്രധാന ഫെയ്‌സ് ലിഫ്റ്റിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2020 മാർച്ചിൽ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിച്ച് വിപണിയിലെത്തുമെന്ന് ഗ്ലോബൽ ഡാറ്റ്സൻ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ (എംസി എഎംഐ) മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പേമാൻ കാർഗർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Nissan plans to shut down Datsun. Read more Malayalam
Story first published: Thursday, October 24, 2019, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X