2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

സര്‍ക്കാരിനായി എല്ലാ കാര്യങ്ങളും ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന നീതി ആയോഗ് 2030 -ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ എന്നൊരു നിര്‍ദ്ദേശം മുമ്പോട്ട് വച്ചു. ഇതിന് മുമ്പേ നീതി ആയോഗ് സിഇഒ അമിതാബ് കാന്ത് ഉള്‍പ്പെടുന്ന പാനല്‍ 2025 മുതല്‍ 150 സിസി വരെയുള്ള വാഹനങ്ങള്‍ എല്ലാം ഇലക്ട്രിക്ക് ആയിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു.

2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

ഇക്കണോമിക്ക് ടൈംസ് നല്‍കുന്ന വിവരപ്രകാരം 2030 -ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ എങ്ങനെ നിരത്തുകളില്‍ നിന്ന് തുടച്ച് മാറ്റാം എന്നതിനെപ്പറ്റി പഠനം നടത്താന്‍ ഗതാഗത ദേശീയപാത വികസന മന്ത്രാലയത്തിനും മറ്റ് വകുപ്പകള്‍ക്കും ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

നിശ്ചിത ഹൈവേകളില്‍ ബസ്സുകളുടേയും ട്രക്കുകളുടേയും നീക്കം സജ്ജീകരിക്കാന്‍ റോഡിന് മുകളിലായി വൈദ്യുത ശൃംഘലയുള്ള ഇ-ഹൈവേകള്‍ ആരംഭിക്കുവാനും നീതി ആയോഗ് നിര്‍ദ്ദേശിച്ചു. 2030 -ഓടെ 50 ജിഗാവാട്ട് ബാറ്ററികള്‍ ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

മുഴുവന്‍ വൈദ്യുതവല്‍കരണത്തിനെതിരെ വാഹന കമ്പനികള്‍ നീങ്ങുമ്പോഴാണ് നീതി ആയോഗിന്റെ ഈ നീക്കം. ജപ്പാനീസ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ മുതല്‍ തദ്ദേശ നിര്‍മ്മാതാക്കള്‍ വരെ ഈ മാറ്റത്തിനെതിരെ പ്രതിഷേധത്തിലാണ്.

Most Read: ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ — വീഡിയോ

2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

2030 -ഓടെ എല്ലാ വാഹന സര്‍വ്വീസ് ദാതാക്കളോടും തങ്ങളുടെ പെട്രോള്‍ ഡീസല്‍ വാഹന നിരയെ വൈദ്യുത വാഹനങ്ങളാല്‍ പുനക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മന്ത്രിസഭ ആവശ്യപ്പെട്ടു.

Most Read: ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം-നീതി ആയോഗ്

ബാറ്ററി നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കുന്നതിനായി നീതി ആയോഗ് സാമ്പത്തിക സഹായങ്ങളും, തദ്ദേശീകമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ സബ്‌സിഡികളും പ്രഖ്യാപിച്ചു.

100 ശതമാനം തദ്ദേശിതമായി വികസിപ്പിച്ചെടുത്ത ഒരു കിലോവാട്ട് ബാറ്ററിക്ക് നിര്‍മ്മാതാവിന് 2000 രൂപ സബ്‌സിഡി ലഭിക്കും. 20 ജിഗാവാട്ട് വരെയാണ് പരമാവധി സബ്‌സിഡി ലഭിക്കുക.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം-നീതി ആയോഗ്

ഇന്ത്യ ഒരു മുഴു വൈദ്യുത രാജ്യമായി മാറിയാല്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കോടി രൂപ ലാഭിക്കാം. അതോടൊപ്പം രാജ്യത്ത് 10 ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാം എന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.

Source: Economic Times

Most Read Articles

Malayalam
English summary
NITI Proposes Selling Only Electric Vehicles After 2030. Read in Malayalam.
Story first published: Wednesday, June 19, 2019, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X