വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയായിരുന്നു സര്‍ക്കാര്‍. പദ്ധതിയനുസരിച്ച് റജിസ്‌ട്രേഷന്‍ സമയത്ത് എല്ലാ വൈദ്യുത വാഹനങ്ങളേയും റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി മുമ്പോട്ട് വച്ചു.

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല.

വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കും ഭാവിയില്‍ ഇവ വാങ്ങന്‍ പോവുന്ന ഉപഭോക്താക്കള്‍ക്കും ഇത് വളരെ നല്ല വാര്‍ത്തയാണ്. നികുതി ഇളവ് ഇരുചക്ര വാഹനങ്ങള്‍ക്കും, മുച്ചക്ര വാഹനങ്ങള്‍ക്കും തുടങ്ങി രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാ തരം വൈദ്യുത വാഹനങ്ങള്‍ക്കും ലഭിക്കും. അതിലുപരി ഈ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടാല്‍ നിലവിലുള്ള വൈദ്യുത വാഹനങ്ങള്‍ക്ക് നികുതി പുതുക്കല്‍ ഫീസുകള്‍ അടക്കേണ്ടതില്ല.

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല.

ഇതിന് മുമ്പേ ഫെയിം II പദ്ധതിയില്‍ ഇതിന് സമാനമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഫെയിം II പദ്ധതിയിലെ നികുതി ഇളവുകള്‍ ടാക്ക്‌സി വിഭാഗത്തിന് മാത്രം ഒതുങ്ങിയതായിരുന്നു പ്രൈവറ്റ് വാഹനങ്ങള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ഇതില്‍ ലഭിച്ചിരുന്നില്ല.

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല.

എന്നാല്‍ നിര്‍ദ്ദേശിക്കപ്പെട്ട പുതിയ പദ്ധതി ഇവയെല്ലാം ഒരു പോലെ കൈകാര്യം ചെയ്യുമെന്ന് മാത്രമല്ല ഇന്ത്യയില്‍ ശൈശവാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത വാഹന മേഖലയ്ക്ക് വലിയൊരു പ്രജോദനം തന്നെ നല്‍കും.

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല.

2030 -ഓടെ പെട്രോള്‍, ഡീസല്‍ എന്നീ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കുറച്ച് ദിവസങ്ങള്‍ മുമ്പ് നീതി ആയോഗും 2030 -ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

Most Read: ഹെല്‍മറ്റ് വാങ്ങുന്നതിന് മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല.

അതിലുപരി 2023 -ന് ശേഷം വൈദ്യുത മുചക്ര വാഹനങ്ങളും 2025 -ന് ശേഷം 150 സിസി -യില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങളും വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2020 -ന് ശേഷം രാജ്യത്ത് വില്‍ക്കുന്ന വൈദ്യുത വാഹനങ്ങളല്ലാത്ത എല്ലാ വാഹനങ്ങളും നിര്‍ബന്ധമായും ബിഎസ് VI നിലവാരം പുലര്‍ത്തേണ്ടതാണ്. ഭാവിയുടെ യാത്രാ സംവിധാനങ്ങളാണ് വൈദ്യുത വാഹനങ്ങള്‍. അതിനാല്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനായി സര്‍ക്കാര്‍ ചില വെല്ലുവിളികള്‍ സ്വീകരിക്കേണ്ടി വരും.

Most Read: ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല.

ഇന്ത്യയിലേക്ക് തങ്ങളുടെ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ കാത്ത് നില്‍ക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍. റിവോള്‍ട്ട് മോട്ടോര്‍സ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന തങ്ങളുടെ കോണ എസ്‌യുവിയുടെ ലോഞ്ചോടെ ഹ്യുണ്ടായി, രാജ്യത്ത് തങ്ങളുടെ വൈദ്യുത വാഹന ഇന്നിംഗ്‌സ് ആരംഭിക്കും. അതിന് പിന്നാലെ എംജി e-ZS, മാരുതി വാഗണ്‍ആര്‍ EV, ടാറ്റ അള്‍ട്രോസ് EV എന്നിവയും ഇന്ത്യന്‍ വിപണി കാത്തിരിക്കുന്നു.

Most Read: സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല.

എന്നാല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുനീളെ നല്‍ക്കുക എന്നതിനെ ആശ്രയിച്ചാണ് രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിജയം തീരുമാനിക്കാന്‍ കഴിയുന്നത്.

Most Read Articles

Malayalam
English summary
No registration fees for all electric vehicles in India. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X