മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

രാജ്യത്തിന്റെ തലസ്ഥാനത്ത് മലീനീകരണം നിയന്ത്രിക്കാനായി വീണ്ടും ഒറ്റ-ഇരട്ട നിയം പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. നവംബര്‍ 4-15 വരെയുള്ള ചുരുങ്ങിയ കാലയളവിലേക്ക് മാത്രമാവും ഈ നിയം നടപ്പിലാക്കുക.

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ഈ നിയമപ്രകാരം ജനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ യഥാക്രമം ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നിരത്തുകളില്‍ ഉപയോഗിക്കാം. പില്‍ കാലത്ത് ഇത് പ്രാബല്യത്തില്‍ വന്നപ്പോള്‍ ഡല്‍ഹിയിലെ മലിനീകരണം കാര്യമായ അളവില്‍ കുറയ്ക്കാന്‍ സാധിച്ചിരുന്നു.

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

എന്നാല്‍ അത്യാവശ വാഹനങ്ങളേയും, സ്ത്രീകളേയും ഈ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2016 -ലാണ് ഒറ്റ-ഇരട്ട നിയമം തലസ്ഥാനത്ത് ആദ്യമായി പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ ഇന്നുവരെ സമിശ്ര പ്രതികണമാണ് ജനങ്ങളില്‍ നിന്ന ലഭിക്കുന്നത്.

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

എന്നാല്‍ വാരാന്ത്യത്തില്‍ ഈ നിയമം ബാധകമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. വളരെ പരിമിതമായ സമയത്തേക്ക് മാത്രമേ ഒറ്റ-ഇരട്ട നിയമം നടപ്പിലാക്കാന്‍ സാദധിക്കൂ, ദീര്‍ഘ സമയത്തേക്ക് ഇത് നീട്ടിയാല്‍ ജനജീവിതത്തെ തന്നെ സാരമായി ബാധിക്കും.

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

പഠനങ്ങള്‍ പ്രകാരം ലോകത്തിലെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട തലസ്ഥാനം ഡല്‍ഹിയാണ്. വാഹനങ്ങള്‍, ഫാക്ടറികള്‍, ചപ്പുചവറും മറ്റ് കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിന്റെ പുകയുമാണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ അവസ്ഥകളെ ഏഴ് പോയിന്റ് ആക്ഷന്‍ പ്ലാന്‍ ഉപയോഗിച്ച് പരിഹരിക്കാനുള്ള ഒരുക്കത്തലാണ് സര്‍ക്കാര്‍.

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

എന്നാല്‍ നിലവില്‍ നഗരത്തിലെ മലിനീകരണം 25 ശതമാനം കുറഞ്ഞതായി അരവിന്ദ് കേജരിവാള്‍ പറഞ്ഞു. മാലിന്യങ്ങളുടെ അളവ് കുറഞ്ഞു വരുന്ന ഏക നഗരം ഡല്‍ഹിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

പരിസ്ഥിത സൗഹാര്‍ഥ യാത്രാ മാര്‍ഗങ്ങല്‍ പ്രോത്സാഹിപ്പിക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനും 1000 ഇലക്ട്രിക്ക് ബസ്സുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ആദ്യമായി 2014 -ല്‍ റോമിലാണ് ഈ ഒറ്റ-ഇരട്ട നിയമം ആദ്യമായി പരീക്ഷിച്ചതും, പ്രബല്യത്തില്‍ വരുത്തിയതും. വലിയ തരത്തിലുള്ള വായു മലിനീകരണം മൂലം റോഡുകലില്‍ നിന്ന് വാഹനങ്ങള്‍ നിരോധിക്കേണ്ട അവസ്ഥയായിരുന്നു.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

എന്നാല്‍ ഒറ്റ-ഇരട്ട നിയമം അവതരിപ്പിച്ചതിന് ശേഷം വളരെ പ്രകടമായ മാറ്റളാണ് ഉണ്ടായത്. രാജ്യത്തെ മലിനീകരണം വന്‍തോതില്‍ കുറയ്ക്കാനും, ആരോഗ്യപരമായ പരിസരങ്ങൾ നില നിര്‍ത്താനും ഇത് സഹായിച്ചു.

Most Read: റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

വാഹനങ്ങള്‍ക്കൊപ്പം ദീപാവലിക്ക് പടക്കങ്ങളും മറ്റ് കരിമരുന്ന് പ്രയോഗങ്ങളും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ദീപാവലി ഉത്സവം ആഘോഷിക്കുന്നതിനായി ജനങ്ങള്‍ക്ക് സൗജന്യ ലേസര്‍ ഷോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ഡല്‍ഹി. അനുദിനം മലിനീകരണം കാരണം നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍ ഇപ്പോള്‍ വീണ്ടും നടപ്പിലാക്കുന്ന ഒറ്റ-ഇരട്ട നിയമം പൂര്‍ണ്ണ ഇലക്ട്രിക്ക് ഗതാഗത സംബ്രദായത്തിലേക്ക് വഴി മാറു വരെയുള്ള താല്‍ക്കാലിയ ആശ്വാസമാവും.

Most Read Articles

Malayalam
English summary
Odd-Even Rule Returns To Delhi From November: Aims To Reduce Air Pollution. Read more Malayalam.
Story first published: Saturday, September 14, 2019, 14:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X