പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കാറുകളില്‍ പ്രമുഖനാണ് മാരുതി സ്വിഫ്റ്റ്. നിലവില്‍ മൂന്നാം തലമുറ മാരുതി സ്വിഫ്റ്റാണ് വില്‍പ്പനയ്ക്കുള്ളത്. മുന്‍ തലമുറ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായ പുത്തന്‍ മാരുതി സ്വിഫ്റ്റ് HEARTECT അടിത്തറയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഒരുപാട് പരിഷ്‌കരണങ്ങളും പുതിയ സ്വിഫ്റ്റില്‍ മാരുതി സുസുക്കി നടത്തിയിട്ടുണ്ട്.

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

2010 മോഡല്‍ മാരുതി സ്വിഫ്റ്റിനെ പുത്തന്‍ തലമുറ സ്വിഫ്റ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പെയിന്റ് സ്‌കീം മാറ്റിയെടുക്കുന്ന വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

ഒമ്പത് വര്‍ഷത്തോളം പഴക്കമുള്ള മാരുതി സ്വിഫ്റ്റ് പൊടി പിടിച്ച നിലയില്‍ കിടക്കുന്നതാണ് വീഡിയോയുടെ ആദ്യ ഭാഗത്ത് കാണാന്‍ സാധിക്കുന്നത്. കൂടാതെ ബോഡിയില്‍ സ്‌ക്രാച്ചുകളുള്ളതായും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

മാത്രമല്ല സ്വിഫ്റ്റിന്റെ ബോഡിയില്‍ പലയിടത്തും പെയിന്റിളകിയ നിലയിലും കാണാം. ഇവിടെ പെയിന്റ് റിസ്റ്റോറിംഗ് എന്ന പ്രക്രിയയാണ് കാര്‍ പുത്തനാക്കാന്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യം തന്നെ കാറിലെ പഴകിയ പെയിന്റ് പൂര്‍ണ്ണമായും നീക്കം ചെയ്ത് ബോഡി വൃത്തിയാക്കുകയാണ് ചെയ്യുക.

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

ഈ പ്രക്രിയയില്‍ തന്നെ കാറിലെ സ്‌ക്രാച്ചുകള്‍ നീക്കം ചെയ്തിരിക്കും. ശേഷം പൊടിയും മറ്റും കാര്‍ ബോഡിയില്‍ പറ്റിപ്പിടിക്കാതിരിക്കാനായി പ്രൈം പെയിന്റ് പൂശും. പുത്തന്‍ സ്വിഫ്റ്റിന്റെ ഡിസൈന്‍ ലേ ഔട്ട് കൂടിയാണ് ബേസ് കോട്ട് പൂശുന്നതിലൂടെ വ്യക്തമാവുക.

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

പുത്തന്‍ സ്വിഫ്റ്റിലെ ഒഴുകിയിറങ്ങുന്ന റൂഫ് അനുഭൂതി ലഭിക്കാനായി ആദ്യ തലമുറ സ്വിഫ്റ്റിലെ C പില്ലാറിന് ബ്ലാക്ക് നിറമുള്ള പെയിന്റാണ് നല്‍കിയിരിക്കുന്നത്. ഇത് പുതിയ സ്വിഫ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചെയ്തിരിക്കുന്നത്.

Most Read: നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

പുറമെ മാത്രമല്ല, കാറിന്റെ അകത്തളവും കാര്യമായ രീതിയില്‍ തന്നെ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്റീരിയറിലും ഡോറുകളിലും ഫ്‌ളോറുകളിലും ആന്റി-റസ്റ്റ് പെയിന്റ് കോട്ടിംഗ് നല്‍കിയിട്ടുണ്ട്.

Most Read: ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

ആകെ മൊത്തിത്തില്‍ വളരെ മികച്ച രീതിയിലാണ് സ്വിഫ്റ്റിലെ പെയിന്റിംഗ് നടത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നു. കാര്‍ ബോഡിയില്‍ തിളക്കമാര്‍ന്ന റെഡ് പെയിന്റ് നല്‍കിയപ്പോള്‍ A പില്ലാറിനും B പില്ലാറിനും ബ്ലാക്ക് നിറമാണ് നല്‍കിയിരിക്കുന്നത്.

Most Read: റേഞ്ച് റോവർ സ്പോർടിന് വില 20 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

C പില്ലാറിന് ഭാഗികമായി റെഡ് നിറം ലഭിച്ചിട്ടുണ്ട്. എന്നാല്‍, മുകള്‍ഭാഗത്തിന് ബ്ലാക്ക് നിറമാണ് നല്‍കിയിരിക്കുന്നത്. മിററുകള്‍ക്ക് കൂടി ബ്ലാക്ക് നിറം ലഭിച്ചു കഴിഞ്ഞപ്പോള്‍ പുതു തലമുറ സ്വിഫ്റ്റിന്റെ പ്രതീതിയുണര്‍ത്തുന്നുണ്ട് 2010 മോഡല്‍.

പത്ത് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റ് പുത്തനാവുമ്പോള്‍ — വീഡിയോ

ഇതിനൊപ്പം ആഫ്റ്റര്‍ മാര്‍ക്കറ്റ് ബ്ലാക്ക് വീലുകളും കൂടി ചേരുന്നതോടെ സ്വിഫ്റ്റ് ആകര്‍ഷകമായി മാറിയിട്ടുണ്ട്. കാറിന്റെ ഇന്റീരിയര്‍ പരിഷ്‌കരിച്ചതും 2010 മോഡലിന് പുതു തലമുറ സ്വിഫ്റ്റിന്റെ ഭാവം പകരുന്നതില്‍ മുതല്‍ക്കൂട്ടായി.

Source: Vinay Kapoor

Most Read Articles

Malayalam
English summary
Old Maruti Suzuki Swift Restored With Anti-Rust Paint Job To Look As New. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X