മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ വാഗൺആറിന്റെ 40,000 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. 1.0 ലിറ്റർ എഞ്ചിൻ മോഡലുകളെയാണ് സുരക്ഷാ തകരാറുമൂലം കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

സുരക്ഷാ തകരാറുകൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വാഹനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുമാണ് ആഗോളതലത്തിൽ കമ്പനി വാഗൺആറിനെ തിരിച്ചുവിളിക്കുന്നത്.എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ 1.2 ലിറ്റര്‍ എഞ്ചിൻ മോഡലുകളില്‍ തകരാര്‍ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ മോഡലുകൾക്ക് പ്രശ്നം ബാധകമായിരിക്കില്ല.

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

ഫ്യുവൽ ഹോസിലെ തകരാറിനെ തുടര്‍ന്ന് 1.0 ലിറ്റർ പതിപ്പിലെ 40,618 വാഹനങ്ങളെ മാരുതി പരിശോധിക്കും. 2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച വാഗൺആറുകളിലാണ് കംപ്ലയിന്റ് കണ്ടെത്തിയിരിക്കുന്നത്.

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

ഈ കാലയളവിൽ നിങ്ങൾ ഒരു വാഗൺ ആർ 1.0 ലിറ്റർ മോഡൽ സ്വന്തമാക്കയിട്ടുണ്ടെങ്കിൽ ഈ പ്രശ്‌നം നിങ്ങളുടെ കാറിനെ ബാധിച്ചേക്കാം. പരിശോധനയിൽ തകരാർ കണ്ടെത്തുന്ന കാറുകൾ സൗജന്യമായി തകരാർ പരിഹരിച്ച് നൽകുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

തകരാര്‍ കണ്ടെത്തിയ കാറുകളുടെ പട്ടിക മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കാറിന്റെ ചേസിസ് നമ്പർ നല്‍കിയാല്‍ വാഹനത്തിന്റെ വിവരം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുമെന്നും മാരുതി അറിയിച്ചു.

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

ഓഗസ്റ്റ് 24 മുതൽ മാരുതി സുസുക്കി ഡീലർമാർ തകരാറുള്ള വാഗൺ ആർ മോഡലുകളുടെ ഉടമകളെ അറിയിക്കും. മാരുതി സുസുക്കി മുമ്പും ഇത്തരം സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ബലേനോ ഈ രീതിയിൽ തിരിച്ചുവിളിച്ചിരുന്നു. ആക്റ്റുവേറ്റർ അസംബ്ലി എബിഎസ് സോഫ്റ്റ്‌വെയര്‍ പരിശോധിച്ച് നവീകരിക്കുന്നതിനായിരുന്നു ഇത്.

Most Read: ഹ്യുണ്ടായി i20 മൂന്നാം തലമുറ അടുത്ത വർഷം

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

കൂടാതെ ബ്രേക്ക് വാക്വം ഹോസ് പരിഹരിക്കുന്നതിനായി പുതിയ സ്വിഫ്റ്റിന്റെയും ബലേനോയുടെയും 52,686 യൂണിറ്റുകളും കഴിഞ്ഞ മെയ് മാസത്തിൽ കമ്പനി തിരിച്ചുവിളിച്ചിരുന്നു. മിക്കപ്പോഴും പ്രശ്നങ്ങൾ വളരെ ചെറുതാണെങ്കിലും ഭാവിയിൽ ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനാണ് വാഹന നിർമ്മാതാക്കൾ ഇത്തരം ഇടപെടലുകൾ നടത്തുന്നത്.

Most Read: കിയ സെല്‍റ്റോസിൻ്റെ ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ വാഹന വിപണിയിൽ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയെയും കാര്യമായി ബാധിച്ചിരുന്നു. മാന്ദ്യത്തിലും കമ്പനിയുടെ വിപണിയിൽ വാഗൺആറിന് മികച്ച വിൽപ്പനായാണ് ഉണ്ടായത്.

Most Read: ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

ഈ വര്‍ഷം ജനുവരിയിലാണ് പുതിയ വാഗണ്‍ആറിനെ മാരുതി സുസുക്കി വിപണിയിലെത്തിച്ചത്. ചെറു ഹാച്ച്ബാക്കായെ വാഗണ്‍ആറാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റ കാര്‍ എന്ന നേട്ടവും കൈവരിച്ചിരുന്നു. ഈ ചെറുകാര്‍ ജൂലായ് മാസം നേടിയത് 15062 യൂണിറ്റ് വില്‍പ്പനയാണ്.

മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

അതുപോലെ വാഗണ്‍ആറിന്റെ ഇലക്ട്രിക്ക് മോഡലിനെയും പുറത്തിറക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. 2020 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കും. തുടക്കത്തില്‍ ടാക്സി ഓപ്പറേറ്ററുമാരായ ഓല ക്യാബ്‌സ്, യൂബര്‍ എന്നിവയ്ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമാവും വാഗണ്‍ആര്‍ ഇലക്ട്രിക്ക് വില്‍ക്കുക.

Most Read Articles

Malayalam
English summary
Over 40,000 Maruti WagonRs recalled. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X