സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

സൗദി അറേബ്യയിൽ വർധിച്ചു വരുന്ന പിരിമുറുക്കത്തിന്റെ ഫലമായി ഇന്ത്യയിലെ ഇന്ധന വില ഉടൻ ഉയരാൻ സാധ്യത. സൗദി അറേബ്യൻ എണ്ണപ്പാടങ്ങൾക്ക് നേരെ അടുത്തിടെ നടന്ന ആക്രമണം സമ്പദ്‌വ്യവസ്ഥയെ തകർക്കാനും ദശലക്ഷക്കണക്കിന് ഡോളർ നഷ്ടത്തിനും കാരണമായി.

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

ഇത് അസംസ്കൃത എണ്ണയുടെ വില വർധനവിന് കാരണമാകുന്നു. ഒപ്പം ക്രൂഡ് ഓയിൽ വിലയുടെ ഉയർച്ചയും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർധനവ് വരുത്തും.

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

ആഗോള വിപണികളുടെ എണ്ണ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമാണ് സൗദി അറേബ്യ. നിരവധി രാജ്യങ്ങൾ എണ്ണ വിതരണത്തിനായി സൗദി അറേബ്യയെ ആശ്രയിക്കുന്നുണ്ട്. അത്തരം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സൗദിയിലെ രണ്ട് എണ്ണ ഖനന കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെത്തുടർന്ന് മധ്യ-കിഴക്കൻ രാജ്യത്തെ ആശ്രയിക്കുന്ന എല്ലാ രാജ്യങ്ങളും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് സൗദി അറേബ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള അരാംകോ. ആഗോള എണ്ണ ആവശ്യകതയുടെ ഏകദേശം 10 ശതമാനവും ഇവരാണ് നിറവേറ്റുന്നത്. രണ്ട് ദിവസം മുമ്പാണ് അരാംകോയുടെ ഖുറൈസ്, അബ്ഖായ്ക് കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടായത്.

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

പ്രതിദിനം 15 ദശലക്ഷം ബാരൽ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എണ്ണപ്പാടമാണ് ഖുറൈസിലേത്. അതോടൊപ്പം തന്നെ പ്രതിദിനം ഏഴ് ദശലക്ഷം ബാരലിലധികം സംസ്ക്കരിക്കാനുള്ള ശേഷിയുള്ള സംസ്കരണ കേന്ദ്രമാണ് അബ്ഖൈക്കയിലുള്ളത്.

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

യെമനിൽ നടത്തിവരുന്ന പ്രചാരണം നിർത്താൻ സൗദിയെ സമ്മർദ്ദത്തിലാക്കാനാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. ഇക്കാരണത്താൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 71.95 ഡോളർ (5,144 രൂപ) വരെ ഉയർന്നു.

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

ഇത് 19.5 ശതമാനം വർധനവാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ വില വർധനവ് മറ്റ് രാജ്യങ്ങൾക്ക് തലവേദന സൃഷ്ക്കും. മിക്ക രാജ്യങ്ങളും ഷിപ്പിംഗ് ചെലവ്, ശുദ്ധീകരണ ചെലവ്, ചില്ലറച്ചെലവ്, നികുതി എന്നിവ ചേർക്കുന്നതോടെ ഇന്ധനം വളരെ ചെലവേറിയതാവും. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ വിലയിലുണ്ടാകുന്ന വ്യത്യാസം സാധാരണ ജനങ്ങൾക്കുമേലുള്ള കനത്ത പ്രഹരമാണ്.

Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

എണ്ണ വിതരണം വേഗത്തിൽ പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും വിപണിയെ ഇതിനകം ബാധിക്കുകയും വില വർധനവ് തുടരുകയുമാണ്. ഇന്ത്യയുടെ 85 ശതമാനത്തിലധികം ഇന്ധനവും ഇറക്കുമതി ചെയ്യുന്നവയാണ്. സൗദി അറേബ്യയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം നടത്തുന്ന രാജ്യം.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

അരാംകോയ്‌ക്കെതിരായ ആക്രമണത്തോടെ രാജ്യത്തേക്കുള്ള ഇന്ധന വിതരണം കുറയുകയും അതിന്റെ ഫലമായി ഇന്ത്യയിലെ ഇന്ധന വിലയും ഉയരുകയും ചെയ്യും. നിലവിൽ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 74.1 രൂപയും ഡീസലിന് 69.11 രൂപയുമാണ് വില.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

നിലവിലെ സാഹചര്യത്തിൽ പെട്ടെന്നുള്ളതും കുത്തനെയുള്ളതുമായ ഇന്ധന വിലക്കയറ്റം അനുവദിക്കാൻ സർക്കാരുകൾക്ക് കഴിയാത്തതിനാൽ ഈ വിലകൾ സാവധാനത്തിൽ വർധിക്കാനാണ് സാധ്യത.

Most Read Articles

Malayalam
English summary
Petrol & Diesel Prices In India To Increase Due To Drone Attacks On Saudi Arabian Oil Fields. Read more Malayalam
Story first published: Tuesday, September 17, 2019, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X