Just In
- 10 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 10 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 11 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 12 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ
ഏതൊരാളും വാഹനം എടുക്കുന്നതിന് മുമ്പ് ആദ്യം തിരയുന്നത് വാഹനത്തിന്റെ മൈലേജ് തന്നെയാണ്. എന്നാല്‍ കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹന ഉടമ.

52 വയസ്സുള്ള ശശികുമാര്‍ എന്നയാളാണ് താന്‍ എടുത്ത വാഹനത്തിന് മൈലേജ് ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. ബാംഗളൂര്‍ സ്വദേശിയായ ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജെപി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നുകില്‍ പുതിയ വാഹനം നല്‍കുക അല്ലെങ്കില്‍ താന്‍ മുടക്കിയ കാശ് തിരിച്ച് നല്‍കണം എന്നാണ് അദ്ദേഹം പറയുന്നത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് താന്‍ ഡീലര്‍ഷിപ്പിനെ സമീപിച്ചിരുന്നു.

എന്നാല്‍ ഒരു പ്രതികരണവും അവരില്‍ നിന്ന് ലഭിച്ചില്ല. അതിന് ശേഷം താന്‍ ജീപ്പ് ഇന്ത്യയ്ക്കും മെയില്‍ അയച്ചു. എന്നാല്‍ മെയിലുകള്‍ക്കും തൃപിതികരമായ പ്രതികരണം ഒന്നും ലഭിച്ചില്ല. അതുകൊണ്ടാണ് പൊലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തിലുള്ള പരാതി ആദ്യമായിട്ടാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. 2018 നവംബറില്‍ ശശികുമാര്‍ ബാംഗ്ലൂരിലെ യശ്വന്ത്പുരിലുള്ള ജീപ്പ് ഇന്ത്യ ഷോറുമില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയത്. 26 ലക്ഷം രൂപയാണ് വാഹനത്തിനായി ചെലവാക്കിയത്.

വാഹനം വാങ്ങിയപ്പോള്‍ മുതല്‍ കൂറഞ്ഞ മൈലേജാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്മദിനത്തില് മകള്‍ക്ക് സമ്മാനിക്കാനാണ് കാര്‍ വാങ്ങിയത്.അത് മകള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.

എന്നാല്‍ മകള്‍ ഇന്ധനം നിറയ്ക്കുന്നതിനായി കൂടുതല്‍ കാശ് ചോദിച്ചപ്പോഴാണ് കാറിന് മൈലേജ് ലഭിക്കുന്നില്ലെന്ന വിവരം മനസ്സിലായത്. 16 കിലോമീറ്റര്‍ മൈലേജ് കാറിന് ലഭിക്കുമെന്നായിരുന്നു അറിയിച്ചത്.
Most Read: പ്രാരാബ്ധങ്ങക്കിടയിലും ആഡംബര വാഹനം സ്വന്തമാക്കി മലയാളി താരം

ടെസ്റ്റ് ട്രൈവിനിടയിലും ഡീലര്‍ഷിപ്പ് ജീവനക്കാര്‍ 16 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കാര്‍ പരിശോധിച്ചപ്പോള്‍ താന്‍ വാങ്ങിയ കാറിന് 5 കിലോമീറ്റര്‍ മാത്രമാണ് മൈലേജ് ലഭിക്കുന്നതെന്നും ശശികുമാര്‍ പറഞ്ഞു.
Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ഇതോടെയാണ് ഡീലര്‍ഷിപ്പിനെ സമീപ്പിച്ചത്. പ്രതികരണം ലഭിക്കാത്തതുകൊണ്ട് ജിപ്പ് ഇന്ത്യയ്ക്ക് മെയിലുകള്‍ അയക്കുകയും കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ പ്രതികരണം ലഭിക്കാതായതോടെയാണ് പൊലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Most Read: ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

ജീപ്പ കോംപസിന്റെ പെട്രോള്‍ ഓട്ടോമാറ്റിക്ക് പതിപ്പാണ് ശശികുമാര്‍ സ്വന്തമാക്കിയത്. അമേരിക്കന്‍ തറവാട്ടില്‍ നിന്നുള്ള ജീപ്പിന്റെ ഇന്ത്യയിലെ വജ്രായുധമാണ് കോമ്പസ്. വിപണിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച വില്‍പ്പന സ്വന്തമാക്കാന്‍ കോംപസിന് സാധിച്ചു.

ആദ്യ വരവില്‍ കോംപസിന്റെ മാനുവല്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ എത്തിയിരുന്നത്. ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യം കണക്കിലെടുത്ത് പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഗുജറാത്തിലെ രഞ്ജഗോവന് പ്ലാന്റിലാണ് പെട്രോള്‍ ഓട്ടോമാറ്റിക് കോംപസിന്റെ നിര്‍മാണം.

നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമെ സണ്‍റൂഫും പുതിയ നിരയില്‍ ജീപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിമിറ്റഡ്, ലിമിറ്റഡ് ഓപ്ഷന് എന്നീ രണ്ടു വകഭേദങ്ങളിലാണ് പെട്രോള്‍ ഓട്ടോമാറ്റിക് ലഭ്യമാകുക. ലിമിറ്റഡ് പതിപ്പിന് 18.96 ലക്ഷവും ലിമിറ്റഡ് ഓപ്ഷണലിന് 19.67 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

സണ്‍റൂഫ് ഉള്പ്പെടുത്തുന്നതൊഴികെ രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെയില്ല. 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക്കായിരിക്കും ട്രന്സ്മിഷന്. ആറ് എയര്‍ബാഗുകളും നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.