ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ പുതിയ വേഗ റെക്കോര്‍ഡ് കുറിച്ച് പോര്‍ഷ 911 GT2 RS. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇതേ ട്രാക്കില്‍ 911 GT3 കുറിച്ച ലാപ്പ് റെക്കോര്‍ഡ് സമയം ഏഴര സെക്കന്‍ഡ് മുന്നേ മറികടന്നാണ് GT2 RS -ന്റെ അവിസ്മരണീയ നേട്ടം. ആദ്യ ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരേന്‍ കാര്‍ത്തികേയന്‍ പോര്‍ഷ GT2 RS -ന്റെ വിജയക്കുതിപ്പില്‍ വളയം പിടിച്ചു.

ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

രണ്ടു മിനിറ്റും 0.26 സെക്കന്‍ഡും കൊണ്ട് 5.14 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ പോര്‍ഷ GT2 RS, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഏറ്റവും വേഗമുള്ള പ്രൊഡക്ഷന്‍ കാറായി ഇനി അറിയപ്പെടും. 911 GT3 മോഡലില്‍ താന്‍ കുറിച്ച രണ്ടു മിനിറ്റ് 0.76 സെക്കന്‍ഡ് ലാപ്പ് റെക്കോര്‍ഡ് സമയമാണ് GT2 RS -ല്‍ നരേന്‍ കാര്‍ത്തികേയന്‍ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

റെക്കോര്‍ഡ് നേട്ടത്തിന് ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. കഴിഞ്ഞവര്‍ഷമാണ് പോര്‍ഷ 3.88 കോടി രൂപ വിലയില്‍ പോര്‍ഷ GT2 RS ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വന്നത്. പോര്‍ഷ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും കരുത്തുറ്റ റോഡ് ലീഗല്‍ കാര്‍. മോഡലില്‍ തുടിക്കുന്ന 3.8 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ ഫ്‌ളാറ്റ് സിക്‌സ് എഞ്ചിനില്‍ 700 bhp കരുത്തും 750 Nm torque ഉം സമന്വയിക്കും.

Most Read: ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

ഏഴു സ്പീഡാണ് കാറിലെ PDK ഗിയര്‍ബോക്‌സ്. എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ GT2 RS -ന് 2.8 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 340 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം. ആക്ടിവ് സസ്പെന്‍ഷന്‍ മാനേജ്മെന്റ് സംവിധാനം പോര്‍ഷ 911 GT2 RS -ന്റെ മുഖ്യവിശേഷമാവുന്നു.

ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

റോഡ് സാഹചര്യങ്ങള്‍ അനുസരിച്ച് ഓരോ ചക്രത്തിലുമുള്ള ഡാംപിങ് ഈ സംവിധാനം ക്രമീകരിക്കും. റിയര്‍ ആക്സില്‍ സ്റ്റീയറിംഗും പോര്‍ഷയുടെ ടോര്‍ഖ് വെക്ടറിംഗ് സംവിധാനവും 911 കാറിലുണ്ട്. ഇന്നുവരുന്ന മിക്ക സൂപ്പര്‍കാറുകളിലും റിയര്‍ ആക്സില്‍ സ്റ്റീയറിംഗ് ഒഴിച്ചുകൂടാനാകാത്ത വിശേഷമാണ്.

ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

പോര്‍ഷ സ്റ്റബിലിറ്റി മാനേജ്മെന്റ് സംവിധാനവും കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളും അതിവേഗ കുതിപ്പില്‍ കാറിന് സ്ഥിരത നല്‍കും. ഭാരം പരമാവധി വെട്ടിച്ചുരുക്കിയാണ് മോഡല്‍ ഒരുങ്ങുന്നത്. മഗ്‌നീഷ്യം നിര്‍മ്മിത മേല്‍ക്കൂര GT2 RS -ന്റെ ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

Most Read: കുഴിയില്‍ വീണ ഭീമന്‍ ട്രക്കിന് രക്ഷകനായി മഹീന്ദ്ര XUV500 — വീഡിയോ

ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

ബോഡി ഘടനകള്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമാണ്. ബോണറ്റും മുന്‍ സ്പ്ലിറ്ററും പിറകിലെ വിങ്ങും ബൂട്ട് ലിഡും ഇതില്‍പ്പെടും. അതേസമയം ഓപ്ഷനല്‍ വെയ്‌സാക്ക് പാക്കേജുള്ള GT2 RS പതിപ്പുമായാണ് നരേന്‍ കാര്‍ത്തികേയന്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലിറങ്ങിയത്. കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത മേല്‍ക്കൂരയും ബോണറ്റും വെയ്‌സാക്ക് പാക്കേജിന്റെ സവിശേഷതയാണ്; ഒപ്പം മഗ്നീഷ്യം വീലുകളും.

ബുദ്ധ് സര്‍ക്യൂട്ടില്‍ പുതുചരിത്രം കുറിച്ച് പോര്‍ഷ 911 GT2 RS

കാറിന്റെ ഭാരം കൂടുതല്‍ കുറയ്ക്കാന്‍ വെയ്‌സാക്ക് പാക്കേജിന് കഴിയും. 2017 ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വെച്ചാണ് രണ്ടാം തലമുറ 911 GT2 RS -നെ ആരാധകര്‍ക്ക് മുന്നില്‍ പോര്‍ഷ ആദ്യമായി കാഴ്ചവെച്ചത്. ലോകപ്രശസ്ത നേബഗ്രിങ് ട്രാക്കില്‍ ഏറ്റവും വേഗമുള്ള റോഡ് ലീഗല്‍ പ്രൊഡക്ഷന്‍ കാറെന്ന തിലകക്കുറിയും പോര്‍ഷ GT2 RS -ല്‍ ഭദ്രമാണ്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche #motorsports
English summary
Porsche 911 GT2 RS Becomes Fastest Street-Legal Car At Buddh International Circuit. Read in Malayalam.
Story first published: Thursday, March 21, 2019, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X