ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

പോർഷ കയെൻ കൂപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ കയെൻ കൂപ്പെയുടെ അടിസ്ഥാന വകഭേദത്തിന് 1.31 കോടി രൂപയും ഉയർന്ന പതിപ്പിന് 1.97 കോടി രൂപയുമാണ് എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

ഇന്ത്യൻ വിപണിയിലെ സ്റ്റാൻഡേർഡ് കയെൻ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് കൂപ്പെ പതിപ്പ് വിപണിയിൽ എത്തുന്നത്. എന്നിരുന്നാലും, പുതിയ കൂപ്പെ മോഡലിന് പിന്നിൽ ചെറുതായി പരിഷ്ക്കരിച്ച ഷാർപ്പ് ടാപ്പിംഗ് റൂഫാണ് നൽകിയിരിക്കുന്നത്. ഇത് പോർഷ എസ്‌യുവിയുടെ പിൻ ഡിസൈൻ നവീകരിക്കാൻ സഹായിച്ചു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

പുതിയ പോർഷ കയെൻ കൂപ്പെ ഒരു സമ്പൂർണ്ണ ബിൽറ്റ് യൂണിറ്റ് (CBU) വഴി ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്നു. യൂറോപ്യൻ മോഡലിന് സമാനമാണ് ഇന്ത്യൻ പതിപ്പ് എസ്‌യുവിയും. നിരവധി ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, ഉപകരണങ്ങൾ എന്നിവ വാഹനം മുന്നോട്ട് കൊണ്ടുപോകുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

പോർഷ കയെൻ കൂപ്പെയിൽ ഇപ്പോൾ ഒരു അഡാപ്റ്റീവ് റിയർ സ്‌പോയിലർ, പനോരമിക് സൺറൂഫ്, പിൻവശത്ത് വ്യക്തിഗത സീറ്റുകൾ, മറ്റ് നിരവധി മാറ്റങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

പുറംമോഡിയിലെ പരിഷ്ക്കരണങ്ങളിൽ പോർഷ കയെൻ കൂപ്പെ ഇപ്പോൾ മെലിഞ്ഞ എ-പില്ലർ മുൻവശവുമായാണ് വരുന്നത്. കാരണം റൂഫ് 20 മില്ലിമീറ്ററായി ചുരുക്കിതാണ്. എസ്‌യുവിയുടെ പിൻ പ്രൊഫൈൽ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌തിട്ടുണ്ട്. പിൻ ഡോറുകൾ, പിൻ ബൂട്ട് ലിഡ്, റൂഫ് സ്‌പോയിലർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ റിയർ പ്രൊഫൈൽ 18 മില്ലീമീറ്റർ വീതിയുള്ളതാണ് കെയെൻ കൂപ്പെ. പോർഷ ഒരു പുതിയ അഡാപ്റ്റീവ് റിയർ സ്‌പോയ്‌ലറിനൊപ്പം വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

ജർമ്മൻ കാർ ബ്രാൻഡ് പുതുതായി അവതരിപ്പിച്ച കയെൻ കൂപ്പെ കാർബൺ-ഫൈബർ പാക്കേജിനൊപ്പം വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ വിവിധ ഭാഗങ്ങളിൽ കാർബൺ-ഫൈബർ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ 22 ഇഞ്ച് ജിടി ഡിസൈൻ വീലുകളുള്ള ഒരു സ്‌പോർട്‌സ് പാക്കേജും മോഡലിലുണ്ട്.

Most Read: സിയാസ്, എർട്ടിഗ, എസ്-ക്രോസ് മോഡലുകൾക്ക് 1.5 ബിഎസ് VI ഡീസൽ എഞ്ചിൻ നൽകാനൊരുങ്ങി മാരുതി

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

ഇന്റീരിയറിൽ പോർഷ കയെൻ കൂപ്പെയിലെ ക്യാബിൻ സാധാരണ എസ്‌യുവിയ്ക്ക് സമാനമാണ്. സെൻട്രൽ കൺസോളിലെ ഒരു വലിയ ഡിജിറ്റൽ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷിലെ പ്രീമിയം ലെതർ, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, മറ്റ് ആഢംബര സവിശേഷതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

എന്നിരുന്നാലും പോർഷ കയെൻ കൂപ്പെയുടെ പിൻ സീറ്റുകളുടെ നീളം 30 മില്ലിമീറ്റർ കുറച്ചിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് മൊത്തത്തിലുള്ള ലെഗ് റൂമും ഹെഡ്‌റൂമും മെച്ചപ്പെടുത്തുന്നതിനായാണ് ഇത് ചെയ്തിരിക്കുന്നത്. ഇപ്പോൾ 625 ലിറ്റർ ബൂട്ട് സ്പേസുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. പിൻ സീറ്റുകൾ മടക്കി വെക്കുമ്പോൾ 1,540 ലിറ്റർ വരെ ഇത് ഉയർത്താനാകും.

Most Read: 2020 GLA എസ്‌യുവി അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

V6, V8 എന്നീ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ പോർഷ കയെൻ കൂപ്പെ വാഗ്ദാനം ചെയ്യുന്നത്. V6 പതിപ്പിലെ 3.0 ലിറ്റർ യൂണിറ്റ് 335 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

ഉയർന്ന വകഭേദമായ V8 പതിപ്പിൽ 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് എഞ്ചിൻ 542 bhp കരുത്തിൽ 770 Nm torque സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും ഒരു സാധാരണ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഇണചേരുന്നു. 286 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്നും പോർഷ അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് GLE കൂപ്പെ, ബി‌എം‌ഡബ്ല്യു X6, ലംബോർഗിനി യുറസ് എന്നീ മോഡലുകളാകും പുതിയ പോർഷ കയെൻ കൂപ്പെയുടെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Cayenne Coupe Launched In India. Read more Malayalam
Story first published: Friday, December 13, 2019, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X