മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

പോര്‍ഷയുടെ മകാന്‍ എസ്‌യുവിയുടെ പുതിയ പതിപ്പ് കമ്പനി അവതരിപ്പിച്ചു. മകാന്‍, മകാന്‍ എസ് എന്നീ രണ്ട് വകഭേദങ്ങളില്‍ പുതിയ പതിപ്പ് ലഭ്യമാകും. 69.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. ഉയര്‍ന്ന മോഡലായ മകാന്‍ എസിന് 85.03 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

ജൂണില്‍ ബുക്കിംഗ് ആരംഭിച്ച വാഹനത്തിന്റെ വിതരണം വരും ആഴ്ച്ചകളില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സ്റ്റൈലിംഗിന്റെ കാര്യത്തില്‍ 2019 പോര്‍ഷ മകാന്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതുതലമുറയില്‍പെട്ട കയാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്ട് മുന്‍ഭാഗത്ത് നിരവധി മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

വിശാലമായ മുന്‍ഭാഗമാണ് പ്രത്യേകത. ഹെഡ്‌ലാമ്പുകള്‍ ഡിആര്‍എല്ലുകള്‍, ഫോഗ് ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം എല്‍ഇഡിയാണ്. കൂടാതെ മിയാമി ബ്ലൂ, മാമ്പ ഗ്രീന്‍ മെറ്റാലിക്, ക്രയോണ്‍ എന്നിങ്ങനെ പുതിയ നാല് നിറങ്ങളിലും മകാന്‍ ലഭിക്കും.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

20 ഇഞ്ച് വീലുകളും 21 ഇഞ്ച് വീലുകളിലും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്ഷണലായാണ് ഇത് നല്‍കിയിരിക്കുന്നത്. അതിനാല്‍ ഉപഭോക്താവിന്റെ ആവശ്യാനുസരണം തെരഞ്ഞടുക്കാന്‍ സാധിക്കും.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് 2019 മകാനില്‍ പോര്‍ഷ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ 11 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റും കൂടാതെ ഇതില്‍ പോര്‍ഷ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് (PCM), കണക്ട് പ്ലസ് മൊഡ്യൂളും ഇതിലുള്‍പ്പെടുന്നു.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

ഇന്ത്യയിലെ പൊര്‍ഷയുടെ ഏറ്റവും വിജയകരമായ വാഹനങ്ങളിലൊന്നാണ് മകാന്‍. കൂടാതെ കമ്പനിയുടെ പാരമ്പര്യവും മികച്ച പെര്‍ഫോമന്‍സും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതുതലമുറയില്‍പെട്ട മകാന്‍ വിജയഗാഥ തുടരുമെന്ന് ഉറപ്പുണ്ടെന്ന് പോര്‍ഷയുടെ ഇന്ത്യന്‍ മേധാവി പവന്‍ ഷെട്ടി പറഞ്ഞു.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

വിപണിയിലെ ഏറ്റവും മികച്ച കോംപാക്ട് എസ്‌യുവിയാണ് മകാന്‍ എന്ന് വിശ്വസിക്കുന്നു. വാഹനത്തിന് വേണ്ടി പുതുതായി അവതരിപ്പിച്ച ക്രെസ്റ്റ് കെയര്‍ പാക്കേജ് വാഹനത്തിന്റെ പരിപാലനത്തിന് സഹായകരമാകും. ഒപ്പം മകാന്റെ ആദ്യ വകഭേദത്തെ വിപണിയില്‍ എത്തിക്കുന്നതില്‍ സന്തുഷ്ടനാണെന്നും പവന്‍ ഷെട്ടി പറഞ്ഞു.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

മകാന്‍, മകാന്‍ എസ് എന്നീ രണ്ട് പതിപ്പുകളിലായിരിക്കും ഇന്ത്യന്‍ വിപണിയില്‍ വാഹനം ലഭ്യമാവുക. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് ഇന്‍-ലൈന്‍ ഫോര്‍ എഞ്ചിനാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലിന് കരുത്ത് പകരുന്നത്. 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 എഞ്ചിനില്‍ 348 bhp കരുത്തും 450 Nm torque ഉം ആണ് മകാന്‍ എസ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനും 7 സ്പീഡ് PDK ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റില്‍ പ്രവര്‍ത്തിച്ച് നാല് ചക്രങ്ങളിലേക്കും കരുത്ത് നല്‍കും.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

മകാന്റെ രണ്ട് വകഭേദങ്ങളിലും പോര്‍ഷയുടെ ക്രോണോ പായ്ക്ക് ലഭ്യമാകും. വേഗതയേറിയ ഗിയര്‍ ഷിഫ്റ്റുകള്‍, ലോഞ്ച് കണ്‍ട്രോള്‍, അഘിക ഡ്രൈവിംഗ് മോഡുകള്‍, നവീകരിച്ച ഗിയര്‍ ബോക്‌സ് എന്നിവയെല്ലാം കാറിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നു.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

2019 പോര്‍ഷ മകാന്‍ ഈ ശ്രേണിയില്‍പെട്ട മുന്‍നിര വാഹനമാണ്. സ്‌പോര്‍ട്ടി സ്‌റ്റെലിംഗ്, പെര്‍ഫോമന്‍സ്, പോര്‍ഷ സ്‌റ്റെലിംഗ് എന്നിവയെല്ലാം മകാന്റെ സവിശേഷതകളാണ്. ഓഡി Q5, ജാഗ്വാര്‍ F-Pace, എന്നീ സ്‌പോര്‍ട്ടി എസ്‌യുവികളാണ് ഇന്ത്യന്‍ വിപണിയിലെ മകാന്റെ എതിരാളികള്‍.

കൂടാതെ തങ്ങളുടെ ഇലക്ട്രിക്ക് കാറായ ടെയ്കാന്‍ 2020 മേയ് മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ജെര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷ.2020 -ല്‍ ഇലക്ട്രിക്ക് വാഹനമായ ടെയ്കാന്‍ വിപണിയിലെത്തിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രധാനം ചെയ്യുന്ന നിര്‍മ്മാതാക്കളുടെ പട്ടികയയില്‍ പോര്‍ഷയും ഉള്‍പ്പെടും.

മകാന്‍ ഫേയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി പോര്‍ഷ

ആധുനിക 800 -V ശൈലിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് വെറു നാലു മിനിറ്റുകൊണ്ട് കൈവരിക്കാന്‍ ടെയ്കാന് സാധിക്കും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Macan Facelift Launched In India. Read more malayalam
Story first published: Wednesday, July 31, 2019, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X