Just In
- 5 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 7 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 7 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 8 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പ്രീമിയം എസ്‌യുവി വിൽപ്പനയിൽ ടൊയോട്ട ഫോർച്യൂണർ തന്നെ മുന്നിൽ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ എസ്‌യുവി വിഭാഗങ്ങൾ മറ്റെല്ലാ വാഹന വിഭാഗങ്ങളേക്കാളും വേഗത്തിൽ വളരുകയാണ്. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിലെ വിൽപ്പന മാന്ദ്യം രാജ്യത്തെ മിക്ക എസ്‌യുവികളുടെയും ആവശ്യകതയെ ബാധിച്ചു.
ഈ അവസ്ഥ വളരെ മോശമാണ്. മിക്ക ഉപഭോക്താക്കളുടേയും അഭിലാഷ മോഡലായ ടൊയോട്ട ഫോർച്യൂണറിന് പോലും അടുത്ത കാലത്തായി ഡിമാൻഡ് കുറയുന്നു.
2019 നവംബറിൽ ടൊയോട്ട ഫോർച്യൂണർ 1,063 യൂണിറ്റുകളാണ് വിറ്റഴിച്ചത്, ഇത് 2018 നവംബറിൽ വിറ്റ 1,475 യൂണിറ്റുകളെ അപേക്ഷിച്ച് 28 ശതമാനം കുറവാണ്.
ഏറ്റവും പ്രീമിയം എസ്‌യുവി വാങ്ങുന്നവരുടെ ആഗ്രഹങ്ങളുടെ പട്ടികയിൽ ഒന്നാമതായി നിന്ന വാഹനമാണ് ടൊയോട്ട ഫോർച്യൂണർ എന്നത് കണക്കിലെടുക്കുമ്പോൾ ഈ വിൽപ്പന ഇടിവ് വളരെ ആശ്ചര്യകരമാണ്.
Models | November 2019 | November 2018 |
Toyota Fortuner |
1,063 |
1,475 |
Ford Endeavour |
724 |
433 |
VW Tiguan |
176 |
96 |
Skoda Kodiaq |
157 |
127 |
Honda CR-V |
85 |
106 |
Mahindra Alturas G4 |
35 |
216 |
ടൊയോട്ട ഫോർച്യൂണറിന്റെ പ്രധാന എതിരാളിയായ ഫോർഡ് എൻഡവർ, ഫോർച്യൂണറിന് മാന്യമായ ഒരു ബദലായ വാഹനം 724 യൂണിറ്റുകൾ വിറ്റഴിച്ചു. 2018 നവംബറിൽ വിറ്റ 433 യൂണിറ്റിൽ നിന്ന് 67 ശതമാനം വളർച്ചയാണ് അമേരിക്കൻ നിർമ്മാതാക്കൾക്ക് എൻഡവർ നേടിക്കൊടുത്തത്.
എന്നിരുന്നാലും, പരമാവധി വളർച്ച രേഖപ്പെടുത്തിയത് ഫോക്‌സ്‌വാഗണ്‍ ടിഗ്വാനാണ്. ജർമ്മൻ വാഹന നിർമ്മാതാക്കളുടെ വാഹന നിരയിലെ മുൻനിര മോഡൽ കഴിഞ്ഞ മാസം 176 യൂണിറ്റുകൾ വിറ്റു. 2018 നവംബറിൽ വിറ്റ 96 യൂണിറ്റുകളെ അപേക്ഷിച്ച് 83 ശതമാനം വളർച്ചയാണ് ടിഗ്വാൻ ഈ വർഷം കരസ്ഥമാക്കിയത്.
അതേസമയം ഫോക്‌സ്‌വാഗണ്‍ ടിഗ്വാനിന്റെ അത്ര വിദൂരമല്ലാത്ത കസിൻ സ്കോഡ കോഡിയാക്ക് കഴിഞ്ഞ മാസം 157 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 127 യൂണിറ്റിനേക്കാൾ 24 ശതമാനം വളർച്ചയാണ് സ്കോഡയ്ക്കും ലഭിച്ചിരിക്കുന്നത്. അതായത്, സ്കോഡയുടെ വളർച്ചയുടെ ശതമാനം അതിന്റെ ഫോക്‌സ്‌വാഗണ്‍ ബാഡ്ജ് സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര ശോഭയേറിയതല്ല.
Most Read: ബിഎസ് VI -ലേക്ക് പരിഷകരിച്ച് മറാസോ; ആദ്യ ചിത്രങ്ങള്‍ പുറത്ത്
ഹോണ്ട CR-V പോലും വാർഷിക അടിസ്ഥാനത്തിൽ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസം 85 യൂണിറ്റ് CR-V എസ്‌യുവികളാണ് ഹോണ്ട വിറ്റഴിച്ചത്.
Most Read: വാഹന വിപണി പ്രതിസന്ധിയിൽ തന്നെ; നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 106 യൂണിറ്റുകളിൽ നിന്ന് 20 ശതമാനം ഇടിവാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കൾക്ക് നേരിട്ടത്. മഹീന്ദ്ര അൾടുറാസിന്റെ വിൽപ്പന 2018 നവംബറിൽ 216 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം വെറും 35 യൂണിറ്റായി കുറഞ്ഞു.