ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

ബുഗാട്ടിയെ വിജയത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവന്ന ഐതിഹാസിക കാറാണ് വെയ്‌റോണ്‍. പരാജയ പരമ്പരകളിൽ നിന്നും പ്രശസ്തിയുടെ കൊടിമുടിയിലേക്ക് വെയ്‌റോണ്‍ ബുഗാട്ടിയെ നയിച്ചു. പക്ഷെ ഇന്നു വെയ്‌റോണില്ല. പകരം കൂടുതല്‍ ഉശിരും കരുത്തുമുള്ള ഷിറോണും ഡീവോയും ബുഗാട്ടി നിരയില്‍ അണിനിരക്കുന്നു.

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

ബുഗാട്ടി കാറുകള്‍ ഇന്ത്യയിലില്ലേ? പലര്‍ക്കും സംശയമുണ്ട്. ഒരു ബുഗാട്ടിയെ പോലും ഇവിടെങ്ങും കണ്ടുകിട്ടാനില്ല, രാജ്യത്തെ പുതുതലമുറ പരിഭവപ്പെടുന്നു. പറഞ്ഞുവരുമ്പോള്‍ ഇന്ത്യന്‍ വിപണി ബുഗാട്ടിക്കൊരു അടഞ്ഞ അധ്യായമാണ്. ഒരിക്കല്‍ ബുഗാട്ടി ഇങ്ങോട്ടു വന്നിരുന്നു; 2010 -ല്‍ വെയ്‌റോണുമായി. ഒരു പതിറ്റാണ്ടു മുന്‍പ് ഇന്ത്യന്‍ നിരത്തില്‍ ചീറിപ്പാഞ്ഞ കറുത്ത ബുഗാട്ടിയെ അന്നത്തെ വാഹന പ്രേമികള്‍ മറക്കാനിടയില്ല.

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

2010 -ല്‍ ഇന്ത്യയില്‍ അവതരിക്കുമ്പോള്‍ ലോകത്തെ ഏറ്റവും വേഗം കൂടിയ പ്രൊഡക്ഷന്‍ കാറായിരുന്നു വെയ്‌റോണ്‍. പക്ഷെ കാറിന്റെ പ്രശസ്തിയും പകിട്ടും ഇന്ത്യയില്‍ വിലപോയില്ല. വെയ്‌റോണ്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി ടെസ്റ്റ് ഡ്രൈവിന് വരെ കമ്പനി സൗകര്യം ചെയ്തു. എന്നിട്ടും ഒരൊറ്റ വെയ്‌റോണിനെപോലും വില്‍ക്കാന്‍ ബുഗാട്ടിക്ക് കഴിഞ്ഞില്ല.

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

വന്നകാലത്ത് 16 കോടി രൂപയായിരുന്നു വെയ്‌റോണിന് ബുഗാട്ടി നിശ്ചയിച്ച വില. ഈ വിലയ്ക്ക് മൂന്നു റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങാമെന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ പിന്തിരിഞ്ഞു. ബുഗാട്ടി വരുന്നതുവരെ റോള്‍സ് റോയ്‌സ് ഫാന്റവും മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്കുമായിരുന്നു രാജ്യത്തെ ഏറ്റവും വിലകൂടിയ കാറുകള്‍ (അന്ന് ഇരു കാറുകൾക്കും വില അഞ്ചു കോടി രൂപയോളം).

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

ദില്ലി കേന്ദ്രമായി പ്രവര്‍ത്തിച്ച എക്‌സ്‌ക്ലൂസീവ് കാര്‍സാണ് 2010 -ല്‍ വെയ്‌റോണിനെ വില്‍ക്കാനുള്ള ചുമതലയേറ്റത്. വാങ്ങാന്‍ ആളില്ലെന്നു കണ്ടപ്പോള്‍ ടെസ്റ്റ് ഡ്രൈവ് പരിപാടികളുമായി ഇവര്‍ വെയ്‌റോണിനെ നിരത്തിലിറക്കി. പക്ഷെ അവിടെയും ബുഗാട്ടി പരാജയപ്പെട്ടു. വെയ്‌റോണിനെ കാണാന്‍ ആളുകള്‍ കൂടിയതല്ലാതെ വില്‍പ്പന നടന്നില്ല. ഇതോടെ ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങി.

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

പുതുതലമുറ ഹൈപ്പര്‍കാറുകള്‍ക്ക് ആമുഖം നല്‍കിയ ആദ്യ മോഡലാണ് ബുഗാട്ടി വെയ്‌റോണ്‍. പിന്നീട് ബുഗാട്ടിയുടെ ചുവടുപിടിച്ച് പുതിയ ഹൈപ്പര്‍കാറുകള്‍ കൊണ്ടുവരാന്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ ധൈര്യം കാട്ടി. 1001 bhp കരുത്തും 1,250 Nm torque ഉം സൃഷ്ടിക്കുന്ന 8.0 ലിറ്റര്‍ എഞ്ചിനായിരുന്നു ബുഗാട്ടി വെയ്‌റോണില്‍.

Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

കേവലം 2.7 സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കാര്‍ പിന്നിട്ടപ്പോള്‍ ലോകം അത്ഭുതസ്തബ്ധരായി നിന്നു. മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗം കുറിച്ചതോടെ വെയ്‌റോണിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നു. ആകെ 450 വെയ്‌റോണ്‍ യൂണിറ്റുകള്‍ മാത്രമേ ബുഗാട്ടി നിര്‍മ്മിച്ചിട്ടുള്ളൂ. കൂപ്പെ, റോഡ്‌സ്റ്റര്‍, സൂപ്പര്‍സ്‌പോര്‍ട് തുടങ്ങിയ വകഭേദങ്ങള്‍ ഉള്‍പ്പെടെയാണിത്.

Most Read: ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍, മാഗ്നീഷ്യം പോലുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് വെയ്‌റോണിനെ കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. വെയ്‌റോണിനായി പ്രത്യേക പൈലറ്റ് സ്‌പോര്‍ട് 2s ടയറുകള്‍തന്നെ മിഷലിന്‍ ആവിഷ്‌കരിച്ചു. ഈ ടയറുകള്‍ മാറ്റാന്‍ 30,000 മുതല്‍ 42,000 ഡോളര്‍വരെയാണ് വെയ്‌റോണ്‍ ഉടമകൾക്ക് ചിലവ്.

Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി

ഇന്ത്യയില്‍ നിന്നും ബുഗാട്ടി കെട്ടുംകെട്ടി മടങ്ങാന്‍ കാരണം

ഇതേസമയം, ഉയര്‍ന്ന വിലയുണ്ടായിട്ടും വിറ്റുപോയ ഓരോ ബുഗാട്ടി വെയ്‌റോണിലും ഫോക്‌സ്‌വാഗണിന് 6.25 ദശലക്ഷം ഡോളര്‍ നഷ്ടം സംഭവിച്ചെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Image Source: 1, 2

Most Read Articles

Malayalam
കൂടുതല്‍... #ബുഗാട്ടി #bugatti
English summary
Reason Why Bugatti Failed In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X