ഇന്ത്യക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് അഞ്ച് കാരണങ്ങള്‍

ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ക്ക് സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്നത് വെറുപ്പാണ്. വാഹനം ഉപയോഗിക്കുന്നവര്‍ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാരും പൊലീസും മുന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ല എങ്കില്‍ പിഴ ഈടാക്കുന്ന കര്‍ശന നിയമം വരെ നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ കാറുകളില്‍ സീറ്റ് ബെല്‍റ്റ ധരിക്കാത്തിന് അഞ്ച് കാരണങ്ങള്‍

ഒരു അപകടസമയത്ത് ഉണ്ടാകാവുന്ന പരിക്കുകളുടെ ആഘാതം കുറയ്ക്കാനായി വാഹനത്തിനുള്ളില്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതാണ്. എന്നാല്‍ ഒട്ടുമിക്ക കാര്‍ ഡ്രൈവര്‍മാരും യാത്രക്കാരും പല കാരണങ്ങള്‍ പറഞ്ഞ് ഇതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറാണ് പതിവ്. മാരുതി നടത്തിയ സര്‍വ്വെയില്‍ സീറ്റ് ബെല്‍റ്റ് ഉപയേഗിക്കാത്തതിന് ഉപഭോക്താക്കള്‍ പറയുന്ന അഞ്ച് പ്രധാന കാരണങ്ങള്‍.

ഇന്ത്യക്കാര്‍ കാറുകളില്‍ സീറ്റ് ബെല്‍റ്റ ധരിക്കാത്തിന് അഞ്ച് കാരണങ്ങള്‍

നിയമം അങ്ങനെ പറയുന്നില്ല

പിന്‍ സീറ്റില്‍ ഇരിക്കുന്ന ആരും തന്നെ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതായി കാണാന്‍ കഴിയില്ല. എന്തുകൊണ്ട്? എന്തെന്നാല്‍ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. മുന്നിലിരിക്കുന്ന ഡ്രൈവറും സഹയാത്രികനും കര്‍ശനമായി സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം എന്ന് മാത്രമാണ് ഇന്ത്യന്‍ നിയമം അനുശാസിക്കുന്നത്. നിയമപ്രകാരം പിന്നില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതില്ല. എന്നാല്‍ ഒരു അപകടമുണ്ടായാല്‍ പിന്‍യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എങ്കില്‍ മുന്‍ സീറ്റില്‍ ഇടിച്ചോ അല്ലെങ്കില്‍ മുന്നില്‍ ഇരിക്കുന്നവരുമായി കൂട്ടിയിടിച്ചോ ഗുരുതര മുറിവുകളുണ്ടാവാന്‍ സാധ്യതയുണ്ട്.

ഇന്ത്യക്കാര്‍ കാറുകളില്‍ സീറ്റ് ബെല്‍റ്റ ധരിക്കാത്തിന് അഞ്ച് കാരണങ്ങള്‍

കാണാന്‍ കൊള്ളില്ല

അതേ, സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് കാണാന്‍ കൊള്ളില്ല അല്ലെങ്കില്‍ അതൊരു കുറച്ചിലായിട്ടാണ് പലരും കാണുന്നത്. സര്‍വ്വെ ചെയ്തവരില്‍ 40 ശതമാനവും ആളുകള്‍ പറഞ്ഞത് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് തങ്ങളുടെ ഇമേജിന് കോട്ടം വരുത്തും, ആളുകള്‍ തങ്ങളെ ഭീരുക്കളായി കാണും എന്നെല്ലാമാണ്.

Most Read: ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളുടെമേല്‍ പിടിമുറുക്കി നീതി ആയോഗ്

ഇന്ത്യക്കാര്‍ കാറുകളില്‍ സീറ്റ് ബെല്‍റ്റ ധരിക്കാത്തിന് അഞ്ച് കാരണങ്ങള്‍

അറിവില്ലായ്മ

പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ സീറ്റ് ബെല്‍റ്റ് ആവശ്യമില്ലെന്നാണ് സര്‍വ്വെ ചെയ്യപ്പെട്ടവരില്‍ 34 ശതമാനം ആളുകളും പ്രതികരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സീറ്റ് ബെല്‍റ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലും അറിയില്ല.

Most Read: വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

ഇന്ത്യക്കാര്‍ കാറുകളില്‍ സീറ്റ് ബെല്‍റ്റ ധരിക്കാത്തിന് അഞ്ച് കാരണങ്ങള്‍

ജീവിതശൈലി അല്ലെങ്കില്‍ പ്രായാധിക്യം

ചെറുപ്പക്കാര്‍ സാധാരണ സീറ്റ്‌ ബെല്‍റ്റുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറാണ് പതിവ്. സീറ്റ് ബെല്‍റ്റുകള്‍ തങ്ങള്‍ വകവെക്കുന്നില്ല എന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത ചെറുപ്പക്കാരുടെ പ്രതികരണം. വിവാഹം കഴിക്കാത്തവരില്‍ 80 ശതമാനവും, വിവാഹം കഴിച്ച് കുട്ടികള്‍ ഉള്ളവരില്‍ 66 ശതമാനവും, വിവാഹിതരായി കുട്ടികള്‍ ഇല്ലാത്തവരില്‍ 50 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നില്ല എന്നാണ് പറഞ്ഞത്.

Most Read: വന്നിട്ട് പത്തു വര്‍ഷം, ഇന്നും എസ്‌യുവി ലോകത്തെ രാജാവായി ടൊയോട്ട ഫോര്‍ച്യൂണര്‍

ഇന്ത്യക്കാര്‍ കാറുകളില്‍ സീറ്റ് ബെല്‍റ്റ ധരിക്കാത്തിന് അഞ്ച് കാരണങ്ങള്‍

വസ്ത്രങ്ങള്‍

സീറ്റ് ബെല്‍റ്റുകള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ചുളിക്കുന്നു എന്നാണ് 32 സതമാനം പേരുടെ വാദം. അതിനാലാണ് തങ്ങള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തത്. ചുളിയുന്ന വസ്ത്രങ്ങള്‍ ആളുകള്‍ക്ക് ഒരു പ്രശ്‌നമാണെങ്കില്‍ സീറ്റ് ബെല്‍റ്റ് കുഷ്യന്‍ ഉപയോഗിച്ച് പരിഹാരമുണ്ടാക്കാം.

Most Read Articles

Malayalam
English summary
why indians dont wear seat belts in cars: 5 major reasons. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X