വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

ഇന്ത്യൻ വാഹന വ്യവസായം തകർച്ചയിലൂടെയാണ് ഇപ്പോൾ കടന്നു പോവുന്നത്. ഉത്പാദനവും വിൽപ്പനയും ഓരോ മാസവും കുത്തനെ കുറഞ്ഞും വരുന്നു. ഇതിന്റെ ഭാഗമായി വാഹന നിർമ്മാതാക്കൾ തങ്ങളുടെ സാമ്പത്തിക സന്തുലതാവസ്ഥക്കുവേണ്ടി ഉത്പാദനം കുറക്കുകയും താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയുമാണ്.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

2019 ഏപ്രിൽ മുതൽ ഇന്ത്യയിൽ 3.5 ലക്ഷം തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതായും 200-ൽ അധികം ഡീലർഷിപ്പുകൾ അടച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനിയും തകർച്ച തുടർന്നാൽ ഈ സംഖ്യ ഉയർന്നേക്കാനും സാധ്യതകളുണ്ട്. വൈവിധ്യമാർന്ന ഘടകങ്ങൾ വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണമായിട്ടുണ്ട്.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

1. ലോൺ ലഭിക്കാനുള്ള പ്രയാസം

നിലവിലെ സാമ്പത്തിക അന്തരീക്ഷത്തിൽ വായ്പകൾ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ കർശനമായി നിലകൊള്ളുകയാണ്. ട്രാൻസ് യൂണിയൻ സിബിൽ ഇന്ത്യയിലെ സാമ്പത്തിക ഉപഭോക്താക്കളുടെ വായ്പ തിരിച്ചടവ് ചരിത്രങ്ങൾ ട്രാക്കുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്താൻ ബാങ്കുകളേയും സ്വകാര്യ സ്ഥാപനങ്ങളേയും സഹായിക്കുന്നു. അതിനാൽ ഉയർന്ന സിബിൽ സ്കോറുള്ള വ്യക്തികളെ മാത്രം ലോൺ ഇടപാടുകൾ അനുകൂലിക്കുന്നു.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

കുറഞ്ഞ സിബിൽ സ്കോറുള്ള ആളുകൾക്ക് എളുപ്പത്തിൽ വായ്പകൾ നേടാൻ കഴിയാത്തതിനാൽ കാറുകൾ പോലുള്ള ഉയർന്ന മൂല്യമുള്ള ആസ്തികൾ വാങ്ങാൻ അവർക്ക് സാധിക്കുന്നില്ല. ഡീലർമാർക്ക് പണം കടം കൊടുക്കുന്നതിലും ബാങ്കുകൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഡീലർമാർക്ക് ലോൺ ലഭിക്കാതെ വരുമ്പോൾ സ്വാഭാവികമായും നിർമ്മാതാക്കൾക്ക് ലഭിക്കുന്ന ഓഡറുകളുടെ എണ്ണവും കുറയുന്നു.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

2. ബിഎസ്-VI മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം

കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന മലിനീകരണ നിരോധന ചട്ടമാണ് ബിഎസ്-VI. ഈ മാനദണ്ഡം ഇന്ധനത്തിനും എഞ്ചിനും ബാധകമാണ്. ബിഎസ്-IV മാനദണ്ഡമാണ് നിലനിലുള്ളത്. 2020 ഏപ്രിൽ ഒന്നിന് പുതിയ ബിഎസ്-VI പ്രാബല്യത്തിൽ വരും.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

ബിഎസ്-IV നെ അപേക്ഷിച്ച് എഞ്ചിനുകൾ പുറന്തള്ളുന്ന വാതകങ്ങളുടെയും, കണികകളുടെയും മലിനീകരണം കുറവായിരിക്കുമെന്നാണ് ബിഎസ്-VI എഞ്ചിനുകളുടെ പ്രത്യേകത. അതിനാൽ എല്ലാ കാർ നിർമ്മാതാക്കളും തങ്ങളുടെ എഞ്ചിനുകൾ പുതിയ നിയമപ്രകാരം നവീകരിക്കേണ്ടതുണ്ട്. ബിഎസ്-VI ഇന്ധനത്തിന്റെ ലഭ്യത പൊതു ജനങ്ങളുടെ മറ്റാരു അനിശ്ചിതത്വമാണ്. എന്നാൽ 2018 മുതൽ ഡൽഹിയിൽ ബിഎസ്-VI ഇന്ധനം വിൽപ്പനക്കെത്തുന്നുണ്ട്. ബി‌എസ്-IV കംപ്ലയിന്റ് എഞ്ചിനുകളുള്ള കാറുകൾ‌ക്ക് ഈ ഉയർന്ന ഗ്രേഡ് ഇന്ധനത്തിലും പ്രവർത്തിക്കാനാകും.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

3. ബിഎസ്-VI ഡീസൽ എഞ്ചിനുകളുടെ അനിശ്ചിതത്വം

വരാനിരിക്കുന്ന ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കാർ നിർമ്മാതാക്കൾ നിലവിലുള്ള ഡീസൽ എഞ്ചിനുകൾ പരിഷ്ക്കരിക്കുകയോ പുതിയവ നിർമ്മിക്കുകയോ ചെയ്യുന്നത് ഒരു വലിയ നിക്ഷേപമാണ്. ഈ അധിക ചെലവ് നിസംശയമായും ഉപഭോക്താക്കൾക്ക് കാറിന്റെ വിലയിൽ പ്രതിഫലിക്കും.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

പെട്രോൾ എഞ്ചിനുകൾ നവീകരിക്കുന്നത് ചെലവ് ചുരുങ്ങിയ പ്രക്രിയയാണ്. ഉദാഹരണത്തിന് മാരുതി തങ്ങളുടെ ഭൂരിഭാഗം പെട്രോൾ എഞ്ചിനുകളും ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുകയും വിലക്കയറ്റം 30,000 രൂപയിൽ താഴെയുമാക്കി.എന്നാൽ ഡീസൽ എഞ്ചിനുകളുടെ പരിഷ്ക്കരണം വ്യത്യസ്തമാണ്. ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ച എല്ലാ ഡീസൽ മോഡലുകൾക്കും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വർധനവ് പ്രതീക്ഷിക്കാം. അതിനാൽ ചെറിയ ഡീസൽ എഞ്ചിൻ വാഹനങ്ങൾ കമ്പനികൾ നിർത്തലാക്കിയേക്കാം.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

പെട്രോൾ എഞ്ചിനുകൾക്കൊപ്പം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് രണ്ട് ഇന്ധന എഞ്ചിനുകളും തമ്മിലുള്ള ഇന്ധനക്ഷമത വിടവ് നികത്തുകയാണ്. ഡൽഹിയിൽ ഡീസൽ എഞ്ചിൻ കാറുകളുടെ കാലാവധി 10 വർഷമായി നിശ്ചയിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടപ്പാക്കുമെന്നാണ് പ്രതീക്ഷ.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം നിർത്തലാക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബിഎസ്-VI ഡീസൽ എഞ്ചിനുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ തുടരുമെന്ന് ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഈ അനിശ്ചിതത്വങ്ങളെല്ലാം ഡീസൽ കാർ വാങ്ങാൻ സാധ്യതയുള്ളവരെ വിപണിയിൽ നിന്നും അകറ്റുന്നു.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

4. മികച്ച ഓഫറുകൾക്കായുള്ള കാത്തിരിപ്പ്

2017-ൽ ബിഎസ്-III വാഹനങ്ങളുടെ വിൽപ്പന നിരോധിച്ചപ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ നിർമ്മാതാക്കൾ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ ബിഎസ്-VI സമയപരിധി അടുക്കുമ്പോൾ മികച്ച ഓഫറുകൾ കമ്പനികൾ നൽകിയേക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

5. യൂബർ-ഓല

പതിറ്റാണ്ടുകളായി ടാക്സികൾ പ്രചാരത്തിലുണ്ട്. എന്നാൽ അവയെല്ലാം ചെലവേറിയതും കണ്ടെത്താൻ പ്രയാസമുള്ളവയുമായിരുന്നു. എന്നാൽ സ്മാർട്ട്ഫോണിന്റെയും ചെവല് കുറഞ്ഞ ഇന്റർനെറ്റിന്റെയും വരവോടെ അവയുടെ ഉപയോഗ രീതി പാടെ മാറി. യൂബർ-ഓല എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ക്യാബ് സേവനങ്ങൾ ഇന്ന് ഞൊടിയിടയിൽ ലഭ്യമാണ്.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

ക്യാബ് സേവനങ്ങൾക്കപ്പുറം കുറഞ്ഞ ദൂരത്തേക്ക് ഓട്ടോറിക്ഷകളും മോട്ടോർബൈക്കുകളും ബുക്ക് ചെയ്യാൻ പോലും ഇപ്പോൾ ഈ ആപ്ലിക്കേഷനുകൾ അനുവദിക്കുന്നു. ഇവയെല്ലാം സ്വന്തം കാറും അതിനൊപ്പം വരുന്ന അറ്റകുറ്റുപ്പണികളും ഒഴിവാക്കുന്നു.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

6. നഗരങ്ങളിലെ തിരക്ക്

ഒരു കാർ സ്വന്തമാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുമ്പോൾ, ആദ്യം മനസിലാക്കേണ്ടത് ഗതാഗത കുരുക്കിനേപ്പറ്റിയാണ്. വർധിച്ചുവരുന്ന വരുമാനവും കുറഞ്ഞ ബാധ്യതകളുമുള്ള ചെറുപ്പക്കാരും വരാനിരിക്കുന്ന പ്രൊഫഷണലുകളുമാണ് കാർ വിൽപ്പനയുടെ വലിയൊരു ശതമാനം അളവ് നിയന്ത്രിക്കുന്നത്.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

നിങ്ങൾക്ക് ഒരു കാർ വാങ്ങാൻ പണമുണ്ടെങ്കിൽപ്പോലും, തിരക്കേറിയ ട്രാഫിക്കിൽ അത് ഓടിക്കുന്നതിനും കൂടാതെ അനുയോജ്യമായ പാർക്കിംഗ് ഇടം കണ്ടെത്തുന്നതിനും ധാരാളം സമയം ചെലവഴിക്കേണ്ടി വരുന്നു.

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

7. ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നുവരവ്

ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നുവരവും അവയ്ക്ക് സർക്കാർ നൽകുന്ന പ്രോത്സാഹനവും വാഹന വിപണിയിൽ ഒരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് മൊബിലിറ്റി ഷിഫ്റ്റ് യാഥാർത്ഥ്യമാകുന്നതിന് മതിയായ ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തുകളിൽ അനിവാര്യമാണ്. നിലവിലെ ബാറ്ററി സാങ്കേതികവിദ്യ ഇതുവരെ പൂർണത കൈവരിക്കാത്തതിനാലും അവയുടെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇല്ലാത്തതിനാലും ഈ ലക്ഷ്യം കഠിനമേറിയ ഒന്നാണ്

വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

ഇ-മൊബിലിറ്റിയെ ഇന്ത്യയിൽ ഒരു വലിയ വിപണിയാക്കി മാറ്റാൻ ആവശ്യമായ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും പര്യാപ്തമല്ല. ഇലക്ട്രിക് പവർട്രെയിനുകൾ, ബാറ്ററി ടെക്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഉത്പാദനവും വികസനവും ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. മാത്രമല്ല ഇലക്ട്രിക്ക് വാഹനങ്ങൾ പൂർണത കൈവരിക്കാൻ അഞ്ച് മുതൽ എട്ട് വർഷം വരെ എടുത്തേക്കാം.

Most Read Articles

Malayalam
English summary
Reasons Behind Automotive Industry Slowdown. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X