വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

ഈ വര്‍ഷമാദ്യം വിപണിയില്‍ കടന്നുവന്ന ടാറ്റ ഹാരിയര്‍ ചുരുങ്ങിയകാലംകൊണ്ടുതന്നെ ശ്രേണിയില്‍ ഒന്നാമതെത്തിയിരിക്കുന്നു. പോയമാസം 2,075 ഹാരിയര്‍ യൂണിറ്റുകളാണ് ടാറ്റ വിറ്റത്. മഹീന്ദ്ര വിറ്റത് 1,508 XUV500 യൂണിറ്റുകള്‍. 1,208 യൂണിറ്റുകളുടെ വില്‍പ്പന ജീപ്പ് കോമ്പസും കൈയ്യടക്കി. ഓരോ മാസവും ഹാരിയര്‍ വില്‍പ്പന കൂടുകയാണ്. ഡീലര്‍ഷിപ്പുകളില്‍ ടാറ്റ എസ്‌യുവിക്കായി പിടിവലി തുടരുന്നു. ഈ അവസരത്തില്‍ ഹാരിയര്‍ എസ്‌യുവിയുടെ പ്രചാരത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പരിശോധിക്കാം.

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

പണത്തിനൊത്ത മൂല്യം

ആകര്‍ഷകമായ വിലയാണ് ഹാരിയറിന് മേല്‍ക്കോയ്മ ലഭിക്കാനുള്ള പ്രധാന കാരണം. 12.69 ലക്ഷം രൂപയ്ക്ക് പ്രാരംഭ ഹാരിയര്‍ മോഡലിനെ ടാറ്റ അണിനിരത്തുന്നുണ്ട്. ഇതേസമയം, കോമ്പസ് വാങ്ങണമെന്ന് ആഗ്രഹിച്ചാല്‍ 15.6 ലക്ഷം രൂപ മുടക്കണം ഏറ്റവും ചെറിയ ബേബി ജീപ്പിനായി.

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

16.61 ലക്ഷം രൂപ മുതലാണ് കോമ്പസ് ഡീസല്‍ മോഡലുകള്‍ ഷോറൂമിലെത്തുന്നത്. വില അടിസ്ഥാനപ്പെടുത്തിയാല്‍ മഹീന്ദ്ര XUV500 മാത്രമേ ടാറ്റ ഹാരിയറുമായി പിടിച്ചുനില്‍ക്കുന്നുള്ളൂ. 12.66 ലക്ഷം രൂപയ്ക്ക് XUV500 വില്‍പ്പനയ്ക്ക് വരുന്നുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ ഹാരിയര്‍തന്നെയാണ് കേമന്‍.

Most Read: വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

പ്രാരംഭ ഹാരിയര്‍ XE വകഭേദത്തില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, പവര്‍ മിററുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ ടാറ്റ നല്‍കുന്നുണ്ട്. ക്രമീകരിക്കാവുന്ന ടെലിസ്‌കോപിക് സ്റ്റീയറിങ് വീലും പ്രാരംഭ ഹാരിയര്‍ മോഡലില്‍ ഒരുങ്ങുന്നുണ്ട്.

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

വ്യത്യസ്തമായ രൂപം, ഭാവം

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന ആദ്യത്തെ കാറാണ് ഹാരിയര്‍. ഇനി വരാനിരിക്കുന്ന ആള്‍ട്രോസ്, കസീനി മോഡലുകളും ഇതേ ശൈലി പിന്തുടരും. പതിവില്‍ നിന്നും മാറി ബമ്പറിലാണ് ഹാരിയര്‍ ഹെഡ്‌ലാമ്പുകള്‍ ഒരുങ്ങുന്നത്. ഗ്രില്ലിന് ഇരുവശത്തുമുള്ള ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ എസ്‌യുവിക്ക് അക്രമണോത്സുക ഭാവം സമ്മാനിക്കുന്നു. ടാറ്റ കാറുകളില്‍ മുമ്പെങ്ങും ഈ രീതി കണ്ടിട്ടില്ല.

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

ഹാരിയറിന്റെ വലുപ്പവും ഉപഭോക്താക്കളെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. ഏഴു സീറ്റര്‍ മഹീന്ദ്ര XUV500 -യെക്കാള്‍ നീളമുണ്ട് അഞ്ചു സീറ്റര്‍ ഹാരിയറിന്. ഇക്കാരണത്താല്‍ റോഡില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഹാരിയറിന് കഴിയും. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും ക്രോം തിളക്കമുള്ള വിന്‍ഡോ ലൈനും ടാറ്റ എസ്‌യുവിയില്‍ പരാമര്‍ശിക്കണം. പിറകില്‍ പൂവിതള്‍ വിരിഞ്ഞ കണക്കെയാണ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍.

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

അകത്തളം വിശാലം

അകത്തള വിശാലതയ്ക്ക് ടാറ്റ ഹാരിയര്‍ പേരുകേട്ടുകഴിഞ്ഞു. എസ്‌യുവിയില്‍ അഞ്ചു പേര്‍ക്ക് സുഖമായിരിക്കാം. 425 ലിറ്ററാണ് മോഡലിന്റെ ബൂട്ട് ശേഷി. മേല്‍ക്കൂര ചാഞ്ഞിറങ്ങന്നുണ്ടെങ്കിലും പിറകില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ഹെഡ്‌റൂം കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

Most Read: മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ— കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

ടാറ്റയുടെ സുരക്ഷ

ടാറ്റയുടെ സുരക്ഷയെ പറ്റി വിപണിക്ക് ഇപ്പോള്‍ നല്ല ബോധ്യമുണ്ട്. കഴിഞ്ഞവര്‍ഷം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ കുറിച്ച നെക്‌സോണിന്റെ പാരമ്പര്യം പുതിയ ഹാരിയറും മുറുക്കെപ്പിടിക്കുമെന്ന് ഉപഭോക്താക്കള്‍ അടിയുറച്ച് വിശ്വസിക്കുന്നു.

വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

ആറു എയര്‍ബാഗുകള്‍, ഓഫ്‌റോഡ് എബിഎസ്, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, 14 ഫങ്ഷനുള്ള ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്‌യുവിയിലുണ്ട്.

Most Read Articles

Malayalam
English summary
The Reasons To Buy A Tata Harrier. Read in Malayalam.
Story first published: Wednesday, May 8, 2019, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X