ടൊയോട്ട സിയാസ് 2020 ൽ അരങ്ങേറ്റം കുറിക്കും

ടൊയോട്ട കിർലോസ്‌കർ മോട്ടോറും മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തിന്റെ ഭാഗമായി റീബാഡ്ജ് ചെയ്ത വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിക്കുകയാണ് ടൊയോട്ട. ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പായ ഗ്ലാൻസയായിരുന്നു ഈ പങ്കാളിത്തത്തിൽ നിന്ന് ആദ്യമായി വിപണിയിലെത്തിയത്.

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

2019 ജൂണിലാണ് ടൊയോട്ട വാഹനത്തെ വിപണിയിൽ എത്തിച്ചത്. പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലാൻസ ടൊയോട്ടയുടെ ഡിഎൻഎയിലല്ല വന്നത്. പകരം ഫ്രണ്ട് ഗ്രില്ലിലുള്ള ട്വീറ്റുകളും ടൊയോട്ടയും വേരിയൻറ് ബാഡ്ജുകളും ഉൾപ്പെടുത്തുത്തിയതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വാഹനത്തിൽ ഉൾപ്പെടുത്തിയതുമില്ല.

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

ഇന്റീരിയർ പോലും ബലേനോയ്ക്ക് സമാനമായി തുടർന്നു. 2019 സെപ്റ്റംബറിൽ മാരുതി സുസുക്കി ടൊയോട്ടയ്ക്ക് ബലേനോയുടെ 2,952 യൂണിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ നാല് മാസത്തിനിടെ ഇതുവരെ ഗ്ലാൻസയുടെ 11,000 യൂണിറ്റുകളാണ് വിറ്റഴിക്കാൻ സാധിച്ചതും.

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

ഈ സഖ്യത്തിൽ നിന്ന് പുറത്തുവരുന്ന അടുത്ത വാഹനം സിയാസിന്റെ പുനർനിർമ്മിച്ച പതിപ്പായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഈ വാഹനത്തെ അവതരിപ്പിച്ചേക്കും. ഇതിന് അതിസൂക്ഷ്മമായ ബാഹ്യ മാറ്റങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സൂചന.

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

ഒപ്പം ഗ്ലാൻസയെപ്പോലെ പരിമിതമായ വകഭേദങ്ങളിലും ഇത് വാഗ്ദാനം ചെയ്യാനാകും. ഉപഭോക്താക്കളെ ആകർഷകമാക്കുന്നതിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി ടൊയോട്ട വാഗ്ദാനം ചെയ്യും.

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

ടൊയോട്ടയിൽ നിന്നുള്ള സി-സെഗ്മെന്റ് സെഡാന്റെ പേര് ഇതുവരെ അറിവായിട്ടില്ല. 104.7 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ SHVS K15B നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും ടൊയോട്ട വാഗ്ദാനം ചെയ്യുക. സിയാസിൽ ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

Most Read: ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

എഞ്ചിൻ ഇതിനകം തന്നെ ബി‌എസ്‌-VI ആയി പരിഷ്ക്കരിച്ചിരുന്നു. മാരുതി എർട്ടിഗ, XL6 എന്നിവയിൽ ഈ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. കൂടാതെ വിറ്റാര ബ്രെസ്സ ഫെയ്‌സ് ലിഫ്റ്റ്, എസ്-ക്രോസ് എന്നീ മോഡലുകളിലും ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: പുതിയ സാങ്കേതിക വിദ്യയില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

മാരുതി സുസുക്കിയുടെ ശ്രേണിയിലെ മറ്റ് മോഡലുകളിലേക്ക് ഈ എഞ്ചിൻ വ്യാപിപ്പിക്കുന്നതിന് മുമ്പ് 2018 ഓഗസ്റ്റിൽ ഫെയ്‌സ് ലിഫ്റ്റ് സിയാസിലാണ് 1.5 ലിറ്റർ SHVS K15B യൂണിറ്റ് ആദ്യമായി അരങ്ങേറിയത്. സി-സെഡാൻ വിഭാഗത്തിൽ ഇതിനകം തന്നെ ടൊയോട്ടയ്ക്ക് യാരിസ് എന്ന മോഡൽ വിപണിയിലുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Most Read: ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് പുറത്തിറങ്ങി; വില 15.89 ലക്ഷം

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

സിയാസും എർട്ടിഗയും ടൊയോട്ട ബാഡ്ജിൽ വിപണിയിലെത്തുമെന്ന് രണ്ട് ബ്രാൻഡുകളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രാദേശികമായി വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ മുൻ വൈദഗ്ദ്ധ്യം നേടുകയും ടൊയോട്ട സി-സെഗ്മെന്റ് എംപിവിയുടെ സംയുക്ത വികസനവും സുസുക്കിയുടെ OEM വിതരണവും സംഭവിക്കുകയും ചെയ്യും.

ടൊയോട്ട സിയാസ് 2020-ൽ അരങ്ങേറ്റം കുറിക്കും

കൂടാതെ, 2022 മുതൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് പ്ലാന്റിൽ സുസുക്കി വികസിപ്പിച്ച കോം‌പാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസയുടെ ഉത്പാദനവും ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Rebadged Toyota Ciaz Could Debut At 2020. Read more Malayalam
Story first published: Tuesday, October 8, 2019, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X