ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. പുതുതലമുറ ഡസ്റ്റര്‍, ക്യാപ്ച്ചര്‍, ലോഡ്ജി മോഡലുകളിലായിരിക്കും പുതിയ എഞ്ചിന്‍ ഇടംപിടിക്കുക.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

1.0 ലിറ്റര്‍, 1.3 ലിറ്റര്‍ എന്നിങ്ങനെ രണ്ട് ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 1.0 ലിറ്റര്‍ എഞ്ചിന്‍ 100 bhp കരുത്തും 160 Nm torqe ഉം ഉത്പാദിപ്പിക്കും. അതേസമയം 1.3 ലിറ്ററിന്റെ എഞ്ചിന്‍ രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യാന്‍ സാധിക്കുന്നവയായിരിക്കും.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ചെറിയ ട്യൂണിങ് 130 bhp പവറും 240 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, കരുത്ത് കൂടിയ ട്യൂണിങ് 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് VI എഞ്ചിന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതോടെ ഡീസല്‍ എഞ്ചിനുകള്‍ കൈവിടുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ പഴയ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം മാറ്റി സ്ഥാപിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. റെനോയുടെ നിലവിലെ ഡീസല്‍ എഞ്ചിന്‍ വിപണിയില്‍ എത്തുന്നത് 1.5 ലിറ്റര്‍ യൂണിറ്റിലാണ്.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഇത് രണ്ട് രീതിയില്‍ കമ്പനി ട്യൂണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന ട്യൂണിങ് 85 bhp കരുത്തും, 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന ട്യൂണിങ് പതിപ്പ് 110 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഡസ്റ്റര്‍, ലോഡ്ജി പതിപ്പുകളില്‍ മാത്രമാണ് നിലവില്‍ താഴ്ന്ന ട്യൂണിങ് കമ്പനി നല്‍കിയിരിക്കുന്നത്. ക്യാപ്ചര്‍ ഉള്‍പ്പടെ മൂന്ന് മോഡലുകളില്‍ ഉയര്‍ന്ന ട്യൂണിങും നല്‍കിയിട്ടുണ്ട്.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഡീസല്‍ എഞ്ചിനില്‍ എത്തുന്ന ലോഡ്ജിയെ കമ്പനി ഉടന്‍ തന്നെ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ ലോഡ്ജിക്ക് നല്‍കുമോ എന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ അറിയിച്ചിട്ടില്ല.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് നിലവില്‍ റെനോയുടെ മിക്ക മോഡലുകള്‍ക്കും കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 106 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കും. റെനോ ട്രൈബറിന്റെ പ്രദര്‍ശന വേളയിലാണ് 2020 ഏപ്രില്‍ ഒന്നുമുതല്‍ ചെറു ഡീസല്‍ എഞ്ചിനുകള്‍ കമ്പനി നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത റെനോ സിഇഒ തിയറി ബൊല്ലൂര്‍ അറിയിച്ചത്.

Most Read: കൊക്കോ കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

വില്‍പ്പനയില്‍ ഇടിവ് തട്ടിയതോടെ വിപണി തിരിച്ച് പിടിക്കാന്‍ അടുത്തിടെയാണ് എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെയും, ഫെയ്‌സ്‌ലിഫ്റ്റ് ഡസ്റ്ററിനെയും കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ മാസം വിപണിയിലെത്തിയ ഡസ്റ്ററിന്റെ വില്‍പ്പനയില്‍ 61 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

കാലങ്ങളായി ഇന്ത്യന്‍ വിപണിയിലെത്തുകയും വിജയം കൈവരിക്കുകയും ചെയ്ത വാഹനമാണ് റെനോ ഡസ്റ്റര്‍. എന്നാല്‍ എസ്യുവി വിഭാഗത്തിലെ കടുത്ത മത്സരം മൂലം വാഹനത്തിന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതോടെയാണ് പുതിയ പതിപ്പിനെ ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ഡീസല്‍ എഞ്ചിനില്‍ എത്തുന്ന ലോഡ്ജിയെ കമ്പനി അധികകാലം നിലനിര്‍ത്തില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ആ നിരയിലേക്കാണ് ഇപ്പോള്‍ ട്രൈബറിനെ റെനോ അവതരിപ്പിച്ചിരിക്കുന്നത്. ലോഡ്ജിയെക്കാളും ചെറിയ മോഡലാണ് ട്രൈബര്‍.

ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

ലോഡ്ജിയെക്കാളും വിലക്കുറവും ട്രൈബറിന്റെ സവിശേഷതയാണ്. 4.99 ലക്ഷം രൂപയാണ് ട്രൈബറിന്റെ പ്രാരംഭ പതിപ്പിന്റെ വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 6.49 ലക്ഷം രൂപയും. ക്വിഡില്‍ നിന്നുള്ള അതേ പ്‌ളാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault BS 6 Turbo Petrol engines confirmed for India details. Read more in Malayalam.
Story first published: Saturday, September 14, 2019, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X