ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

ഓഗസ്റ്റ് മാസം അവസാനത്തോടെയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ട്രൈബറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും വില കുറഞ്ഞ എംപിവിയാണ് ട്രൈബര്‍. നാല് വകഭേദങ്ങളിലെത്തുന്ന ട്രൈബറിന് 4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവി കൂടിയാണ് ട്രൈബര്‍. വിപണിയില്‍ എത്തി രണ്ട് മാസം പിന്നിടുമ്പോള്‍, ട്രൈബറിന്റെ 10,000 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് ഇപ്പോള്‍ കമ്പനി അറിയിച്ചിരിക്കുന്നത്.

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

ട്രൈബറിന്റെ വില്‍പ്പന ഉയര്‍ന്നതോടെ റെനോയുടെ വില്‍പ്പനയില്‍ 2019 ഒക്ടോബര്‍ മാസത്തില്‍ 63 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ മുംബൈയിലെ ബെഞ്ച്മാര്‍ക്ക് ഡീലര്‍ഷിപ്പില്‍ നിന്നാണ് 10,000 -മത്തെ വാഹനം കൈമാറിയത്.

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

ട്രൈബറിനെ വിപണിയില്‍ എത്തിക്കുന്നതോടെ വാഹന വിപണിയിലെ മാന്ദ്യത്തെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കുമെന്ന് റെനോ സിഇഒ വെങ്കട്റാം മാമില്ലപള്ളെ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യക്കാര്‍ കൂടുന്നതോടെ വാഹനത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

എംപിവി ശ്രേണിയിലേക്ക് ആരെയും ആകര്‍ഷിക്കുന്ന വിലയുമായിട്ടാണ് ട്രൈബര്‍ എത്തിയിരിക്കുന്നത്. ഏഴ് സീറ്റ് മോഡല്‍ നാല് വകഭേദങ്ങളില്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യയിലെയും ഫ്രാന്‍സിലേയും റെനോ ടീം സംയുക്തമായി ഡിസൈന്‍ ചെയ്ത മോഡലാണിത്.

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്.

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 6250 rpm -ല്‍ 72 bhp പവറും 3500 rpm -ല്‍ 96 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും.

Most Read: റെനോ ട്രൈബർ; ആദ്യ ഡ്രൈവ് റിവ്യൂ

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

അഞ്ച് സ്പീഡ് മാനുവലാണ്ഗിയര്‍ബോക്‌സ്‌.എഎംടി പതിപ്പിനെ ഉടൻ അവതരിപ്പിച്ചേക്കും. മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്ട്ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

Most Read: വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

കൂടുതല്‍ സ്പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ അഞ്ച് സ്പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

Most Read: നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന മാറ്റങ്ങള്‍

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

പൂര്‍ണമായും ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്. റെനോ നിരയില്‍ ക്വിഡിനും ലോഡ്ജിക്കും ഇടയിലാണ് ട്രൈബറിന്റെ സ്ഥാനം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber turns out to be a hit, over 10,000 units already delivered. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X