പ്രതാപം തിരിച്ചുപിടിക്കാന്‍ റെനോ ഡസ്റ്റര്‍, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജൂലായ് 8 -ന്

തങ്ങളുടെ ഒന്നാം തലമുറ കോംപാക്ട് എസ്‌യുവി ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ മാസം എട്ടാം തീയതി റെനോ പുറത്തിറക്കും. വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ ടീസര്‍ ക്യാമ്പെയ്‌നുകള്‍ ആരംഭിച്ചെങ്കിലും മറയൊന്നും കൂടാതെ വാഹനത്തെ പലപ്രാവശ്യം ലോകം കണ്ട് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്ന് വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.

പ്രതാപം തിരിച്ചുപിടിക്കാന്‍ റെനോ ഡസ്റ്റര്‍, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജൂലായ് 8 -ന്

ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പോലെ പുതിയ പതിപ്പിന് യൂറോപ്പില്‍ പ്രചാരത്തിലുള്ളതും ഇന്ത്യയില്‍ ഒഴിവാക്കിയതുമായ രണ്ടാം തലമുറ ഡസ്റ്ററിനെ അനുസ്മരിപ്പുക്കുന്ന മാറ്റങ്ങളാണ് മുന്‍ വശത്ത് കമ്പനി നല്‍കിയിരിക്കുന്നത്. ക്രോം ഗ്രില്ല്, പുതിയ മുന്‍ ബമ്പര്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്ർ എന്നിവയാണ് മുന്‍ വശത്തെ കാര്യമായ മാറ്റങ്ങള്‍.

പ്രതാപം തിരിച്ചുപിടിക്കാന്‍ റെനോ ഡസ്റ്റര്‍, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജൂലായ് 8 -ന്

വശങ്ങളില്‍ പുതിയ അലോയി വീലുകളുടെ ഡിസൈനാണ് പ്രധാന മാറ്റം. പിന്‍ വശത്തും കാര്യമായ മാറ്റങ്ങളുണ്ട്. എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പുതിയ പതിപ്പില്‍ വരുന്നത്. ടെയില്‍ ലാമ്പുകള്‍ക്ക് ചുറ്റും ഒരു കറുത്ത ക്ലാഡിങ്ങും നല്‍കിയിരിക്കുന്നു. ക്വിഡ് ക്ലൈമ്പറില്‍ നല്‍കിയിരിക്കുന്ന നീല നിറത്തിനോട് സാമ്യം തോന്നിക്കുന്ന പുതിയ ഇലക്ട്രിക്ക് ബ്ലൂ നിറത്തിലും പുതിയ ഡസ്റ്റര്‍ ലഭ്യമാവും.

പ്രതാപം തിരിച്ചുപിടിക്കാന്‍ റെനോ ഡസ്റ്റര്‍, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജൂലായ് 8 -ന്

ഉള്‍വശങ്ങളിലും അന്താരാഷ്ട്ര വിപണിയിലുള്ള രണ്ടാം തലമുറ ഡസ്റ്ററിനെ അനുസ്മരിപ്പിക്കുന്ന മാറ്റങ്ങളാണുള്ളത്. ഒന്നാമതായി പുതുക്കിയ സ്റ്റിയറിംഗ് വീലാണ്. നടുവിലെ എസി വെന്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും ചതുരാകൃതിയിലുള്ള ഒരു ക്ലാസി ലുക്ക് നല്‍കിയിരിക്കുന്നു. ആൻട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മറ്റ് നിരവധി ഫീച്ചറുകള്‍ അടങ്ങിയ ടച്ച്‌സ്‌ക്രീന്‍ മീഡിയ നാവിഗേറ്റഡ് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഉപയോഗിച്ചിരിക്കുന്നു.

പ്രതാപം തിരിച്ചുപിടിക്കാന്‍ റെനോ ഡസ്റ്റര്‍, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജൂലായ് 8 -ന്

സീറ്റുകളില്‍ പുതിയ ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോര്‍ ട്രിമ്മുകള്‍ക്കും പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നാല് എയര്‍ബാഗുകൾ, പിൻ പാര്‍ക്കിങ് സെന്‍സറുകള്‍, മിക്കവാറും ഒരു റിവേര്‍സ് ക്യാമറ, ആൻ്റിലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക്ക് ബ്രേക്ക് ഡിസ്റ്റ്ട്രിബ്യൂഷൻ സിസ്റ്റം, സ്പീഡ് അലേര്‍ട്ടുകള്‍, ക്രൂയിസ് കൺട്രോള്‍, സ്പീഡ് ലിമിറ്റര്‍, സീറ്റ് ബെല്‍റ്റ് റിമൈൻഡർ, ട്രാക്ഷന്‍ കണ്ട്രോള്‍, ESP, ഹില്‍ ഹോള്‍ഡ് എന്നിവ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിലും, മുൻ വീല്‍ ഡ്രൈവ് RXZ പതിപ്പിലും അടിസ്ഥാനമായി വരുന്നു.

പ്രതാപം തിരിച്ചുപിടിക്കാന്‍ റെനോ ഡസ്റ്റര്‍, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജൂലായ് 8 -ന്

ഓഫ് റോഡ് പ്രേമികള്‍ക്കായി ഡസ്റ്ററിന്റെ എറ്റവും കുറഞ്ഞ RXS പതിപ്പിലും റെനൊ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കാന്‍ സാധ്യയുണ്ടെന്ന ചില വാര്‍ത്തകള്‍ പരക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന എവിടെയും കൊണ്ടു പോകാന്‍ കഴിയുന്ന ഏക കോമ്പാക്ട് എസ്‌യുവി ഡസ്റ്ററായിരിക്കും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കാര്യമായ വില വ്യത്യാസം ഒന്നും തന്നെ ഉണ്ടാവില്ല എന്നാണ് ഡീലർമാരില്‍ നിന്ന് ലഭിക്കുന്ന വിവരം.

പ്രതാപം തിരിച്ചുപിടിക്കാന്‍ റെനോ ഡസ്റ്റര്‍, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ജൂലായ് 8 -ന്

വളരെ നല്ല പ്രകടനവും, നിര്‍മ്മാണ മികവും, യാത്രാ സുഖവും കാഴ്ച്ച വയ്ക്കുന്ന കോമ്പാക്ട് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായി എന്ന വസ്തുത കണക്കിലെടുത്താണ് വിലയില്‍ മാറ്റം വരുത്താതിരിക്കാനുള്ള തീരുമാനം എന്ന് മനസ്സിലാക്കാം. കൈയ്യിലൊതുങ്ഹുന്ന വിലയും, ഓള്‍ വീല്‍ ഡ്രൈവ് ഉള്‍പ്പടെയുള്ള സവിശേഷതകളും, ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളും അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പിടിച്ച് നില്‍ക്കാന്‍ ഡസ്റ്ററിന് കരുത്ത് നല്‍കും.

Image Source: 1,2

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster Facelift to be launched on 8th july 2019. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X