മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ കോമ്പാക്ട് എസ്‌യുവിയായ ഡസ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 7.99 ലക്ഷം രൂപയാണ് പുതിയ ഡസ്റ്ററിന്റെ പ്രാരംഭ പെട്രോള്‍ പതിപ്പായ RxE -യുടെ വില. ഏറ്റവും ഉയര്‍ന്ന RXS ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 12.49 ലക്ഷം രൂപയുമാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായതിനാല്‍ നിലവിലുള്ള മോഡലിനേക്കാള്‍ വലിയ മാറ്റങ്ങളൊന്നും പറയാന്‍ കഴിയില്ലെങ്കിലും അടുത്ത് നോക്കിയാല്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ പതിപ്പിന് യൂറോപ്പില്‍ പ്രചാരത്തിലുള്ള രണ്ടാം തലമുറ ഡസ്റ്ററിനെ അനുസ്മരിപ്പുക്കുന്ന മാറ്റങ്ങളാണ് മുന്‍ വശത്ത് കമ്പനി നല്‍കിയിരിക്കുന്നത്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ യൂണിറ്റുകളാണ് വാഹനത്തില്‍, അതോടൊപ്പം എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും ന്ല്‍കിയിരിക്കുന്നു.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

നിലവിലുള്ളതിനേക്കാള്‍ ഇത്തിരി വലിയ ക്രോം ഗ്രില്ലാണ്. വഴിയാത്രക്കാര്‍ക്കുള്ള സുരക്ഷാ നിയമങ്ങള്‍ പ്രമാണിച്ച് ഇപ്പോഴത്തെ മോഡലിലുള്ളതിനേക്കാള്‍ ഉയര്‍രത്തിലാണ് ബോണറ്റ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ഫോഗ്‌ലാമ്പ് ഹൗസിങ്ങ്, മുന്‍ ബമ്പര്‍ എന്നിവയാണ് മുന്‍ വശത്തെ കാര്യമായ മാറ്റങ്ങള്‍.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ 16 ഇഞ്ച് അലോയി വീലുകളാണ്. ഇവയുടെ പുതിയ ഡിസൈനാണ് വശങ്ങളിലെ പ്രധാന മാറ്റം. പിന്‍ വശത്തും കാര്യമായ മാറ്റങ്ങളുണ്ട്. എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പുതിയ പതിപ്പില്‍ വരുന്നത്. ടെയില്‍ ലാമ്പുകള്‍ക്ക് ചുറ്റും ഒരു കറുത്ത ക്ലാഡിങ്ങും നല്‍കിയിരിക്കുന്നു. പുതുക്കിയ റൂഫ് റെയ്‌ലുകളാണ്. നിലവിലുള്ള നിറങ്ങള്‍ കൂടാതെ ക്യാസ്പിയന്‍ ബ്ലൂ, മഹാഗണി ബ്രൗണ്‍ എന്നീ നിറങ്ങളിലും പുതിയ ഡസ്റ്റര്‍ ലഭ്യമാവും.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഉള്‍വശങ്ങളിലും അന്താരാഷ്ട്ര വിപണിയിലുള്ള രണ്ടാം തലമുറ ഡസ്റ്ററിനെ അനുസ്മരിപ്പിക്കുന്ന മാറ്റങ്ങളാണുള്ളത്. ഒന്നാമതായി പുതുക്കിയ സ്റ്റിയറിംഗ് വീലാണ്. നടുവിലെ എസി വെന്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും ചതുരാകൃതിയിലുള്ള ഒരു ക്ലാസി ലുക്ക് നല്‍കിയിരിക്കുന്നു.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ആഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മറ്റ് നിരവധി ഫീച്ചറുകള്‍ അടങ്ങിയ ടച്ച്‌സ്‌ക്രീന്‍ മീഡിയ നാവിഗേറ്റഡ് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഉപയോഗിച്ചിരിക്കുന്നു.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

സീറ്റുകളില്‍ പുതിയ ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോര്‍ ട്രിമ്മുകള്‍ക്കും പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. നാല് സ്പീക്കറുകളും മുന്‍ വശത്ത് 2 പുതിയ ടൂറ്ററുകളും അടങ്ങുന്ന ARKAMYS ഓഡിയോ സിസ്റ്റമാണ്.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

സുരക്ഷാ ക്രമീകരണങ്ങള്‍ക്കും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നാല് എയര്‍ബാഗ്‌സ്, റിവേര്‍സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ABS + EBD സ്പീഡ് അലേര്‍ട്ടുകള്‍, ക്രൂയിസ് കണ്ട്രോള്‍, സ്പീഡ് ലിമിറ്റര്‍, സീറ്റ് ബെല്‍റ്റ് രിമൈന്റഡറുകള്‍, ട്രാക്ഷന്‍ കണ്ട്രോള്‍, ESP, ഹില്‍ ഹോള്‍ഡ് എന്നിവ അടിസ്ഥാനമായി വരുന്നു.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

നിലവിലുള്ള ഡസ്റ്ററിലെ അതേ എഞ്ചിന്‍ തന്നെയാണ്. 106 bhp കരുത്തും 140 Nm torque ഉം നല്‍കുന്ന് നാച്ചുറലി ആസ്പിരേറ്റ്ഡ് 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിന് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും CVT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ലഭിക്കുന്നു.

മഹീന്ദ്ര XUV300 -യെക്കാള്‍ വിലക്കുറവില്‍ പുതിയ റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്

1.5 ലിറ്റര്‍ K9K ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റിന് രണ്ട് എഞ്ചിന്‍ ടൂണിങ്ങാണ്. 85 bhp കരുത്തും 200 Nm torque കുറഞ്ഞ ഉത്പാദനവും 108 bhp കരുത്തും 200 Nm torque ഉയര്‍ന്ന ഉത്പാദനവുമാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കുറഞ്ഞ ഡീസല്‍ പതിപ്പില്‍ എന്നാല്‍ ഉയര്‍ന്ന പതിപ്പില്‍ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Duster Face lift launched. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X