7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

അങ്ങനെ ഡസ്റ്ററിനെ റെനോ പുതുക്കി. നവീകരിച്ച 2019 റെനോ ഡസ്റ്റര്‍ പതിപ്പ് വിപണിയില്‍. 7.99 ലക്ഷം രൂപയാണ് പുതിയ ഡസ്റ്ററിന് വില. ഇക്കുറി ചിലവ് കുറഞ്ഞ പുത്തന്‍ RxS ഡീസല്‍ എഎംടി വകഭേദം ഡസ്റ്ററില്‍ അണിനിരക്കും. ഹ്യുണ്ടായി ക്രെറ്റ, മാരുതി എസ്-ക്രോസ്, മഹീന്ദ്ര TUV300 തുടങ്ങിയ മോഡലുകളുമായാണ് ഡസ്റ്ററിന്റെ അങ്കം. വിപണിയില്‍ മത്സരം മുറുകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആധുനിക ഫീച്ചറുകള്‍ ഡസ്റ്ററിന്റെ ആകര്‍ഷണീയത കൂട്ടുമെന്ന് കമ്പനി കരുതുന്നു.

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

പരിഷ്‌കരിച്ച 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് എസ്‌യുവിയിലെ പ്രധാന മാറ്റം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇനി ഡസ്റ്ററില്‍ ലഭിക്കും. മീഡിയനാവ് ഇവല്യൂഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമെന്നാണ് യൂണിറ്റിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

നാലു വര്‍ഷം മുമ്പ് ചെറുകാര്‍ ശ്രേണിയില്‍ (ക്വിഡില്‍) പൂര്‍ണ്ണ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവതരിപ്പിച്ച റെനോ, 2019 വരെ കാത്തിരുന്നു ഡസ്റ്ററിന് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയും നല്‍കാന്‍.

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

ഡസ്റ്ററിന്റെ RxE, RxS, RxZ വകഭേദങ്ങളില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങും. കൂടുതല്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭിക്കുമ്പോള്‍ മുമ്പുണ്ടായിരുന്ന ജിപിഎസ് നാവിഗേഷന്‍ ഡസ്റ്ററിന് ഇനി വേണ്ടെന്ന തീരുമാനത്തിലാണ് റെനോ.

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

കര്‍ശനമാവുന്ന സുരക്ഷ ചട്ടങ്ങള്‍ മാനിച്ച് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ഡസ്റ്റര്‍ വകഭേദങ്ങളില്‍ മുഴുവന്‍ അടിസ്ഥാനമായി ഒരുങ്ങും. 2019 ഡസ്റ്റര്‍ പതിപ്പ് വരുമ്പോള്‍ നിരയില്‍ നിന്നും ഏതാനും വകഭേദങ്ങളെ കമ്പനി ഉപേക്ഷിച്ചിട്ടുണ്ട്.

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

RxL സിവിടി വകഭേദം ഇനി ഡസ്റ്ററിലുണ്ടാവില്ല. പകരം പെട്രോള്‍ മാനുവല്‍ പതിപ്പായി മാത്രമെ RxL മോഡല്‍ വരികയുള്ളൂ. നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍തന്നെ 2019 റെനോ ഡസ്റ്ററിലും തുടരും.

Most Read: ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 105 bhp കരുത്തും 142 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പുകളിലുണ്ട്. രണ്ടു ട്യൂണിംഗ് നിലകളിലാണ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് വില്‍പ്പനയ്ക്ക് വരുന്നത്.

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

ചെറിയ യൂണിറ്റ് 84 bhp കരുത്തും 200 Nm torque കുറിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഈ പതിപ്പിലുണ്ടാവുകയുള്ളൂ. 108 bhp കരുത്തും 248 Nm torque ഉം അവകാശപ്പെടുന്ന വലിയ എഞ്ചിന്‍ യൂണിറ്റില്‍ ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം.

7.99 ലക്ഷം രൂപയ്ക്ക് പുതിയ റെനോ ഡസ്റ്റര്‍ എത്തി

2019 റെനോ ഡസ്റ്റർ വില:

Variant Price
Petrol RxE Rs 7,99,900
Petrol RxS Rs 9,19,900
Petrol RxS CVT Rs 9,99,900
Diesel 85PS RxE Rs 9,19,900
Diesel 85PS RxS Rs 9,99,900
Diesel 85PS RxZ Rs 11,19,900
Diesel 110PS RxS AMT Rs 12,09,900
Diesel 110PS RxZ Rs 12,09,900
Diesel 110PS RxZ AWD Rs 13,09,900

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault #new launches
English summary
2019 Renault Duster Launched In India At Rs 7.99 Lakh. Read in Malayalam.
Story first published: Wednesday, February 6, 2019, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X