ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

ട്രൈബറിനെ വിപണിയില്‍ എത്തിച്ചതോടെ വാഹന വിപണിയിലെ മാന്ദ്യത്തെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വില്‍പ്പനയില്‍ മികച്ച് പ്രകടനം കാഴ്ചവെയ്ക്കാന്‍ ട്രൈബറിന് സാധിക്കു' മെന്നാണ് കമ്പനി സിഇഒ വെങ്കട്‌റാം മാമില്ലപള്ളെ പറഞ്ഞത്.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

ഈ വര്‍ഷം ഓഗസ്റ്റ് പകുതിയോടെയാണ് ട്രൈബറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചത്. ഓഗ്സ്റ്റ് 28 -ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഓഗസ്റ്റ് മാസം റെനോയുടെ മൊത്തം വില്‍പ്പന 5,704 യൂണിറ്റുകളായിരുന്നു.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

അതില്‍ 2,490 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കിയത് പുതിയ എംപിവി ട്രൈബര്‍ തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ മാസത്തില്‍ വില്‍പ്പന ഇനിയും ഉയരാം എന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ റെനോയുടെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 3,660 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. 41 ശതമാനമാണ് വില്‍പ്പനയാണ് ഇടിവ് രേഖപ്പെടുത്തിയത്.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

എംപിവി ശ്രേണിയിലേക്ക് ആരെയും ആകര്‍ഷിക്കുന്ന വിലയുമായിട്ടാണ് ട്രൈബര്‍ എത്തിയിരിക്കുന്നത്. ഏഴ് സീറ്റ് മോഡല്‍ നാല് വകഭേദങ്ങളില്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യയിലെയും ഫ്രാന്‍സിലേയും റെനോ ടീം സംയുക്തമായി ഡിസൈന്‍ ചെയ്ത മോഡലാണിത്. 4.95 ലക്ഷം മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

6250 rpm -ല്‍ 72 bhp പവറും 3500 rpm -ല്‍ 96 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

Most Read: ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇരട്ട ടോണ്‍ അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

പൂര്‍ണമായും ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍ ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്‌പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്. റെനോ നിരയില്‍ ക്വിഡിനും ലോഡ്ജിക്കും ഇടയിലാണ് ട്രൈബറിന്റെ സ്ഥാനം.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

ട്രൈബറിലൂടെ ധാരാളം പുതിയ ഉപഭോക്താക്കളെ റെനോയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വാഹന വിപണി കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ വാഹനങ്ങളുടെയും വില്‍പ്പനില്‍ ഗണ്യമായ് കുറവുകളാണ് സംഭവിച്ചത്.

ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

റെനോയുടെ വില്‍പ്പനയെയും മാന്ദ്യം പിടികൂടിയതോടെ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളും ഓഫറുകളും നല്‍കി വിപണിയില്‍ പിടിച്ച് നില്‍ക്കാനാണ് വാഹന നിര്‍മ്മാതാക്കള്‍ പരിശ്രമിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault expects to buck sales downtrend with Triber. Read more in Malayalam.
Story first published: Monday, September 16, 2019, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X