Just In
- 6 min ago ഉണ്ടാക്കിയ മാരുതിക്ക് വരെ മാറിപ്പോകും! 12 ലക്ഷത്തിന്റെ മാരുതി 2.45 കോടിയുടെ ജി-വാഗണായ കാഴ്ച
- 33 min ago ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ അപകടകരമാണോ, സുരക്ഷിതം മാനുവൽ എന്ന് അഭിപ്രായമുണ്ടോ, വിശദമായി നോക്കാം
- 1 hr ago പോക്കറ്റ് കീറാത്ത വിലയ്ക്ക് മാരക മൈലേജ്, കാരെൻസ് ഡീസൽ മാനുവലിന്റെ വില കേട്ടാൽ എർട്ടിഗ ഫാൻസ് ഞെട്ടും
- 1 hr ago ഓട്ടോമാറ്റിക്കിന് 'കൂട്ടയിടി'! സെല്‍റ്റോസ് ഇനി കുറഞ്ഞ വിലയുള്ള രണ്ട് വേരിയന്റില്‍ കൂടി തരാമെന്ന് കിയ
Don't Miss
- News പത്തനംതിട്ടയില്‍ നേതാക്കളുടെ കയ്യാങ്കളിയോ? വ്യാജ വാർത്തയെന്ന് സിപിഎം, കേസുകൊടുക്കും
- Movies ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല, താനും ഇര; രവീണ ടണ്ടന്
- Lifestyle ഈ മോശം സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇവ കാരണം
- Technology ഓൺലൈൻ പർച്ചേസ്: 'കണ്ണൊന്ന് തെറ്റിയാൽ മൂക്കിന് താഴെനിന്ന് മീശ വരെ വെട്ടിക്കൊണ്ട് പോകും'! ദേ ഇതുപോലെ
- Finance മകളുടെ വിവാഹ ചിലവുകൾ മറക്കാം, സഹായത്തിന് എൽഐസിയുണ്ട്, ഇതാണ് പദ്ധതി
- Sports IPL 2024: എക്കാലത്തേയും മഹാനായ ഫിനിഷര്‍; അത് ധോണിയല്ല, മറ്റൊരു ഇന്ത്യന്‍ താരമെന്ന് പീറ്റേഴ്സണ്
- Travel കോഴിക്കോട് വഴി മധുരയിലേക്ക് ഒരു യാത്ര.. ആഹാ! കൊള്ളാലോ ഈ കാഴ്ചകളും!
ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ
ട്രൈബറിനെ വിപണിയില്‍ എത്തിച്ചതോടെ വാഹന വിപണിയിലെ മാന്ദ്യത്തെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ.
'തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വില്‍പ്പനയില്‍ മികച്ച് പ്രകടനം കാഴ്ചവെയ്ക്കാന്‍ ട്രൈബറിന് സാധിക്കു' മെന്നാണ് കമ്പനി സിഇഒ വെങ്കട്റാം മാമില്ലപള്ളെ പറഞ്ഞത്.
ഈ വര്‍ഷം ഓഗസ്റ്റ് പകുതിയോടെയാണ് ട്രൈബറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചത്. ഓഗ്സ്റ്റ് 28 -ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഓഗസ്റ്റ് മാസം റെനോയുടെ മൊത്തം വില്‍പ്പന 5,704 യൂണിറ്റുകളായിരുന്നു.
അതില്‍ 2,490 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കിയത് പുതിയ എംപിവി ട്രൈബര്‍ തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ മാസത്തില്‍ വില്‍പ്പന ഇനിയും ഉയരാം എന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ റെനോയുടെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 3,660 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. 41 ശതമാനമാണ് വില്‍പ്പനയാണ് ഇടിവ് രേഖപ്പെടുത്തിയത്.
എംപിവി ശ്രേണിയിലേക്ക് ആരെയും ആകര്‍ഷിക്കുന്ന വിലയുമായിട്ടാണ് ട്രൈബര്‍ എത്തിയിരിക്കുന്നത്. ഏഴ് സീറ്റ് മോഡല്‍ നാല് വകഭേദങ്ങളില്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യയിലെയും ഫ്രാന്‍സിലേയും റെനോ ടീം സംയുക്തമായി ഡിസൈന്‍ ചെയ്ത മോഡലാണിത്. 4.95 ലക്ഷം മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില.
നാല് മീറ്റര്‍ താഴെ വലുപ്പത്തില്‍ ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാനാകുമെന്നതാണ് ട്രൈബറിന്റെ പ്രധാന സവിശേഷത. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.
6250 rpm -ല്‍ 72 bhp പവറും 3500 rpm -ല്‍ 96 Nm torque ഉം ഈ എന്ജിന് സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്സ്മിഷന്.
Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ
മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപമാണ് ട്രൈബറിനുള്ളത്. ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.
Most Read: ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ ഹാച്ച്ബാക്കുകള്‍
കൂടുതല്‍ സ്പോര്‍ട്ടി ഭാവം തരുന്നതിനായി റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്കിഡ് പ്ലേറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇരട്ട ടോണ്‍ അഞ്ച് സ്പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.
Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ
പൂര്‍ണമായും ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍ ഡിസൈന്‍. ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആവശ്യത്തിന് സ്ഥലസൗകര്യം എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.
യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്. റെനോ നിരയില്‍ ക്വിഡിനും ലോഡ്ജിക്കും ഇടയിലാണ് ട്രൈബറിന്റെ സ്ഥാനം.
ട്രൈബറിലൂടെ ധാരാളം പുതിയ ഉപഭോക്താക്കളെ റെനോയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ വാഹന വിപണി കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ വാഹനങ്ങളുടെയും വില്‍പ്പനില്‍ ഗണ്യമായ് കുറവുകളാണ് സംഭവിച്ചത്.
റെനോയുടെ വില്‍പ്പനയെയും മാന്ദ്യം പിടികൂടിയതോടെ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളും ഓഫറുകളും നല്കി വിപണിയില്‍ പിടിച്ച് നില്‍ക്കാനാണ് വാഹന നിര്‍മ്മാതാക്കള്‍ പരിശ്രമിക്കുന്നത്.