ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

റെനോ ട്രൈബറിന്റെ പ്രദര്‍ശന വേളയിലാണ് 2020 ഏപ്രില്‍ ഒന്നുമുതല്‍ ചെറു ഡീസല്‍ എഞ്ചിനുകള്‍ കമ്പനി നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത റെനോ സിഇഒ തിയറി ബൊല്ലൂര്‍ അറിയിച്ചത്.

ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

ഭാവിയില്‍ ലോകമെമ്പാടും നിന്ന് ഡീസല്‍ കാറുകള്‍ തുടച്ച് നീക്കണം എന്ന കമ്പനിയുടെ പദ്ധതിക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നും ബൊല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

നിലവില്‍ റെനോ-നിസാൻ പാളയത്തിലുള്ളത് ആകെയുള്ള ഡീസല്‍ എഞ്ചിന്‍ 1.5 ലിറ്റര്‍ K9K മാത്രമാണ്. ഡസ്റ്റര്‍, ക്യാപ്ച്ചര്‍, ലോഡ്ജി എന്നീ മോഡലുകള്‍ക്ക് കരുത്ത് പകരുന്ന ഈ എഞ്ചിന്‍ നിര്‍ത്തലാക്കിയാല്‍ അതിന്റെ പരിണിതഫലം വളരെ വലുതായിരിക്കും.

ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

നിസാൻ സംബന്ധിച്ച് ഒരു ചെറിയ ശതമാനം മൈക്ര, സണ്ണി പിന്നെ അടുത്തിടെ പുറത്തിറങ്ങിയ കിക്ക്സ് എന്നിവയ്ക്ക് കരുത്തേകുന്നതും ഇതേ 1.5 ലിറ്റര്‍ K9K ഡീസല്‍ തന്നെയാണ്. അതുകൊണ്ട് K9K നിര്‍ത്തലാക്കുന്നത് കിക്ക്സിന് വിപണയില്‍ ലഭിക്കാനായി ബാക്കിയിരിക്കുന്ന ഡിമാന്റ് കൂടെ ഇല്ലാതെയാക്കും.

Most Read: വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

ബിഎസ് VI എന്ന നിലവാരത്തിലേക്ക് ഉയരാന്‍ പറ്റുമോ എന്നതില്‍ ആശ്രയിച്ചിരിക്കും ഇനി K9K എഞ്ചിന്റെ വിധി. യൂറോ VI നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി വികസിപ്പിച്ച SCR സിസ്റ്റം ഉപയോഗിച്ച് K9K -യും വികസിപ്പിക്കാം എന്നതായിരുന്നു കമ്പനിയുടെ ആദ്യ പദ്ധതി, എന്നാല്‍ K9K എഞ്ചിന് ഇന്ത്യയില്‍ അത്ര ചിലവില്ലാത്തത് SCR ഉപയോഗ ശൂന്യമാക്കി.

Most Read: പുതിയ റെനോ ട്രൈബർ - അറിയണം ഇക്കാര്യങ്ങൾ

ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

2017-18 കാലയളവില്‍ 18,386 യൂനിറ്റ് വിറ്റഴിച്ച K9K കരുത്തേകിയ കാറുകള്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 11,892 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. അതു കൊണ്ട് ഇത്രയുെ ചെറിയൊരു ശതമാനത്തിനായി SCR സിസ്റ്റം വികസിപ്പിച്ചെടുക്കുന്നത് ലാഭകരമല്ല എന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

Most Read: കിയ സെല്‍റ്റോസ് - വന്നു, കണ്ടു, ഇനി കീഴടക്കണം

ചെറു ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനൊരുങ്ങി റെനോ

അതോടൊപ്പം വിപണിയിലെ നിസാൻ കിക്ക്സിൻ്റെ മോശപ്രകടനവും റെനോ-നിസാൻ കൂട്ട്‌കെട്ടിനെ സാരമായി ബാധിച്ചു. ഒരു ഡീസല്‍ എഞ്ചിനില്ലാതെയുള്ള എസ്‌യുവി നിര റെനോയ്ക്കും നിസാനിനും വളരെ ദുര്‍ബലമാണ്. നിലവില്‍ റെനോ തങ്ങളുടെ ബജറ്റ് വാഹന വിപണിയിലാണ് ശ്രദ്ധ വയ്ക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രൈബര്‍ ഇന്ത്യയില്‍ തങ്ങളുടെ വിപണി ഇരട്ടിപ്പിക്കും എന്ന പ്രതീക്ഷയിലാണ് റെനോ.

Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Stop Small Capacity Diesel Engines — Upgrade To BS-VI Too Costly. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X