ക്വിഡ് ഇലക്ട്രിക്കിനെ പുറത്തിറക്കാന്‍ റെനോ

ക്വിഡിനെ ഇലക്ട്രിക്കായി കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു റെനോ ഇതുവരെ. എന്നാല്‍ വരാനിരിക്കുന്ന റെനോ ക്വിഡ് ഇലക്ട്രിക്ക് എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ ചോര്‍ന്നതാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത. ഓണ്‍ലൈനില്‍ ചോര്‍ന്ന ചിത്രങ്ങളില്‍ കാറിന്റെ എക്‌സ്റ്റീരിയറില്‍ വരുത്തിയ മാറ്റങ്ങളുടെ വിവരങ്ങളാണ് കൂടുതലും. 2018 പാരിസ് മോട്ടോര്‍ ഷോയിലാണ് K-ZE കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ക്വിഡ് ഇലക്ട്രിക്ക് എസ്‌യുവിയെ റെനോ ആദ്യമായി അവതരിപ്പിച്ചത്.

ക്വിഡ് ഇലക്ട്രിക്കിനെ പുറത്തിറക്കാന്‍ റെനോ

ക്വിഡ് ഇലക്ട്രിക്ക് കാര്‍ ആദ്യം വരുന്നത് ചൈനീസ് വിപണിയിലായിരിക്കും. ഇന്ത്യന്‍ വിപണിയിലെത്തുന്ന ഇലക്ട്രിക്ക് ക്വിഡിന്റെ ഡിസൈന്‍ ചെയ്തത് ചെന്നൈയിലാണെങ്കിലും കാറിന്റെ പവര്‍ട്രെയിന്‍ ഒരുങ്ങന്നത് റെനോയുടെ ചൈനീസ് ശാലയില്‍ നിന്നാണ്. എന്നാല്‍ ഇലക്ട്രിക്ക് ക്വിഡ് ഇന്ത്യയിലെത്തമെങ്കില്‍ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വരും. ഇലക്ട്രിക്ക് വെഹിക്കള്‍ പോളിസിയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് വ്യക്തത വരുത്താത്തതാണ് ഇതിന് കാരണം. ഏറെക്കുറെ നിലവിലുള്ള മോഡലിന്റെ ഡിസൈനും ആകാരവും തന്നെയാണ് ഇലക്ട്രിക്ക് ക്വിഡിലും ഉപയോഗിച്ചിരിക്കുന്നതെന്ന് പേറ്റന്റ് ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാവും.

ക്വിഡ് ഇലക്ട്രിക്കിനെ പുറത്തിറക്കാന്‍ റെനോ

എന്നാല്‍ മുഖരൂപത്തില്‍ ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട് റെനോ. പുതിയ ഗ്രില്‍ ഡിസൈന്‍, ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, പുത്തന്‍ ബമ്പര്‍ എന്നിവയും പേറ്റന്റ് ചിത്രങ്ങളില്‍ വ്യക്തമായി കാണാം. ഇലക്ട്രിക്ക് വാഹനമായത് കൊണ്ട് തന്നെ ബമ്പറിന് നടുവിലുള്ള എയര്‍ഡാം പുതിയ ക്വിഡിനില്ല. കാറിലെ ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, എല്‍ഇഡി യൂണിറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളും ആവാനാണ് സാധ്യത. പുതിയ അലോയ് വീലുകളാണ് എസ്‌യുവിയില്‍. എല്‍ഇഡി ടെയില്‍ ലാമ്പുകളോട് കൂടിയ പുറകിലെ ബമ്പര്‍ പരിഷ്‌ക്കരിച്ചതാണ്. നാല് വീലുകളിലും ഡിസ്‌ക്ക് ബ്രേക്ക് ഉണ്ടാവും.

ക്വിഡ് ഇലക്ട്രിക്കിനെ പുറത്തിറക്കാന്‍ റെനോ

റെനോയും ചൈനീസ് പങ്കാളികളും സംയുക്തമായാണ് ഇലക്ട്രിക്ക് ക്വിഡിനുള്ള പവര്‍ട്രെയിന്‍ ഒരുക്കുന്നത്. ഇലക്ട്രിക്ക് എസ്‌യുവിയിലെ പവര്‍ട്രെയിനിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ താണ്ടാന്‍ പ്രാപ്തിയുള്ളതാണ് പുതിയ ക്വിഡ് ഇലക്ട്രിക്ക് എസ്‌യുവി എന്നാണ് റെനോ പറയുന്നത്. ഇന്ത്യയില്‍ 2022 മധ്യത്തോടെ് ക്വിഡ് ഇലക്ട്രിക്ക് എസ്‌യുവി എത്തുകയെന്നാണ് കമ്പനി അറിയിച്ചത്. 2020 -ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മാരുതി വാഗണ്‍ആര്‍ ആയിരിക്കും പുതിയ ക്വിഡിന്റെ മുഖ്യ എതിരാളി.

Source: ICN

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Electric Patent Images Leaked - Is An India-Launch On The Cards: read in malayalam
Story first published: Monday, February 18, 2019, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X