ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇലക്ട്രിക്ക് കാര്‍ യുഗത്തിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ വാഹനലോകം. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയും ആദ്യ ഇലക്ട്രിക്ക് കാറായ ക്വിഡിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

അടുത്തിടെയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവരുടെ ആദ്യ ഇലക്ട്രിക്ക് കാറായ കോനയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ തന്നെ അവരുടെ ഇലക്ട്രിക്ക് പതിപ്പുകളെ വിപണിയില്‍ എത്തിക്കും.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ചൈനയിലെ ഡോങ്‌ഫെങ് മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ഇലക്ട്രിക്ക് ക്വിഡിനെ വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ചൈനയില്‍ ഇലക്ട്രിക്ക് ക്വിഡ് അരങ്ങേറ്റം നടത്തും. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയിലേക്കും വാഹനത്തെ കമ്പനി എത്തിക്കുന്നത്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

പിന്നാലെ ബ്രസീല്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കും ക്വിഡ് ഇലക്ട്രിക്ക് പതിപ്പ് എത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന്റെ പുതിയൊരു പതിപ്പിനെ കമ്പനി ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇതിന് പിന്നാലെ ഇലക്ട്രിക്ക് ക്വിഡിനെയും കമ്പനി നിരത്തിലെത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ കടുത്ത മാന്ദ്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് റെനോയെയും ബാധിച്ചു. അതുകൊണ്ട് തന്നെ മോഡലുകളുടെ വില്‍പ്പനയിലും ഗണ്യമായി കുറവാണ് നടക്കുന്നത്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇതിനെയെല്ലാം മറികടക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതിനുവേണ്ടി തന്നെ അടുത്തിടെ മുഖം മിനുക്കി ഡസ്റ്ററിനെയും, എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെയും കമ്പനി അവതരിപ്പിരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മുഖം മിനുക്കിയ ക്വിഡിനെയും, ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെയും അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാകും ഇലക്ട്രിക്ക് പതിപ്പ്. ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന ഈ ഇലക്രിക്ക് വാഹനം നിരവധി സൗകര്യങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read: നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

രൂപത്തില്‍ റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് കാര്യമായ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ പുതുമളാണ്. ഗ്രില്ലിലും വി ഷേപ്പഡ് ക്രോമിയം ലൈനുകള്‍ നല്‍കിയിരിക്കുന്നത് കാണാം.

Most Read: റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇലക്ട്രിക് ക്വിഡില്‍ അലോയി വീലുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും പിന്‍ഭാഗത്തെ മാറ്റങ്ങളാണ്. വാഹനത്തിന്റെ മറ്റ് സവിശേഷതകളോ ബാറ്ററി സംബന്ധമായ കാര്യങ്ങളോ ഇതുവരെ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: ജൂലായില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച ബൈക്കുകള്‍

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

എന്നാലും ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് വിവരം. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും വാഹനത്തില്‍ ലഭിക്കും. ഇതോടെ 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഇതിന് പുറമെ, വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവര്‍ ചാര്‍ജിങ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. വില സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും 10 ലക്ഷം രൂപയില്‍ താഴെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

2018 പാരീസ് ഓട്ടോഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യന്‍ നിരത്തില്‍ ഏറെ ശ്രദ്ധനേടിയ ചെറുകാറാണ് ക്വിഡ്. രണ്ട് എന്‍ജിന്‍ ഓപ്ഷനിലും ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സിലും ക്വിഡ് വിപണിയില്‍ എത്തുന്നുണ്ട്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

സെപ്തംബര്‍ മാസത്തില്‍ ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് റെനോ. 2014 -ല്‍ ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ്.

ക്വിഡ് ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്. മാരുതി വാഗണ്‍ആര്‍, മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ എന്നിവരാണ് ക്വിഡിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Electric India launches Soon. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X