പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അടുത്തിടെയാണ് ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്വിഡ് ബിഎസ് VI പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരിക്കുന്നത്.

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

ക്വിഡ് ക്ലൈബര്‍ പതിപ്പാണ് പരീക്ഷണ ഓട്ടം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ പുതിയൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചെങ്കിലും എഞ്ചിനില്‍ കാര്യമായ മാറ്റം കമ്പനി ഉള്‍പ്പെടുത്തിയിരുന്നില്ല. പഴയമോഡലില്‍ നിന്നും കടംകൊണ്ടതാണ് എന്‍ജിന്‍.

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ക്വിഡിലുമുള്ളത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 799 സിസിയില്‍ 53 bhp പവറും 72 Nm torque ഉം സൃഷ്ടിക്കും.

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

1.0 ലിറ്റര്‍ എന്‍ജിന്‍ 67 bhp കരുത്തും 91 Nm torque -ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സുകള്‍.

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

ഇരു എഞ്ചിനുകളും ബിഎസ് IV തന്നെയാണ്. എന്നാല്‍ 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനുകള്‍ അനിവാര്യമാണ്. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ പുതിയ എഞ്ചിനില്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വീഡിയോണ് പുറത്തുവന്നിരിക്കുന്നത്. മൊത്തത്തില്‍ മൂടികെട്ടിയാണ് വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത്. പിന്നില്‍ പുക അളക്കുന്നതിനുള്ള ഉപകരണങ്ങളും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് കാണാം.

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

അതേസമയം വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നല്‍കിയിരിക്കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാകും ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തുക.

Most Read: ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി റെനോ ക്യാപ്ച്ചര്‍ ബിഎസ് VI

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

നിലവില്‍ ഈ എഞ്ചിന്‍ 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. പിന്നിലെ ബമ്പറിലെ ഡിസൈനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അതിനൊപ്പം മുന്നിലെ ഹെഡ്‌ലാമ്പ് ഡിസൈനിലും. എല്‍ഇഡിയോടുകൂടിയ ഹെഡ്‌ലാമ്പുകളാകും വാഹനത്തിന് ലഭിക്കുക.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തുമോ എന്നത് വ്യക്തമല്ല. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കാം. 2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തിലാണ് നിലവില്‍ വിലണിയില്‍ ഉള്ള പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

Most Read: 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

2.83 ലക്ഷം രൂപ മുതല്‍ 4.92 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. അതേസമയം എഞ്ചിന്‍ നിലവാരം ഉയര്‍ത്തുന്നതോടെ വിപണിയില്‍ എത്താന്‍ പോകുന്ന മോഡലുകളുടെ വില ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

3.25 ലക്ഷം രൂപ മുതല്‍ 5.55 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 12 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് എല്ലാ വകഭേദങ്ങളിലും ഉള്ളത്.

പരീക്ഷണ ഓട്ടം നടത്തി റെനോ ക്വിഡ് ബിഎസ്-VI; ചിത്രങ്ങളും വീഡിയോയും പുറത്ത്

മാരുതി സുസൂക്കി എസ്സ്- പ്രെസ്സോയ്ക്കൊപ്പം ഡാറ്റ്സണ്‍ റെഡി-ഗോ, മാരുതി സുസൂക്കി ആള്‍ട്ടോ K10 എന്നിവരാണ് ക്വിഡിന്റെ പ്രധാന എതിരാളികള്‍.

Source: Area of Interest/YouTube

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Facelift BS-VI Spotted Testing Ahead Of India Launch: Spy Pics & Video. Read more in Malayalam.
Story first published: Tuesday, November 19, 2019, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X