സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി 2019 റെനോ ക്വിഡ് വിപണിയില്‍. കൂടുതല്‍ ഫീച്ചറുകളും സംവിധാനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ഹാച്ച്ബാക്കിന്റെ വിലയില്‍ മാറ്റമില്ല. 2.66 ലക്ഷം മുതല്‍ 4.60 ലക്ഷം രൂപ വരെയാണ് 2019 റെനോ ക്വിഡ് മോഡലുകള്‍ക്ക് വില. വിപണിയില്‍ മൂന്നാംതലമുറ മാരുതി വാഗണ്‍ആര്‍ കടന്നുവന്നതും പുതിയ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നതും 2019 ക്വിഡിന് വഴിയൊരുക്കി.

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

നിലവില്‍ രാജ്യത്തെ ഏറ്റവും ചെറിയ കാറുകളില്‍ ഒന്നാണ് ക്വിഡ്. ഇനി മുതല്‍ മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും എബിഎസ് അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും. ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ELR സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളും പുതിയ ക്വിഡിലുണ്ട്.

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ കൂടുതലായി അവകാശപ്പെടും. ട്രാഫിക്ക് അസിസ്റ്റ് എന്ന് റെനോ വിശേഷിപ്പിക്കുന്ന ക്രൊള്‍ മോഡ് ക്വിഡ് എഎംടി മോഡലുകളുടെ മാത്രം സവിശേഷതയാണ്.

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

രണ്ടു എഞ്ചിന്‍ പതിപ്പുകളിലാണ് റെനോ ക്വിഡ് വിപണിയില്‍ എത്തുന്നത്. 800 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്ത് കുറിക്കും. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 68 bhp കരുത്തുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

അതേസമയം 1.0 ലിറ്റര്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ആവശ്യമെങ്കില്‍ തിരഞ്ഞെടുക്കാം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും എസ്‌യുവികളുടെ ഭാവവും വിപണിയില്‍ ക്വിഡിന് മിനി ക്രോസ്ഓവര്‍ ശൈലിയാണ് സമ്മാനിക്കുന്നത്.

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

ഡീലര്‍ഷിപ്പ് തലത്തില്‍ ഒട്ടനവധി കസ്റ്റമൈസ് ഓപ്ഷനുകള്‍ ക്വിഡില്‍ ഒരുങ്ങുന്നുണ്ടെന്നതും പ്രത്യേകം പരാമര്‍ശിക്കണം. വാറന്റി നഷ്ടപ്പെടുത്താതെതന്നെ കാര്‍ കസ്റ്റമൈസ് ചെയ്യാനുള്ള അവസരം ക്വിഡ് ഉടമകള്‍ക്ക് റെനോ നല്‍കുന്നുണ്ട്.

Most Read: കാര്‍ വാങ്ങാനാളില്ല, ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

ചെറു കാര്‍ ശ്രേണിയില്‍ വാഗണ്‍ആറിനെ കൂടാതെ മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായും ക്വിഡ് മത്സരിക്കും. പ്രധാനമായും ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെയാണ് ക്വിഡ് ലക്ഷ്യമിടുന്നത്.

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

2019 ഒക്ടോബര്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ക്വിഡിന്റെ ദൃഢത കമ്പനി കൂട്ടിയോയെന്ന കാര്യം വ്യക്തമല്ല. മുമ്പ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ക്വിഡ് ഹാച്ച്ബാക്ക് നിരാശപ്പെടുത്തിയിരുന്നു.

സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രധാന്യം നല്‍കി പുതിയ റെനോ ക്വിഡ്

കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്. ക്വിഡിനെ കൂടാതെ ഡാറ്റ്‌സന്‍ റെഡി-ഗോയും ഇതേ അടിത്തറ പങ്കിടുന്നു. ഈ വര്‍ഷംതന്നെ CMF-A അടിത്തറയില്‍ നിന്നുമൊരു ചെറു എംപിവിയെ പുറത്തിറക്കാന്‍ റെനോയ്ക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault #new launches
English summary
2019 Renault Kwid Launched in India. Read in Malayalam.
Story first published: Tuesday, February 5, 2019, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X