മൂന്നു ലക്ഷം കടന്ന് റെനോ ക്വിഡ് വില്‍പ്പന

ഇന്ത്യയില്‍ മൂന്നു ലക്ഷം ക്വിഡുകള്‍ വില്‍ക്കാന്‍ നാലു വര്‍ഷം തികച്ചും വേണ്ടിവന്നില്ല റെനോയ്ക്ക്. 2015 സെപ്തംബറില്‍ അവതരിച്ച റെനോ ക്വിഡ് മൂന്നു ലക്ഷം യൂണിറ്റുകളെന്ന വില്‍പ്പന നാഴികക്കല്ല് വിപണിയില്‍ പിന്നിട്ടു. അവതരിച്ച നാളുകള്‍ മുതല്‍ പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ ശക്തമായി മുഴങ്ങുന്ന പേരാണ് റെനോ ക്വിഡ്.

റെനോ ക്വിഡ് വിൽപ്പന മൂന്നു ലക്ഷം കടന്നു

രണ്ടു വര്‍ഷം മുന്‍പുതന്നെ 1.75 ലക്ഷംയൂണിറ്റുകളുടെ വില്‍പ്പന ഹാച്ച്ബാക്ക് വരിച്ചിരുന്നു. നിലവില്‍ ആറു നിറങ്ങളിലാണ് ക്വിഡ് അണിനിരക്കുന്നത്. ഫിയറി റെഡ്, പ്ലാനറ്റ് ഗ്രെയ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ്, ഇലക്ട്രിക് ബ്ലു നിറങ്ങള്‍ ക്വിഡില്‍ തിരഞ്ഞെടുക്കാം.

റെനോ ക്വിഡ് വിൽപ്പന മൂന്നു ലക്ഷം കടന്നു

ശ്രേണിയില്‍ നാലു വര്‍ഷം / ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റിയുമായി വില്‍പ്പനയ്ക്ക് വരുന്ന ഏക കാറും ക്വിഡ് മാത്രം. രണ്ടു വര്‍ഷം / അന്‍പതിനായിരം കിലോമീറ്ററാണ് കാറിലെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി. ഇതിന് പുറമെ ക്വിഡ് ഉടമകള്‍ക്ക് രണ്ടു വര്‍ഷം / അന്‍പതിനായിരം കിലോമീറ്റര്‍ കാലയളവിലേക്ക് കമ്പനി സൗജന്യമായി വാറന്റി നീട്ടി നല്‍കുന്നുണ്ട്. വാറന്റി കാലയളവില്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളും സൗജന്യമാണ്.

റെനോ ക്വിഡ് വിൽപ്പന മൂന്നു ലക്ഷം കടന്നു

നിലവില്‍ രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് ക്വിഡിലുള്ളത് — 800 സിസിയും 1.0 ലിറ്ററും. പ്രാരംഭ 800 സിസി ക്വിഡ് മോഡലിന് 2.76 ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെയാണ് വിലസൂചിക. ക്വിഡ് 1.0 ലിറ്റര്‍ പതിപ്പാകട്ടെ 4.2 ലക്ഷം മുതല്‍ 4.75 ലക്ഷം രൂപ വരെ വില വില കുറിക്കുന്നു. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി.

റെനോ ക്വിഡ് വിൽപ്പന മൂന്നു ലക്ഷം കടന്നു

54 bhp കരുത്തും 72 Nm torque -മാണ് 800 സിസി പെട്രോള്‍ എഞ്ചിന്റെ പരമാവധി ശേഷി. 68 bhp കരുത്തും 91 Nm torque ഉം 1.0 ലിറ്റര്‍ എഞ്ചിന്‍ ക്വിഡിന് സമര്‍പ്പിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്ക് ക്വിഡ് 1.0 ലിറ്റര്‍ എഎംടി പതിപ്പിനെ റെനോ അവതരിപ്പിക്കുന്നുണ്ട്.

Most Read: ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

റെനോ ക്വിഡ് വിൽപ്പന മൂന്നു ലക്ഷം കടന്നു

അടുത്തകാലത്തായി പ്രതിമാസം അയ്യായിരം യൂണിറ്റുകളുടെ ശരാശരി വില്‍പ്പനയാണ് റെനോ ക്വിഡ് നേടുന്നത്. ടാറ്റ ടിയാഗൊ, ഹ്യുണ്ടായി സാന്‍ട്രോ, മാരുതി വാഗണ്‍ആര്‍ തുടങ്ങിയ പുതുതലമുറ കാറുകള്‍ ക്വിഡിന്റെ ഡിമാന്‍ഡ് കുറച്ചെന്നു പറയാം.

Most Read: മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

റെനോ ക്വിഡ് വിൽപ്പന മൂന്നു ലക്ഷം കടന്നു

ശ്രേണിയില്‍ മത്സരം കൂടിയതുകണ്ട് പുത്തന്‍ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് റെനോ. പരീക്ഷണയോട്ടത്തിനിടെ കാറിനെ പലകുറി ക്യാമറ കണ്ടുകഴിഞ്ഞു. ചൈനീസ് വിപണിയിലുള്ള ക്വിഡ് ഇലക്ട്രിക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ രൂപകല്‍പ്പന.

Most Read: വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

റെനോ ക്വിഡ് വിൽപ്പന മൂന്നു ലക്ഷം കടന്നു

ക്വിഡ് ഇലക്ട്രിക്കിനെ ഇന്ത്യയിലോട്ടു കൊണ്ടുവരാന്‍ നിലവില്‍ റെനോയ്ക്ക് പദ്ധതിയൊന്നുമില്ല. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇപ്പോഴുള്ള പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍തന്നെ തുടരും. ഇതേസമയം, ഭാരത് സ്റ്റേജ് VI നിലവാരമായിരിക്കും കാര്‍ പുലര്‍ത്തുക.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Sales Cross 3 Lakh In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X