ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

ഏതാനും നാളുകള്‍ക്ക് മുമ്പാണ് നാല് മീറ്ററില്‍ താഴെയുള്ള എംപിവിയായ ട്രൈബറിനെ വില്‍പ്പനയ്‌ക്കെത്തിക്കുന്നതായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ വിപണിയില്‍ അവതരിക്കാനിരിക്കെ എംപിവിയുടെ പുതിയ ടീസര്‍ കമ്പനി പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍. താരതമ്യേന വില കുറഞ്ഞ എംപിവിയായ ട്രൈബര്‍ പ്രധാനമായും ഇന്ത്യയെ പോലെ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണികളെയായിരിക്കും ലക്ഷ്യം വയ്ക്കുക.

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

റെനോ ക്വിഡിന് അടിസ്ഥാനമായ CMF-A പ്ലാറ്റ്‌ഫോമിന്റെ പരികൃത രൂപമായിരിക്കും ട്രൈബര്‍ എംപിവിയുടെ അടിത്തറ. 1.0 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ SCe പെട്രോള്‍ എഞ്ചിനായിരിക്കും ട്രൈബറിന്റെ ഹൃദയം.

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

റെനോ ക്വിഡിലും ഡാറ്റ്‌സണ്‍ റെഡി-ഗൊയിലുമുള്ള സമാന എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍, ഇവയിലെ എഞ്ചിനെക്കാളും 6.9 bhp കരുത്ത് പുതിയ റെനോ ട്രൈബറില്‍ പെട്രോള്‍ എഞ്ചിന്‍ കുറിക്കും.

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും റെനോ ട്രൈബറിലുണ്ടാവുകയെങ്കിലും, 2020 മധ്യത്തോടെ എംപിവിയില്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനും അവതരിപ്പിക്കും.

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

കൂടാതെ ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പാസ്സിവ് കീലെസ്സ് എന്‍ട്രി സംവിധാനം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ബട്ടണ്‍ എന്നീ ഫീച്ചറുകളും എംപിവിയില്‍ ഒരുങ്ങും.

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

കൂടുതല്‍ ബൂട്ട് ശേഷി ലഭിക്കാന്‍ പിന്‍നിരയിലെ സീറ്റുകള്‍ ക്രമീകരിക്കാമെന്നതും എംപിവിയിലെ സവിശേഷമായ ഫീച്ചറാണ്. എംപിവിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: 1.70 ലക്ഷം രൂപയ്ക്ക് സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

വിപണിയില്‍ ക്വിഡിനും ഡസ്റ്ററിനും ഇടയിലായിരിക്കും പുതിയ ട്രൈബറിന്റെ സ്ഥാനം. ട്രൈബറിന്റെ വരവ് വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് റെനോയുടെ പ്രതീക്ഷ.

Most Read: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ് റെനോ. വരുന്ന ഉത്സവ സീസണില്‍ തന്നെ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Most Read: ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 - വീഡിയോ

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി പുതിയ റെനോ ട്രൈബർ, ആദ്യ വീഡിയോ പുറത്ത്

വിപണിയില്‍ ഏഴ് സീറ്റര്‍ മാരുതി വാഗണ്‍ആര്‍, ഡാറ്റ്‌സണ്‍ ഗൊ പ്ലസ് എന്നിവയോടായിരിക്കും ട്രൈബര്‍ മത്സരിക്കുക. 4.5 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും പുതിയ റെനോ ട്രൈബര്‍ എംപിവിയുടെ എക്‌സ്‌ഷോറൂം വില.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Reveals Official Teaser Video For The Triber — More Passion For Life Coming July 2019: Read In Malayalam
Story first published: Tuesday, May 21, 2019, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X