2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

2020-ഓടെ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് റെനോ ഔദ്യോഗികമായി അറിയിച്ചു. ബിഎസ് VI മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് ഇതിനോടകം മിക്ക നിര്‍മ്മാതാക്കളും അറിയിച്ചു.

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേക്കുള്ള ട്രൈബറിന്റെ കയറ്റുമതി പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് ഭാവി പദ്ധതികള്‍ കമ്പനി സിഇഒ വെങ്കട്റാം മാമില്ലപള്ളെ വെളിപ്പെടുത്തിയത്. വിപണിയില്‍ നിന്ന് ആദ്യം പിന്‍വലിക്കുന്നത് ലോഡ്ജിയാണെന്നും അദ്ദേഹം പറഞ്ഞു.

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

വാഹനത്തെ പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും ലോഡ്ജിയുടെ പേരും കാണാന്‍ സാധിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ലോഡ്ജി വിപണിയില്‍ എത്തുന്നത്.

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

രണ്ട് രീതിയില്‍ ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്യാന്‍ സാധിക്കും. 85 bhp കരുത്ത് പകരുന്ന എന്‍ജിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 108 bhp കരുത്ത് പകരുന്ന എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് വാഹനത്തില്‍.

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

8.19 ലക്ഷം മുതല്‍ 11.79 ലക്ഷം വരെയാണ് ലോഡ്ജിയുടെ എക്‌സ്‌ഷോറൂം വില. ടൊയോട്ട ഇന്നോവ, മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ എന്നിവരായിരുന്നു ലോഡ്ജിയുടെ വിപണിയിലെ എതിരാളികള്‍. തുടക്കത്തില്‍ തന്നെ മന്ദഗതിയിലുള്ള വില്‍പ്പനയായിരുന്നു ലോഡ്ജിയുടെത്.

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

ഡസ്റ്ററിന്റെ ഓള്‍വീല്‍ ഡ്രൈവ് വകഭേദത്തിൽ നിന്ന് കടംകൊണ്ടവയാണ് ഇന്റീരിയര്‍ ഘടകങ്ങള്‍ പലതും. ഏഴ് സീറ്റ്, എട്ട് സീറ്റ് ഓപ്ഷനുകളില്‍ വാഹനം വിണിയില്‍ ലഭ്യമായിരുന്നു. സ്ഥലസൗകര്യമാണ് ലോഡ്ജിയുടെ മുഖ്യ ആകര്‍ഷണം.

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, സാറ്റലൈറ്റ് നാവിഗേഷന്‍, റിയര്‍വ്യൂ ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേകം എസി വെന്റുകള്‍, ബോട്ടില്‍ ഹോള്‍ഡറുകള്‍, പവര്‍ സോക്കറ്റ്, രണ്ടാം നിരയില്‍ ഫോള്‍ഡിങ് ട്രേ ടേബിളുകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.

Most Read: പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

കരുത്തു കൂടിയ എഞ്ചിന്‍ മോഡലിന് 20 കിലോമീറ്ററും കരുത്ത് കുറഞ്ഞ എന്‍ജിനുള്ള മോഡലിന് 24 കിലോമീറ്ററും മൈലേജും ലഭിച്ചിരുന്നു. ലോഡ്ജിയെ പിന്‍വലിക്കുന്നതിനൊപ്പം തന്നെ പുതിയ കോമ്പാക്ട് എസ്‌യുവിയെ അവതരിപ്പിക്കുന്ന കാര്യവും വെങ്കട്റാം മാമില്ലപള്ളെ വെളിപ്പെടുത്തി.

Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയില്‍ പുതിയ കോമ്പാക്ട് എസ്‌യുവിയെ റെനോ അവതരിപ്പിക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം അവസാനത്തോടെ വാഹനം വില്‍പ്പനയ്ക്കും എത്തും.

Most Read: സെഡാന്‍ ശ്രേണി കൈയ്യടക്കി മാരുതി ഡിസയര്‍

2020-ഓടെ ഡീസല്‍ പതിപ്പുകളോട് ബൈ പറയാന്‍ റെനോ

അടുത്തിടെ വിപണിയില്‍ എത്തിയ പുതിയ എംപിവി മോഡലായ ട്രൈബറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വില്‍പ്പന കുതിച്ച് ഉയര്‍ന്നതോടെ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായി റെനോ മാറുകയും ചെയ്തു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Discontinue Diesel Engines From April 2020. Read more in Malayalam.
Story first published: Thursday, December 26, 2019, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X