ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

ഡീസല്‍ കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എന്നും വന്‍ പ്രചാരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡീസല്‍ കാറുകളോട് ആളുകള്‍ക്ക് ഉണ്ടായിരുന്ന താല്പര്യം ഇപ്പോള്‍ കുറഞ്ഞ് വരുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

ഡീസല്‍ കാറുകളുടെ ഭാവി ഇന്ത്യയില്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആ താല്പര്യ കുറവും ഡീസല്‍ കാറുകളോടുള്ള അകല്‍ച്ചയും ഇപ്പോള്‍ വാഹന വിപണിയില്‍ മാന്ദ്യത്തിന് വരെ വഴിതെളിച്ചിരിക്കുകയാണ്.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

വാഹന നിര്‍മ്മാതാക്കളെപ്പോലും ഇത് വലിയ രീതിയില്‍ ബാധിക്കുക തന്നെ ചെയ്തിട്ടുണ്ട്. മിക്ക നിര്‍മ്മാതാക്കളും ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഡീസല്‍ കാറുകളെ പിന്‍വലിക്കാന്‍ പോലും തയ്യറായിരിക്കുകയാണ്. ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വിലിക്കാന്‍ ഒരുങ്ങുകയാണെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും വ്യക്തമാക്കി.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

പുതിയ ബിഎസ് VI -ലേക്ക് എഞ്ചിനെ മാറ്റുന്നതിനൊപ്പം മറ്റു സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രെട്രോള്‍ കാറുകളെക്കാള്‍ മൂന്ന് ലക്ഷം രൂപയില്‍ അധികം ചിലവ് വരും. ഇത് ഉപഭോക്താവിനെ ഡീസല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

അതോടെ ചിലവ് കൂട്ടി ഡീസല്‍ കാറുകള്‍ വിപണിയില്‍ എത്തിച്ചാലും അത് കൂടുതല്‍ തകര്‍ച്ച് തന്നെ വിപണിക്ക് സമ്മാനിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ മാസത്തോടെ വരാനിരിക്കുന്ന ഭാരത സ്‌റ്റേജ് 6 (ബിഎസ് VI) മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ തന്നെയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

അതിനൊപ്പം തന്നെ പുതിയ ഡീസല്‍ കാറുകളുടെ വില്‍പ്പന തടയുന്നതിനുള്ള സര്‍ക്കാരിന്റെ കടുത്ത നിലപാട് വ്യവസായത്തിന് കനത്ത പ്രഹരമാണ് നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഗുരുഗ്രാമിലെ തങ്ങളുടെ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് അടച്ചു പൂട്ടുകയും ചെയ്തു.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

ഇതോടെ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ആദ്യത്തെ വാഹന നിര്‍മ്മാതാക്കായി മാരുതി സുസുക്കി. ആഗോളതലത്തില്‍ പല മോഡലുകളുടെയും ഡിസല്‍ വകഭേദങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നില്ല.

Most Read:റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ജാഗ്വര്‍, ബിഎംഡബ്ല്യു തുടങ്ങിയവരൊക്കെ ഡീസല്‍ മോഡലുകളുടെ നിരയിലേക്ക് പെട്രൊള്‍ കാറുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി വിപണിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

Most Read:ജെസിബിക്ക് എന്തുകൊണ്ടാണ് മഞ്ഞ നിറം? ചിന്തിച്ചിട്ടുണ്ടോ?

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

2025 -ഓടെ പാരിസ്, മാഡ്രിഡ്, ഏതന്‍സ്, മെക്‌സിക്കോ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഡിസല്‍ കാറുകള്‍ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡീസല്‍ കാറുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന യൂറോപ്യന്‍ നഗരങ്ങളും ഡീസല്‍ കാറുകളെ കൈവിട്ടു തുടങ്ങി.

Most Read:പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

ഇന്ത്യയിലെ സ്ഥിതിയും ഇപ്പോള്‍ ഏകദേശം ഇതുതന്നെയാണെന്ന് വേണം പറയാന്‍. അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ വില്‍ക്കുന്ന രണ്ട് കാറുകളില്‍ ഒന്ന് ഡീസല്‍ കാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ആ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

മൊത്തം കാര്‍ വില്‍പ്പനയില്‍ നാലില്‍ ഒന്ന് മാത്രമാണ് ഡീസല്‍ കാറുകളുടെ ഇപ്പോഴത്തെ വില്‍പ്പന. ബിഎസ് V1 ലേക്കു മാറിയതോടെ യൂറോപ്പില്‍ പോലും ഡീസല്‍ കാറുകള്‍ക്ക് വില കൂടിയിരുന്നു. പെട്രോള്‍ കാറിനേക്കാള്‍ ഗണ്യമായ തോതില്‍ വില വര്‍ധന ഇത്തരം ഡീസല്‍ കാറുകള്‍ക്കുണ്ടാകും.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

ഇതേ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ ഇത്തരം കാറുകളുടെ വില്‍പ്പന ഇടിയുകയും ചെയ്തിരുന്നു. ഇന്ത്യയിലും സമാന സ്ഥിതി വന്നേക്കം എന്ന് മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് മിക്ക നിര്‍മ്മാതാക്കളും ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നത്.

ഡീസല്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങി റെനോ

പെട്രോള്‍, ഡീസല്‍ വാഹനങ്ങളാകില്ല ഭാവിയിലേതെന്ന് മനസ്സിലാക്കിയ പല നിര്‍മ്മാതാക്കളും, ഇലക്ട്രിക്, സിഎന്‍ജി, ഹൈബ്രിഡ് പതിപ്പിലേക്ക് മാറി തുടങ്ങി. അതേസമയം, രാജ്യത്ത് ബിഎസ് VI ഡീസല്‍ കാറുകള്‍ക്ക് മികച്ച വില്‍പ്പന നേടാന്‍ സാധിച്ചാല്‍ ഡീസല്‍ വിപണിയിലേക്ക് മടങ്ങി വരുമെന്നാണ് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ വ്യക്തമാക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Discontinue Diesel-powered Cars In India. Read more in Malayalam.
Story first published: Monday, September 2, 2019, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X