ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റെനോ മോഡലായി ട്രൈബർ

വിപണിയിലെ ഏറ്റവും പുതിയ ഏഴ് സീറ്റർ വാഹനമായ റെനോ ട്രൈബർ കഴിഞ്ഞ മാസമാണ് ഫ്രഞ്ച് നിർമാതാക്കൾ വിപണിയിലെത്തിച്ചത്. 2019 ഒക്ടോബർ 1 -ന് റിനോ ക്വിഡിന്റെ ഫെയ്‌സ്ലിഫ്റ്റ് പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു.

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

എന്നാൽ വിപണിയിൽ എത്തി ഒരു മാസം കൊണ്ട് തന്നെ റെനോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി ട്രൈബർ മാറിയെന്നാണ് കഴിഞ്ഞ മാസത്തെ വിൽപ്പന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതുവരെ ബ്രാൻഡിന്റെ മികച്ച വിൽപ്പന കാഴ്ച്ചവെച്ചിരുന്ന ക്വിഡിനേയും മറികടന്നാണ് എംപിവി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

നിർമ്മാതാക്കൾ പുറത്തിറക്കിയ വിൽപ്പന റിപ്പോർട്ടിൽ റെനോ ട്രൈബർ സെപ്റ്റംബർ മാസത്തിൽ 4,710 യൂണിറ്റുകൾ പുറത്തിറക്കിയതായി പരാമർശിക്കുന്നു. അതേ മാസം തന്നെ ക്വിഡിന്റെ മൊത്തം 2,995 യൂണിറ്റുകളാണ് റെനോ പുറത്തിറക്കിയത്.

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

നിലവിൽ മറ്റെല്ലാ റെനോ മോഡലുകൾക്കും ഈ രണ്ട് വാഹനങ്ങളിനേക്കാൾ വിൽപ്പന കുറവാണ്. നിർമ്മാതാക്കളുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ വാഹനമാണ് റെനോ ഡസ്റ്റർ.

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

544 യൂണിറ്റുകളാണ് ഡസ്റ്ററിന്റെ വിൽപ്പന. ഇതേ കാലയളവിൽ 78 യൂണിറ്റ് ലോഡ്ജിയും റെനോ വിറ്റു. നിർമ്മാതാക്കളുടെ ഏറ്റവും ചെലവേറിയ വാഹനമായ റെനോ ക്യാപ്റ്ററിന്റെ 18 യൂണിറ്റുകൾ മാത്രമാണ് സെപ്റ്റംബറിൽ വിറ്റുപോയതെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

അടുത്ത മാസം ക്വിഡിന്റെയും ട്രൈബറിന്റെയും ഡിസ്പാച്ച് സംഖ്യയിലും വിൽപ്പനയിലും വലിയ മാറ്റമുണ്ടാവും. ഈ മാസം പുറത്തിറങ്ങിയ പുതിയ ക്വിഡ് ഒക്ടോബറിലെ വിൽപ്പന കണക്കുകളിൽ കാര്യമായി പ്രതിഫലിപ്പിക്കും.

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

ട്രൈബർ ഒരു പുതിയ വാഹനമായതിനാൽ, പട്ടികയിൽ കാണിച്ചിരിക്കുന്ന ഡിസ്പാച്ച് സംഖ്യയിൽ ഡീലർമാർക്ക് ഡിസ്പ്ലേ വാഹനങ്ങളായി പുറത്തിറക്കിയ വാഹനങ്ങളും, ടെസ്റ്റ് ഡ്രൈവ് വാഹനങ്ങളും ഉൾപ്പെടുന്നു.

Most Read: വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്-പ്രെസ്സോ

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

ഡിസ്പാച്ച് കണക്കുകൾ യഥാർത്ഥ വിൽപ്പന കണക്കല്ല, അതായത് നിർമ്മാതാവ് വിൽക്കുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇത് കാണിക്കുന്നില്ല. ഇരു മോഡലുകലുടേയും ശരിയായ വിൽപ്പന കണക്കുകൾ ലഭിക്കുന്നതിന് കുറച്ച് മാസങ്ങളെടുക്കും. രണ്ടിൽ ഏത് വാഹനമാണ് വിപണിയിൽ കൂടുതൽ പ്രചാരമുള്ളതെന്ന് അപ്പോൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാം.

Most Read: വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

ഫ്രഞ്ച് നിർമ്മാതാക്കളിൽ നിന്നും സാധാരണക്കാരന് താങ്ങാനാവുന്ന വിലയിൽ എത്തുന്ന ഏഴ് സീറ്റർ വാഹനമാണ് ട്രൈബർ. 4.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

Most Read: വില്‍പ്പനയില്‍ വന്‍ ഇടിവ്; സെപ്തംബറില്‍ റെനോ വിറ്റത് 18 യൂണിറ്റ് ക്യാപ്ച്ചര്‍

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ട്രൈബറും ഒരുങ്ങുന്നത്. നാലു മീറ്ററിൽ താഴെയുള്ള വാഹനം ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ച് സീറ്റുകൾ ക്രമീകരിക്കാനും ഊരി മാറ്റാനുമുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റൊനോ മോഡലായി ട്രൈബർ

1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ട്രൈബറിന്റെ ഹൃദയം. 71 bhp കരുത്തും 96 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. നിലവിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന് ലഭിക്കുന്നത്. എന്നിരുന്നാലും, വിപണിയിൽ ഓട്ടോമാറ്റിക് വാഹനങ്ങൾക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനനുസരിച്ച് വരും കാലങ്ങളിൽ എംപിവിയുടെ AMT പതിപ്പും നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault-triber-beats-kwid-becomes-best-selling-renault-car-in-india
Story first published: Friday, October 11, 2019, 20:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X