ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

2015 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ക്വിഡ് ആയിരുന്നു ഒരു കാലം വരെ റെനോയുടെ മികച്ച വില്‍പ്പനയുള്ള കാര്‍. എന്നാല്‍, പിന്നീടെപ്പോഴോ ക്വിഡിനുണ്ടായിരുന്നു ജനപ്രീതി താഴോട്ടായതോടെ പുതിയ കാറുകള്‍ പുറത്തിറക്കുന്നതിനെപ്പറ്റിയായി റെനോയുടെ ചിന്ത. ശേഷം വന്ന ക്യാപ്ച്ചറിനും വിപണിയില്‍ തിളങ്ങാനാവാഞ്ഞതോടെ പുതിയൊരു എംപിവി വിപണിയിലെത്തിക്കുമെന്ന വാര്‍ത്തകള്‍ ഈ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്നെത്തി.

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

മാത്രമല്ല, 2022 -ന് മുന്‍പായി രണ്ടു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടവും അഞ്ച് ശതമാനം വിപണി ഓഹരിയും സ്വന്തമാക്കുകയെന്ന പദ്ധതിയും പുതിയ എംപിവിയുടെ ഒരുക്കത്തിന് അരങ്ങുകൂട്ടി.

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

ട്രൈബര്‍ എന്ന് പേരുള്ള ഏഴ് സീറ്റര്‍ എംപിവിയെ കമ്പനി വിപണിയിലെത്തിക്കുമെന്ന വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇപ്പോഴിതാ ട്രൈബര്‍ എംപിവിയെ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതിയും കമ്പനി അറിയിച്ചിരിക്കുകയാണ്.

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

ജൂണ്‍ 19 -നായിരിക്കും ട്രൈബര്‍ എംപിവിയെ റെനോ വാഹന ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. ക്വിഡിന് അടിസ്ഥാനമായ CMF-A പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കൃത രൂപമായിരിക്കും ട്രൈബറിന്റെ അടിത്തറ.

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

റെനോ നിരയില്‍ ലോഡ്ജിയ്ക്ക് താഴെ ഇടംപിടിക്കുന്ന ട്രൈബറിന് അഞ്ചു മുതല്‍ എട്ടര ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. എന്നാല്‍, ഇന്ത്യയില്‍ അടുത്ത മാസത്തോട് കൂടിയാവും റെനോ ട്രൈബര്‍ എത്തുക.

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

2020 അവസാനത്തോടെ എംപിവിയുടെ 60,000 യൂണിറ്റ് വില്‍പ്പനയെന്ന ലക്ഷ്യമാണ് കമ്പനിയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.0 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാവും ട്രൈബറിന്റെ ഹൃദയം.

Most Read: ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

ഉടന്‍ പ്രാബ്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ടര്‍ബോ എഞ്ചിനും എംപിവിയില്‍ കമ്പനി ഉള്‍പ്പെടുത്താനാണ് സാധ്യത.

Most Read: മൂന്നു കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി പൃഥ്വിരാജ്‌

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ചബോക്‌സ് ഓപ്ഷനുകള്‍ എംപിവിയിലുണ്ടാവും. ഇവ കൂടാതെ മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, സ്പീഡ് വാര്‍ണിംഗ് സംവിധാനം, റിവേഴ്‌സ് സെന്‍സറുകള്‍, എബിഎസ്, മുന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷ സജ്ജീകരണങ്ങളും പുതിയ ട്രൈബറില്‍ കമ്പനി ഒരുക്കും.

Most Read: പുതിയ ബിഎസ് VI കാറുകളുമായി ടാറ്റ

ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

'V' ആകൃതിയിലാണ് എംപിവിയുടെ ഫ്രണ്ട് ഗ്രില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവയ്‌ക്കൊപ്പം പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളും സ്ഥാനം പിടിക്കുന്നുണ്ട്. ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് പുതിയ റെനോ ട്രൈബര്‍ എംപിവിയിലെ മറ്റു പ്രധാന സവിശേഷതകള്‍.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Will Reveal All New Triber MPV Globally On June 19th. Read In Malayalam
Story first published: Monday, June 17, 2019, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X