റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

പുത്തന്‍ ട്രൈബറിലൂടെ ചെറു എംപിവി ലോകത്ത് പിടിമുറുക്കാനുള്ള പുറപ്പാടിലാണ് റെനോ. ഇതുവരെ നാലു മീറ്ററില്‍ താഴെ നീളമുള്ള എംപിവിയായി ഡാറ്റ്‌സന്‍ ഗോ പ്ലസിനെ മാത്രമേ വിപണി കണ്ടിട്ടുള്ളൂ. പുതിയ ട്രൈബറില്‍ റെനോയ്ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ക്യാപ്ച്ചറിലൂടെ എസ്‌യുവി ചിത്രത്തില്‍ ചലനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

അതുകൊണ്ടായിരിക്കണം തിരക്കുകുറഞ്ഞ ചെറു എംപിവി രംഗത്തു കാലുറപ്പിക്കാനുള്ള റെനോയുടെ പുതുതന്ത്രം. ഗോ പ്ലസിനെ കടത്തിവെട്ടുന്ന സവിശേഷതകളുമായി ട്രൈബര്‍ അവതരിക്കുമ്പോള്‍ മത്സരത്തില്‍ ആധിപത്യം തങ്ങള്‍ പിടിച്ചെടുക്കുമെന്ന് റെനോ തറപ്പിച്ചു പറയുന്നു. പ്രായോഗികതയാണ് ട്രൈബറില്‍ കമ്പനി മുറുക്കെപ്പിടിക്കുന്ന മുദ്രാവാക്യം.

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

ട്രൈബറിലെ മൂന്നാം നിര സീറ്റുകള്‍ ഉടമകള്‍ക്ക് അഴിച്ചുമാറ്റാം. പിറകില്‍ മൂന്നാമത്തെ നിരവരെ എസി വെന്റുകളും കമ്പനി നല്‍കുന്നുണ്ട്. എഎംടി ഗിയര്‍ബോക്‌സ്, ശീതീകരിച്ച സ്റ്റോറേജ് ബോക്‌സ്, 625 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് ഉള്‍പ്പെടെ ആകര്‍ഷകമായ ഒരുപിടി വിശേഷങ്ങള്‍ റെനോയുടെ പുതിയ ചെറു എംപിവിയില്‍ കാണാം.

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

നാലു മീറ്ററില്‍ താഴെ നീളം പരിമിതപ്പെടുന്നുണ്ടെങ്കിലും വില അടിസ്ഥാനപ്പെടുത്തി കഴിയാവുന്ന സൗകര്യങ്ങളെല്ലാം ട്രൈബറില്‍ റെനോ ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ റെനോ ട്രൈബറിലെ അഞ്ചു പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം.

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

ആകര്‍ഷകമായ ഡിസൈന്‍

ക്വിഡിനെ ആധാരമാക്കിയാണ് ട്രൈബറിനെ റെനോ പുറത്തിറക്കുന്നത്. ഇക്കാരണത്താല്‍ എംപിവി കുപ്പായമിടുമ്പോഴും മൈക്രോ എസ്‌യുവി ഭാവം ട്രൈബര്‍ കൈവെടിയുന്നില്ല. മോഡലിന്റെ രൂപഭാവത്തില്‍ സ്‌പോര്‍ടി ഭാവം കൊണ്ടുവരാന്‍ റെനോ പരമാവധി ശ്രമിച്ചിട്ടുണ്ട്.

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, റൂഫ് റെയിലുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, ക്രോം തിളക്കമുള്ള ഗ്രില്ല് തുടങ്ങിയ ഘടകങ്ങള്‍ ട്രൈബറിന്റെ സവിശേഷതയാണ്. 182 mm ഗ്രൗണ്ട് ക്ലിയറന്‍സ് മോഡല്‍ കുറിക്കും. പരുക്കന്‍ പ്രതലങ്ങളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ അണ്ടര്‍ബോഡിക്ക് സുരക്ഷയേകാനായി സ്‌കിഡ് പ്ലേറ്റുകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.

Most Read: എംജി ഹെക്ടര്‍ — വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

ഇരട്ടനിറമുള്ള അകത്തളം

വിപണിയിലെ തരംഗം മാനിച്ച് ഇരട്ടനിറമാണ് ട്രൈബറിന്റെ ക്യാബിന് റെനോ പൂശിയിരിക്കുന്നത്. ഡീപ്പ് ബ്ലാക്ക്, ഗ്രീജ് നിറങ്ങള്‍ അകത്തൊരുങ്ങും. ഉള്ളില്‍ ക്രോം ആവരണങ്ങള്‍ക്കും സില്‍വര്‍ പാനലുകള്‍ക്കും തുല്യ പ്രാധാന്യം കമ്പനി കല്‍പ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിലും പ്രീമിയം അനുഭവം നല്‍കുകയാണ് ട്രൈബറിലൂടെ റെനോ ലക്ഷ്യമിടുന്നത്. ഈ യത്‌നത്തില്‍ ഇരട്ടനിറമുള്ള സ്മാര്‍ട്ട് ഡാഷ്‌ബോര്‍ഡ് ട്രൈബറിനെ ഗൗരവപൂര്‍വ്വം പിന്തുണയ്ക്കുന്നത് കാണാം.

Most Read: കിയ സെല്‍റ്റോസ് — അറിയണം ഇക്കാര്യങ്ങള്‍

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

വ്യത്യസ്തമായ സീറ്റിങ് ക്രമം

ഉള്ളില്‍ ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ട സ്ഥിതിവിശേഷം ട്രൈബറിലുണ്ടാവില്ലെന്നാണ് റെനോയുടെ അവകാശവാദം. നാലു മീറ്ററില്‍ താഴെയുള്ള കാറുകളില്‍ ഏറ്റവും അകത്തള വിശാലതയുള്ള മോഡലാണ് ട്രൈബര്‍. 625 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട് ട്രൈബറിന്. ക്യാബിനകത്തെ സ്‌റ്റോറേജ് ശേഷി 31 ലിറ്റര്‍ കുറിക്കും. മൂന്നാംനിര സീറ്റുകള്‍ അഴിച്ചുമാറ്റാമെന്നതാണ് ട്രൈബറിലെ പ്രധാനാകര്‍ഷണം. ശ്രേണിയില്‍ മറ്റൊരു കാറിനും ഈ സവിശേഷതയില്ല. ആവശ്യാനുസരണം അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍, നാലു സീറ്റര്‍ രണ്ടു സീറ്റര്‍ ക്രമത്തിലേക്ക് ട്രൈബറിനെ ഉടമകള്‍ക്ക് ക്രമീകരിക്കാന്‍ കഴിയും.

Most Read: ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

റെനോ ട്രൈബര്‍: അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍

ഫീച്ചര്‍ സമ്പന്നമായ ക്യാബിന്‍

ഏറ്റവും ഉയര്‍ന്ന ട്രൈബര്‍ വകഭേദത്തില്‍ കഴിയാവുന്ന ഫീച്ചറുകളെല്ലാം റെനോ ഘടിപ്പിച്ചിട്ടുണ്ട്. എല്‍ഇഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇരട്ട എസി വെന്റുകളും ഇതില്‍ പ്രധാനം. 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ട്രൈബറില്‍ പരാമര്‍ശിക്കണം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, പുഷ് ടു ടോക്ക്, വീഡിയോ പ്ലേബാക്ക് സൗകര്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. കീലെസ് എന്‍ട്രി സൗകര്യമുള്ള സ്മാര്‍ട്ട് ആക്‌സസ് കാര്‍ഡ്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങിയ ഏതാനും സ്മാര്‍ട്ട് ഫീച്ചറുകളും ട്രൈബറിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Triber: Top Five Features. Read in Malayalam.
Story first published: Monday, June 24, 2019, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X