മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറാവുമ്പോള്‍

വരുംഭാവി വൈദ്യുത വാഹനങ്ങളുടേതാണ്. ലോകമെമ്പാടും വാഹന നിര്‍മ്മാതാക്കള്‍ പതിയെ വൈദ്യുത മോഡലുകളിലേക്ക് ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. മാരുതിയും ടാറ്റയും മഹീന്ദ്രയുമെല്ലാം വൈദ്യുത മോഡലുകളെ നിരത്തുകളില്‍ സജീവമായി പരീക്ഷിക്കുകയാണ്. പക്ഷെ ഉയര്‍ന്ന വിലസൂചിക സാധാരണ ജനങ്ങളെ വൈദ്യുത വാഹനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുമോയെന്ന ആശങ്ക വിപണിക്കുണ്ട്.

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

എന്നാല്‍, ഈ ആശങ്കയ്ക്കുള്ള പോംവഴി ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനി ഈ-ട്രിയോ കണ്ടെത്തിക്കഴിഞ്ഞു. കുറഞ്ഞ ചിലവില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഇവര്‍ വൈദ്യുതീകരിക്കും. കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ചാണ് പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇവര്‍ വൈദ്യുതീകരിക്കുന്നത്. ഇതുവരെ ടാക്‌സി കാറുകളിലായിരുന്നു ഇ-ട്രിയോയുടെ പരീക്ഷണം മുഴുവന്‍.

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

എന്നാല്‍ ഇപ്പോള്‍, കമ്പനി പുറത്തിറക്കിയ ആദ്യ വൈദ്യുത ആള്‍ട്ടോ ഹാച്ച്ബാക്ക് തെലങ്കാനയില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിച്ച് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ വൈദ്യുത വാഹനമാണിത്. 2006 -ല്‍ അഞ്ചു സീറ്റര്‍ ഭാരത് സ്റ്റേജ് III വാഹനമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ആള്‍ട്ടോയാണ് ഇപ്പോള്‍ വൈദ്യുത പരിവേഷം അണിഞ്ഞിരിക്കുന്നത്.

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

കാറിന്റെ ആര്‍സി ബുക്കില്‍ ഇന്ധനഗണം ബാറ്ററിയെന്ന് കുറിച്ചിരിക്കുന്നത് കാണാം. ആള്‍ട്ടോയിലെ സാധാരണ പെട്രോള്‍ എഞ്ചിനെ ഇവര്‍ നീക്കം ചെയ്തു. പകരം പ്രത്യേക ഇലക്ട്രിക്ക് കിറ്റാണ് തല്‍സ്ഥാനത്ത്. ഇന്ധനം നിറഞ്ഞയ്ക്കാനുള്ള ഫില്ലറിന്റെ സ്ഥാനം ചാര്‍ജിങ് സോക്കറ്റ് കൈയ്യടക്കി.

Most Read: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍, പുതിയ നടപടിക്രമം ഇങ്ങനെ

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

പ്രായോഗികത വര്‍ധിപ്പിക്കാനായി ബോഡിക്ക് അടിയിലാണ് ബാറ്ററി സംവിധാനം ഇടംകണ്ടെത്തുന്നത്. ഇക്കാരണത്താല്‍ കാറിന്റെ ക്യാബിന്‍ ശേഷി പരിമിതപ്പെടുന്നില്ല. ലിഥിയം - ഫോസ്‌ഫേറ്റ് ബാറ്ററികള്‍ വൈദ്യുത മോട്ടോറിന് ഊര്‍ജ്ജം പകരും. നിലവില്‍ ഉത്തര കൊറിയയില്‍ നിന്നും ബാറ്ററികള്‍ ഇറക്കുമതി ചെയ്യുകയാണ് ഇ-ട്രിയോ.

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

എന്നാല്‍ ആവശ്യക്കാര്‍ കൂടുതലുണ്ടെന്ന് കണ്ടാല്‍ ഇന്ത്യയില്‍ വെച്ച് ബാറ്ററി സംവിധാനം പ്രാദേശികമായി അസംബിള്‍ ചെയ്യാന്‍ കമ്പനിക്ക് ആലോചനയുണ്ട്. ഈ നടപടി ചിലവ് ഗണ്യമായി കുറയ്ക്കും. എസി, ഓഡിയോ സംവിധാനം തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ കണ്‍വേര്‍ഷന്‍ കിറ്റ് ബാധിക്കില്ലെന്ന് ഇ-ട്രിയോ പറയുന്നു.

Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

ഇലക്ട്രിക്ക് കാറായതിനാല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ബാറ്ററി നില സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്ററാണിതില്‍ മുഖ്യം. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന ബാറ്ററി സംവിധാനമാണ് ഇപ്പോള്‍ കാറുകളില്‍. ഉപഭോക്താവ് കൂടുതല്‍ ശേഷിയുള്ള ബാറ്ററി സംവിധാനം ആവശ്യപ്പെട്ടാല്‍ അധിക നിരക്കില്‍ കമ്പനി ഇക്കാര്യം സാധിച്ചു നല്‍കും.

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണ് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഇലക്ട്രിക്ക് കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിക്കാന്‍ ARAI അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ മാരുതി ആള്‍ട്ടോ, വാഗണ്‍ആര്‍, ഡിസൈര്‍ മോഡലുകള്‍ക്കാണ് ഇ-ട്രിയോയുടെ ഇലക്ട്രിക്ക് കണ്‍വേര്‍ഷന്‍ കിറ്റ് അനുയോജ്യമാവുക.

മാരുതി ആള്‍ട്ടോ ഇലക്ട്രിക്ക് കാറായി മാറുമ്പോള്‍

ടാറ്റ ഇന്‍ഡിക്ക, ഹ്യുണ്ടായി സാന്‍ട്രോ, മാരുതി റിറ്റ്‌സ് കാറുകളില്‍ കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിക്കാനുള്ള ARAI അനുമതി കമ്പനി തേടിയിട്ടുണ്ട്.

Source: AutoCarPro

Most Read Articles

Malayalam
English summary
India’s First Maruti Alto Converted Into An Electric Car. Read in Malayalam.
Story first published: Thursday, April 11, 2019, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X