പുറത്തിറക്കാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

ഇന്ത്യൻ വാഹനങ്ങളുടെ അവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. താമസിയാതെ പുതിയ നിയമങ്ങളും നിലവിൽവരും. വരാനിരിക്കുന്ന പുതിയ ബി‌എസ്-VI മാനദണ്ഡം, ക്രാഷ് ടെസ്റ്റ് എന്നിവയെല്ലാം വാഹനവിപണിയെ മാറ്റിമറിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

വരാനിരിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിന് കാർ നിർമ്മാതാക്കൾ ഒരേസമയം നിരവധി മോഡലുകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വാഹന ലോകത്തെ പ്രമുഖരായ മഹീന്ദ്രയും ഇന്ത്യൻ വിപണിയിൽ നാല് പുതിയ മോഡലുകൾക്കൊപ്പം ഫെയ്‌സ് ലിഫ്റ്റുകളും അവതരിപ്പിക്കാനൊരുങ്ങുകയാണ്. വിപണിയിൽ വരാനിരിക്കുന്നനവീകരിച്ച മഹീന്ദ്ര എസ്‌യുവികളുടെ പട്ടിക ഇതാ.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

1. മഹീന്ദ്ര ഥാർ 2020

ഏറ്റവും പുതിയ മഹീന്ദ്ര ഥാർ അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. പുതിയ മോഡൽ ഇതിനകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇത് നിലവിലുള്ള പതിപ്പിനേക്കാൾ വളരെ വിശാലവും നീളം കൂടിയ മോഡലുമാണ്. മൂന്നാം തലമുറ സ്കോർപിയോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഥാർ 2020.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

എന്നാൽ നിലവിലുള്ള ഥാർ മോഡലിൽ വാഗ്ദാനം ചെയ്യുന്ന ഓഫ്-റോഡിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനത്തെ പരിഷ്കരിക്കും. കൂടാടെ നിലവിലെ മോഡലിനേക്കാൾ അടുത്ത തലമുറ ഥാർ കൂടുതൽ യാത്ര സുഖം വാഗ്ദാനം ചെയ്യും. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ടാകും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

നീക്കംചെയ്യാവുന്ന ഹാർഡ്‌ടോപ്പ് റൂഫായിരിക്കും ഥാറിന് ഉണ്ടാവുകയെന്നാണ് സൂചന. 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ മോഡലിന്റെ പ്രത്യേകത.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

2. മഹീന്ദ്ര സ്കോർപിയോ 2020

ദീർഘകാലമായി ഇന്ത്യൻ വിപണിയിലുള്ള എസ്‌യുവിയാണ് മഹീന്ദ്ര സ്കോർപിയോ. ഒന്നാം തലമുറ മോഡൽ സ്കോർപിയോയുടെ ആകൃതി നിലനിർത്തിയേക്കും. എന്നാൽ മറ്റ് കാര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായായിരിക്കും പുതിയ വാഹനത്തിന്റെ നിർമ്മാണം.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

വലിപ്പത്തിലും കൂടുതൽ നീളത്തിലും കാര്യമായ മാറ്റം 2020 സ്കോർപിയോയിൽ പ്രതീക്ഷിക്കാം. ഇത് ഏഴ് യാത്രക്കാർക്ക് മതിയായ ഇടം നൽകാൻ സഹായിക്കും. പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും ഉപയോഗിക്കുന്നതിലൂടെ കാറിന് പുതിയ മുഖം ലഭിക്കും. ആധുനിക ടെയിൽ ലാമ്പുകളുള്ള ഒരു പുതിയ രൂപകൽപ്പന ആയിരിക്കും പിൻഭാഗത്തിനുള്ളത്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

പുതിയ സ്കോർപിയോ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ലഭിക്കും. ഇത് 160 Bhp കരുത്ത് ഉത്പാദിപ്പിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

3. മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

2105 ൽ ഇന്ത്യൻ വിപണിയിലെത്തിയ TUV300 ന് വിപണി പിടിക്കാനായില്ലെങ്കിലും 2019 ഫെബ്രുവരിയിൽ അവതരിപ്പിച്ച XUV300 മികച്ച വിപണി മഹീന്ദ്രക്ക് നേടിക്കൊടുത്തു. കൂടാതെ കോം‌പാക്റ്റ് എസ്‌യുവി ശ്രേണിയുടെ പ്രതിമാസ വിൽപ്പനയിൽ മൂന്നാം സ്ഥാനത്തെത്താനും വാഹനത്തിന് സാധിച്ചു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

എന്നാൽ മഹീന്ദ്ര ഇതുവരെ TUV300 ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. TUV300 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മനസിലാകുകന്നത് നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് വാഹനത്തിന് പുറംമോടിയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകും. കൂടുതൽ പുതിയ ഫീച്ചറുകൾ അധികം വാഹനത്തിൽ വാഗ്ദാനം ചെയ്തേക്കില്ല. നിലവിലുള്ള എഞ്ചിൻ‌ ബി‌എസ്‌-VI ലോക്ക് പരിഷ്ക്കരിക്കുകയും ചെയ്യും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

4. മഹീന്ദ്ര TUV300 പ്ലസ്

കുറഞ്ഞത് ഒമ്പത് പേർക്ക് ഇരിക്കാവുന്ന നീളമുള്ള റിയർ ഓവർഹാംഗ് ഉള്ള വാഹനമാണ് TUV300. സ്റ്റാൻഡേർഡ് TUV300 ശ്രേണി വിപുലീകരിക്കുന്നതിനായാണ് പുതിയ മോഡൽ മഹീന്ദ്ര പുറത്തിറക്കുന്നത്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

TUV300 എന്ന നിലയിൽ പ്ലസിന് കോസ്മെറ്റിക്ക് നവീകരണങ്ങളും ഇന്റീരിയർ പുനരവലോകനങ്ങളും ലഭിക്കും. പരിഷ്കരിച്ച TUV300 പ്ലസ് 2020 ന്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

5. മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

ഈ വർഷം ആദ്യം തന്നെ ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV300 ഇലക്ട്രിക്കിനെ മഹീന്ദ്ര പുറത്തിറക്കിയിരുന്നു. കോംപാക്റ്റ് എസ്‌യുവി ഇതിനകം തന്നെ ജനപ്രിയമായി. XUV300 പുറത്തിറക്കിയ സമയത്തു തന്നെ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കുമെന്ന് മഹീന്ദ്ര ഉറപ്പു നല്‍കിയിരുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

ഇപ്പോൾ XUV300 ഇലക്ട്രിക്കിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റോഡുകളിൽ കമ്പനി നടത്തുകയും ചെയ്തു. S210 എന്നാണ് ഇവി മോഡൽ അറിയപ്പെടുന്നത്. എന്നാൽ വാഹനത്തിന്റെ എഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്നാൽ വരാനിരിക്കുന്ന മഹീന്ദ്ര XUV300 ഇലക്ട്രോണിക്കിന് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ് എന്നിവയായിരിക്കും ആ മോഡലുകൾ. സ്റ്റാൻഡേർഡ് പതിപ്പ് 200 കിലോമീറ്റർ ദൂരവും ലോംഗ് റേഞ്ച് പതിപ്പ് 450 മുതൽ 500 കിലോമീറ്റർ വരെയുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

6. പുതിയ മഹീന്ദ്ര XUV500

ഇന്ത്യൻ വിപണിയിൽ കാറുകളുടെ വികസനത്തിനായി മഹീന്ദ്രയും ഫോർഡും കൈകോർത്തിരുന്നു. രണ്ട് ബ്രാൻഡുകളും അടുത്ത തലമുറയിലെ സി-സെഗ്മെന്റ് എസ്‌യുവിയെ വികസിപ്പിച്ചെടുക്കുകയാണിപ്പോൾ. അത് നിലവിലെ മഹീന്ദ്ര XUV500 ന് പകരമായി വിപണിയിലെത്തും. ഫോർഡ് അതേ വാഹനം റീബാഡ് ചെയ്തതിനുശേഷം വിപണിയിലെത്തിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

പുതിയ XUV500 2.0 ലിറ്റർ എഞ്ചിനാണ് വാഗ്ദാനം ചെയ്യുക. എന്നാൽ നിലവിലുള്ള 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഉത്പാദിപ്പിക്കുന്ന 155 bhp കരുത്തിനെക്കാൾ വളരെ ഉയർന്ന പവറായിരിക്കും പുതിയ 2.0 ലിറ്റർ എഞ്ചിനിൽ വാഹനം നൽകുക.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

കണക്റ്റഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാറിലെ ക്ലൗഡ് കണക്റ്റുചെയ്‌ത സിസ്റ്റങ്ങളും ഉൾപ്പെടെ ഫോർഡ് ടെലിമാറ്റിക്‌സ് സംവിധാനങ്ങളും വരാനിരിക്കുന്ന എസ്‌യുവി വാഗ്ദാനം ചെയ്യും. 2020 അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

7. മഹീന്ദ്ര ബൊലേറോ 2020

പുതിയ മഹീന്ദ്ര ബൊലേറോയുടെ പരീക്ഷണ ഓട്ടം ഇന്ത്യൻ റോഡുകളിൽ കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത വർഷം ആദ്യം വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കും. നിലവിലെ മോഡലിനെ അപേക്ഷിച്ച് പുതിയ ബൊലേറോയ്ക്ക് ധീരവും മസ്കുലർ സ്റ്റൈലിംഗും ലഭിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

അതേസമയം നിലവിലെ തലമുറയിൽപെട്ട ബൊലേറോയുടെ ബോക്സി ആകാരം നിലനിർത്തിയാകും പുതിയ മോഡലിന്റെ നിർമ്മാണം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Seven Upcoming Mahindra SUV In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X