പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ഇന്ത്യൻ വിപണിയിൽ നിലവിൽ ഏറ്റവും ജനപ്രിയമായ വാഹന വിഭാഗങ്ങളിലൊന്നാണ് സെഡാൻ മോഡലുകൾ. വിൽപ്പനയിലും നേട്ടം കൈവരിക്കാൻ ഈ മോഡലുകൾക്ക് സാധിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വിപണിയിൽ നിലവിലുള്ളതും പരിഷ്ക്കരിച്ച് എത്തുന്നതുമായ പുതിയ സെഡാൻ മോഡലുകൾ ഏതൊക്കെയെന്ന് നമുക്ക് പരിചയപ്പെടാം.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

1. ഹ്യുണ്ടായി ഓറ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ശ്രേണിയിലെ കോംപാക്ട് സെഡാനായ എക്സെന്റിനെ പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന എക്സെന്റിന്റെ പിൻഗാമിക്ക് ഓറ എന്ന പേരും കമ്പനി നൽകിയിട്ടുണ്ടെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ഇത് സബ്-നാല് മീറ്റർ സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ് എന്നിവയ്‌ക്കെതിരെ വിപണിയിൽ അണിനിരക്കും. 2020 ഏപ്രിലിന് മുമ്പായി വാഹനത്തെ ഹ്യുണ്ടായി വിപണിയിലെത്തിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

2. പുതുതലമുറ സ്കോഡ ഒക്ടാവിയ

സ്കോഡയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ഓക്ടാവിയ. സെഡാന്റെ നാലാം തലമുറ മോഡലിനെ കഴിഞ്ഞ ദിവസം കമ്പനി അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലേക്ക് അടുത്ത വർഷം വാഹനം ചുവടുവെയ്ക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ഹോണ്ട സിവിക്, ടൊയോട്ട കൊറോള ആൾട്ടിസ്, ഹ്യുണ്ടായി എലാൻട്ര എന്നിവയ്‌ക്കെതിരായ മത്സരത്തിൽ ഒരുപടി മുന്നിൽ നിൽക്കാൻ സഹായിക്കുന്ന നിരവധി ഡിസൈൻ നവീകരണങ്ങൾക്കൊപ്പം കൂടുതൽ ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകളും സ്കോഡ സെഡാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ഇന്റീരിയർ സ്റ്റൈലിംഗ്, ഫംഗ്ഷണൽ, സൗകര്യങ്ങള്‍ എന്നിവ

അടിസ്ഥാനമാക്കിയുള്ള നവീകരണങ്ങളും 2020 സ്കോഡ ഒക്ടാവിയയിൽ ഇടംപിടിക്കുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

3. 2020 ഹോണ്ട സിറ്റി

വിപണിയിലെത്താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെഡാൻ മോഡലുകളിലൊന്നാണ് പുതിയ തലമുറ ഹോണ്ട സിറ്റി. വരും ദിവസങ്ങളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന 2020 സിറ്റിയിൽ പുനർ‌രൂപകൽപ്പന ചെയ്ത പുറംമോഡിയും ഇന്റീരിയറും ഹോണ്ട വാഗ്ദാനം ചെയ്യും.

Most Read: എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

കൂടാതെ ഈ വിഭാഗത്തിലെ മുൻ‌നിരയിലേക്ക് പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും. തുടക്കത്തിൽ 1.5 ലിറ്റർ i-VTEC പെട്രോൾ, i-DTEC ഡീസൽ എഞ്ചിനുകൾ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉൾപ്പെടുത്തും.

Most Read: എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

4. ഹ്യുണ്ടായി വേർണ

ഇന്ത്യയിൽ വരാനിരിക്കുന്ന സെഡാനുകളുടെ പട്ടികയിലെ മറ്റൊരു പ്രധാന മോഡലാണ് ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ്. മാരുതി സിയാസിന്റെയും ഹോണ്ട സിറ്റിയുടെയും എതിരാളിയായ ഈ സെഡാന്റെ നവീകരിച്ച പതിപ്പ് വരും മാസങ്ങളിൽ വിപണിയിലെത്തും.

Most Read:ഇന്ത്യൻ വിപണിയിൽ പുതുമോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

2020 ഓട്ടോ എക്സ്പോയിൽ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സൊനാറ്റയിലും ഫെയ്‌സ് ലിഫ്റ്റ് ചെയ്ത എലാൻട്രക്കും സമാനമായ നിരവധി പുതിയ സ്റ്റൈലിംഗ് ഘടകങ്ങൾ ഇതിൽ ഉൾക്കൊള്ളും. പുതിയ ബമ്പറുകൾ, വിശാലമായ കാസ്കേഡിംഗ് ഗ്രിൽ, ബോൾഡർ ഹെഡ്‌ലൈറ്റുകള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

പുതുക്കിയ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, ഒരു പുതിയ സ്റ്റിയറിംഗ് വീൽ, പരിഷ്ക്കരിച്ച ഡാഷ്‌ബോർഡ്, ഒരു സ്മാർട്ട്‌ഫോണിനായി വയർലെസ് ചാർജിംഗ് പോഡ് പോലുള്ള അധിക സവിശേഷതകൾ എന്നിവ പുതിയ വെർണയിൽ വാഗ്ദാനം ചെയ്യും. ഫെയ്‌സ് ലിഫ്റ്റഡ് വേർണയ്ക്ക് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കും. അത് ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

5. ടൊയോട്ട സിയാസ്

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും ടൊയോട്ട കിർലോസ്‌കർ മോട്ടോർസും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിന്റെ ഭാഗമായി റീബാഡ്ജ് ചെയ്ത വാഹനങ്ങൾ വിപണിയിലെത്തും. ഈ വർഷം ആദ്യം മാരുതിയുടെ ബലേനോയെ അടിസ്ഥാനമാക്കി പുനർനിർമ്മിച്ച ഗ്ലാൻസ ടൊയോട്ട വിപണിയിലെത്തിച്ചിരുന്നു.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

സമാനമായ രീതിയിൽ, സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ്സ എന്നിവ റീബാഡ്ജിംഗിന് വിധേയമാക്കും. അടുത്തതായി സിയാസ് സെഡാനാകും ടൊയോട്ടയുടെ നിരയിൽ നിന്നും വിപണിയിലെത്തുന്ന ഉൽപ്പന്നം.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

സി-വിഭാഗത്തിലെത്തുന് ടൊയോട്ട സെഡാൻ ചെറിയ ബാഹ്യമാറ്റങ്ങളോടെ വിപണിയിലെത്തും. ബിഎസ്-VI 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലാകും വാഹനം പ്രവർത്തിപ്പിക്കുക.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

6. 2020 ടാറ്റാ ടിഗോർ

ടാറ്റയുടെ കോംപാക്ട് സെഡാനായ ടിഗോർ നിരവധി പരിഷ്ക്കരണങ്ങളുമായി വിപണിയിലെത്തും. സ്പൈ ഇമേജുകൾ വിലയിരുത്തിയാൽ, 2020 ടാറ്റ ടിഗോറിന് കൂടുതൽ വ്യക്തമായ ഗ്രിൽ, വരാനിരിക്കുന്ന ആൾട്രോസിന് സമാനമായ വിശാലമായ ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുക്കിയ ഇന്റീരിയർ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കും.

പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ബിഎസ്-VI 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിനിൽ മാത്രമേ ടിഗോർ കോംപാക്ട് സെഡാൻ വിപണിയിലെത്തുകയുള്ളൂ.

Most Read Articles

Malayalam
English summary
New upcoming sedans. Read more Malayalam
Story first published: Friday, November 15, 2019, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X