Just In
Don't Miss
- News
ലൈംഗിക ആരോപണം: ജാര്‍ക്കിഹോളി കേസില്‍ ട്വിസ്റ്റ്, പരാതിക്കാരന് കേസ് പിന്‍വലിച്ചു, കാരണം ഇതാണ്!!
- Sports
IPL 2021: ഇത്തവണ മിസ്സാകില്ല, ഡല്‍ഹി ഒരുങ്ങിത്തന്നെ, സമ്പൂര്‍ണ്ണ മത്സരക്രമമിതാ
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ
സ്കോഡയുടെ ഇന്ത്യ ഡിവിഷൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

സ്കോഡ ഓട്ടോ ഇന്ത്യയിലെ സെയിൽസ്, സർവീസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് തന്റെ ബ്രാൻഡിന്റെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് എല്ലായ്പ്പോഴും തുറന്നുപറയുകയും ട്വിറ്ററിലെ ചോദ്യങ്ങളോട് ശരിയായി പ്രതികരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്.

ആഭ്യന്തര വിപണിയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകൾ / പരിഷ്കരിച്ച പതിപ്പുകൾ അവതരിപ്പിക്കുമെന്നും അവയിൽ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നും അടുത്തിടെ നടത്തിയ ഒരു ട്വീറ്റിൽ അദ്ദേഹം സ്ഥിരീകരിച്ചു.

ഗ്രേറ്റർ നോയിഡയിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മോട്ടോർ ഷോയിൽ വരാനിരിക്കുന്ന മിഡ്-സൈസ് എസ്യുവിയുടെ കൺസെപ്റ്റ് അല്ലെങ്കിൽ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ചിരുന്നു.

അതിനാൽ വരാനിരിക്കുന്ന ആ ആറ് മോഡലുകൾ ഒന്ന് ഏതാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും. മിഡ് സൈസ് എസ്യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സ്കോഡയുടെ CEO ബെർണാർഡ് മെയർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യ 2.0 പ്രോജക്ടിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണിത്.യ രാജ്യത്ത് ശക്തമായ തിരിച്ചുവരവിന് കമ്പനിയുടെ ഒരു പുനരുജ്ജീവന തന്ത്രം.

ഫ്ലെക്സിബിളായ MQB A0 IN പ്ലാറ്റ്ഫോം തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നു, കാരണം സ്കോഡ, ഫോക്സ്വാഗണ് എന്നിവയിൽ നിന്നുള്ള മോഡലുകളുടെ വലിയ വിലയുടെ കാര്യത്തിലെ ദൗര്‍ബ്ബല്യം ഇത് പരിഹരിക്കും.

പുതിയ ആർക്കിടെക്ചർ ഉപയോഗിച്ച് സ്കോഡ 90% പ്രാദേശികവൽക്കരണം നേടിയിട്ടുണ്ട്, ഇത് തുടക്കത്തിൽ സ്കോഡയ്ക്കും ഫോക്സ്വാഗണിനുമായി മിഡ്-സൈസ് എസ്യുവി സൃഷ്ടിക്കും.

സ്കോഡയുടെ പതിപ്പ് കാമിക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഫോക്സ്വാഗൺ പതിപ്പ് T-ക്രോസിൽ നിന്ന് ധാരാളം സ്വാധീനം ഉൾക്കൊള്ളും.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എതിരാളിയായ കാമിക് അടിസ്ഥാനമായുള്ള വാഹനത്തിന് പുറമെ, 2020 ന്റെ തുടക്കത്തിൽ സ്കോഡ കരോക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് കമ്പനിയുടെ വാഹന നിരയിൽ കോഡിയാക്കിന് താഴെയായി സ്ഥാനം പിടിക്കും. പുതുതലമുറ സ്കോഡ ഒക്ടാവിയ അടുത്ത വർഷം ആദ്യം തന്നെ അരങ്ങേറ്റം കുറിക്കും.

കൂടാതെ, നിലവിലുള്ള മോഡലുകളുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകൾ സ്കോഡയ്ക്ക് അനുകൂലമായി വിപണിയിൽ പ്രതിഭലിക്കും എന്ന് പ്രതീക്ഷിക്കാം. MQB A0 IN ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി സ്കോഡ റാപ്പിഡിനെ പകരം വയ്ക്കുന്നത് 2021 ലെ പദ്ധതികളിൽ ഒരുങ്ങുന്നു എന്ന് വിശ്വസിക്കാം.