നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ഓക്ടാവിയയുടെ നാലാം തലമുറ മോഡലിനെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2020 മോഡൽ ഒക്ടാവിയ എസ്റ്റേറ്റ് ബോഡി സ്റ്റൈലുകളിലും ലഭ്യമാകും.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

വരാനിരിക്കുന്ന സ്കോഡ ഒക്ടാവിയ സ്കാല ഹാച്ച്ബാക്കിൽ നിന്നും കുറച്ച് സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുക്കുന്നുവെന്ന് വ്യക്തമാണ്. 2020 ഒക്ടേവിയയ്ക്ക് മുൻവശത്ത് വിശാലമായ ഗ്രിൽ ലഭിക്കുന്നു. അത് ക്രോമിൽ അലങ്കരിച്ചൊരുക്കിയിരിക്കുന്നു.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

നിലവിലെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിലെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ നവീകരിച്ച ഒക്ടാവിയയിൽ മാട്രിക്സ് ഫുൾ-എൽഇഡി യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു. ക്രോം സറൗണ്ട് ഉള്ള 3D ബട്ടർഫ്ലൈ ഗ്രിൽ, അഞ്ച് സ്‌പോക്ക് മെഷീൻഡ് അലോയ് വീലുകൾ, C-ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്കോഡ ബാഡ്ജിന് പകരം പിൻവശത്തുള്ള സ്കോഡ ലെറ്ററിംഗ് എന്നിവ ഉൾപ്പെടുന്നു.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

വാഹനത്തിന്റെ ഇന്റീരിയറിൽ ബ്ലാക്ക്, ബീജ് ഇരട്ട-ടോൺ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. ഓപ്‌ഷണലായി ‘എർഗോ' സീറ്റുകൾ "പ്രത്യേകിച്ച് ബാക്ക് ഫ്രണ്ട്‌ലി" എന്ന് വിശേഷിപ്പിക്കുന്നവ അകത്തളത്തെ പ്രീമിയമാക്കുന്നു. ഇതോടൊപ്പം ആദ്യമായി മസാജിംഗ് ഫംഗ്ഷനും മികച്ച മോഡലുകളിൽ സീറ്റ് വെന്റിലേഷനും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

2020 ഒക്ടാവിയയിൽ രണ്ട് പുതിയ സ്‌പോക്ക് സ്റ്റിയറിംഗ് വീലും 10 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ MID-യും സമാന വലുപ്പത്തിലുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉണ്ട്. ഹെഡ്-അപ്പ് ഡിസ്പ്ലേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

ഈ ഓപ്ഷനുള്ള സ്കോഡയുടെ ആദ്യത്തെ കാറാണ് 2020 ഒക്ടാവിയ സെഡാൻ. കൂടാതെ സ്‌കോഡ ജെസ്റ്റർ നിയന്ത്രണവും ലോറ എന്ന വിപുലമായ വോയിസ് നിയന്ത്രിത ഡിജിറ്റൽ അസിസ്റ്റന്റും സ്കോഡ അവതരിപ്പിക്കുന്നു.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

എയറോഡൈനാമിക് കാര്യക്ഷമതയും വളരെയധികം മെച്ചപ്പെടുമെന്ന് സ്കോഡ അവകാശപ്പെടുന്നു. 4.69 മീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള ഒക്ടാവിയ സെഡാൻ 19 mm നീളവും നിലവിലെ മോഡലിനേക്കാൾ 15 mm വീതിയും ഉള്ളതാണ്. മുമ്പത്തേതിനേക്കാൾ ഉദാരമായ പാസഞ്ചർ റൂം ഇതുവഴി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബൂട്ട് സ്ഥലവും 10 ലിറ്റർ മുതൽ 660 ലിറ്റർ വരെ ലഭ്യമാകും.

Most Read: ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

വിദേശ വിപണികളിൽ ഒക്ടാവിയയിൽ സമഗ്രമായ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. അതിൽ മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉൾപ്പെടുന്നു. അടിസ്ഥാന വകഭേദം 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 110 bhp പുറത്തെടുക്കുന്നു. 150 bhp ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോളും വാഹനത്തിൽ ലഭ്യമാണ്. ഇവ രണ്ടും മൈൽഡ്-ഹൈബ്രിഡ് രൂപത്തിൽ എത്തിയേക്കാം.

Most Read: ടൊയോട്ട വെല്‍ഫെയര്‍ ഇന്ത്യയില്‍ എത്തുന്നത് വൈകും

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

സമാന പ്രകടനത്തോടുകൂടിയ ഓൾ-വീൽ ഡ്രൈവ് 7 സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുള്ള നോൺ-ഹൈബ്രിഡ് 2.0 ലിറ്റർ TSI-യാണ് മുൻനിര പെട്രോൾ എഞ്ചിൻ. ഇത് 190 bhp കരുത്ത് ഉത്പാദിപ്പിക്കും.

Most Read: 70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

മൂന്ന് വ്യത്യസ്ത ടൂണിംഗ് ലഭ്യമാക്കുന്ന ഒരു ഡീസൽ യൂണിറ്റ് മാത്രമാകും സ്കോഡ ഒക്ടാവിയ തുടക്കത്തിൽ വാഗ്ദാനം ചെയ്യുക. അവതരണ ഘട്ടത്തിൽ മൈൽഡ്-ഹൈബ്രിഡ് ഡീസലുകളൊന്നും ഉണ്ടാകില്ലെങ്കിലും, നാലാം തലമുറ ഒക്ടാവിയയിൽ ആദ്യമായി ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് പെട്രോൾ ഓപ്ഷൻ ലഭ്യമാകുമെന്നത് ശ്രദ്ധേയമാണ്.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

എന്നാൽ ഇന്ത്യയിൽ എത്തുന്ന ഓക്ടാവിയയിൽ 1.5 ലിറ്റർ, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ മോഡലുകൾ മാത്രമായിരിക്കും സ്കോഡ വാഗ്ദാനം ചെയ്യുക. കൂടാതെ ഒരു പെർഫോമൻസ് അധിഷ്ഠിത വകഭേദത്തെയും കമ്പനി രാജ്യത്ത് അവതരിപ്പിച്ചേക്കും. 20 മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

2020-ൽ മാത്രമാകും പുതിയ നാലാം തലമുറ മോഡലിനെ സ്കോഡ ഇന്ത്യയിൽ അവതരിപ്പിക്കുക. ഹോണ്ട സിവിക്, അടുത്തിടെ പരിഷ്ക്കരിച്ച് വിപണിയിലെത്തിയ ഹ്യുണ്ടായി എലാൻട്ര എന്നിവയുമായാകും വിപണിയിൽ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Octavia 2020 Officially unveiled. Read more Malayalam
Story first published: Tuesday, November 12, 2019, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X