സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

ഒക്ടാവിയക്ക് പുതിയ കോര്‍പ്പറേറ്റ് എഡിഷനുമായി സ്‌കോഡ. 15.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഇനി മുതല്‍ പുതിയ കോര്‍പ്പറേറ്റ് എഡിഷനില്‍ ആരംഭിക്കും രാജ്യത്തെ ഒക്ടാവിയ നിര. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ മോഡലില്‍ ലഭ്യമാണ്. 16.99 ലക്ഷം രൂപയ്ക്ക് ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍ ഡീസല്‍ ഷോറൂമില്‍ അണിനിരക്കും.

സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

സാധാരണ ഒക്ടാവിയ മോഡലിനെ അപേക്ഷിച്ച് പുതിയ കോര്‍പ്പറേറ്റ് പെട്രോള്‍ എഡിഷന് 50,000 രൂപ കുറവാണ്. ഡീസല്‍ മോഡലാകട്ടെ, ഒരുലക്ഷം രൂപയുടെ വിലക്കുറവും കുറിക്കുന്നു. പക്ഷെ, പുതിയ ഒക്ടാവിയ പതിപ്പിനെ എല്ലാവര്‍ക്കും കമ്പനി വില്‍ക്കില്ല. നിലവിലെ സ്‌കോഡ കാറുടമകള്‍ക്ക് മാത്രമെ ഒക്ടാവിയ സൂപ്പേര്‍ബ് എഡിഷന്‍ വാങ്ങാന്‍ കഴിയുകയുള്ളൂ.

സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

അതായത് കൈയ്യില്‍ സ്‌കോഡ കാര്‍ സ്വന്തമായില്ലെങ്കില്‍ ഒക്ടാവിയ കോര്‍പ്പറേഷന്‍ വാങ്ങാനുള്ള മോഹം നടക്കില്ല. കഴിഞ്ഞവര്‍ഷം സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷനെയും ഇതേ മാതൃകയിലാണ് സ്‌കോഡ വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്. കേവലം ക്യാന്‍ഡി വൈറ്റ് നിറം മാത്രമെ കോര്‍പ്പറേറ്റ് എഡിഷന്‍ ഒക്ടാവിയയിലുള്ളൂ.

Most Read: ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

സ്‌റ്റൈല്‍ വകഭേദം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഒക്ടാവിയ പതിപ്പ് ഒരുങ്ങുന്നത്. ഡിസൈനില്‍ സംഭവിച്ച ചെറിയ പരിഷ്‌കാരങ്ങള്‍ കോര്‍പ്പറേറ്റ് എഡിഷനെ നിരയില്‍ വ്യത്യസ്തനാക്കും. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ക്വാഡ്രാ ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് വെലോറം അലോയ് വീലുകള്‍, ചാഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍ എന്നിവയെല്ലാം മോഡലിന്റെ സവിശേഷതകളാണ്.

സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

പിന്നഴകില്‍ പരിഷ്‌കാരങ്ങളില്ല. എല്‍ഇഡി ടെയില്‍ലാമ്പുകളില്‍ C ആകൃതിയുള്ള ഇല്യൂമിനേഷന്‍ തുടരുന്നു. അകത്തളത്തില്‍ ഇരട്ടനിറമാണ് ഡാഷ്‌ബോര്‍ഡിന്. തവിട്ടു കലര്‍ന്ന അപ്‌ഹോള്‍സ്റ്ററി ക്യാബിന് ആഢബരമേകും. 6.5 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ പിന്നിലല്ല. മിറര്‍ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സാധ്യതകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുറന്നുവെയ്ക്കും.

സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

എയര്‍ ഫംങ്ഷനുള്ള ഇരട്ട സോണ്‍ എസി, ശീതീകരിച്ച ഗ്ലോവ്‌ബോക്‌സ് എന്നിവയും കാറിലെ സൗകര്യങ്ങളില്‍പ്പെടും. സുരക്ഷയ്ക്കായി നാലു എയര്‍ബാഗുകള്‍ കോര്‍പ്പറേറ്റ് എഡിഷന്‍ ഒക്ടാവിയയിലുണ്ട്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ആന്റി - സ്ലിപ്പ് റെഗുലേഷന്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് എന്നിങ്ങനെ നീളും കാറിലെ സുരക്ഷാ ക്രമീകരണങ്ങള്‍.

സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

1.4 ലിറ്റര്‍ TSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷനില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ യൂണിറ്റ് 148 bhp കരുത്തും 250 Nm torque ഉം പരമാവധി കുറിക്കും. 141 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാന്‍ ഡീസല്‍ എഞ്ചിന് ശേഷിയുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: നിയന്ത്രണം വിട്ട ഹാരിയര്‍ മരത്തിൽ ഇടിച്ചുകയറി, മുന്‍ഭാഗം തരിപ്പണം — വീഡിയോ

സ്‌കോഡ കാറുടമകള്‍ക്ക് മാത്രമായി പുതിയ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍

പെട്രോള്‍ മോഡലില്‍ 16.7 കിലോമീറ്ററും ഡീസല്‍ മോഡലില്‍ 21 കിലോമീറ്ററും ഇന്ധനക്ഷമത കമ്പനി വാഗ്ദാനം. ചെയ്യുന്നു. വിപണിയില്‍ ഹോണ്ട സിവിക്, ഹ്യുണ്ടായി എലാന്‍ട്ര, ടൊയോട്ട കൊറോള തുടങ്ങിയ മോഡലുകളുമായാണ് സ്‌കോഡ ഒക്ടാവിയയുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda #new launches
English summary
Skoda Octavia Corporate Edition Launched. Read in Malayalam.
Story first published: Monday, March 18, 2019, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X