ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറും വില. രണ്ട് വകഭേദങ്ങളിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

വിപണിയില്‍ പുറത്തിറക്കിയതിന് പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. രാജ്യമെമ്പാടുമുള്ള ഡീലര്‍ഷിപ്പില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഒക്ടാവിയ ഒനിക്‌സ് ബുക്ക് ചെയ്യാന്‍ സാധിക്കും. പുതിയ സെഡാനെ ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

നിരവധി സവിശേഷതകളോടെയും, പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുമാണ് മോഡലിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒക്ടാവിയ ഒനിക്‌സിന്റെ ഏറ്റവും ഉയര്‍ന്ന് പതിപ്പിന് 22 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറും വില.

രണ്ട് വകഭേദങ്ങളില്‍ നിരവധി സവിശേഷതകള്‍ കാണാന്‍ സാധിക്കും. ക്രോം ആവരണത്തോടെയുള്ള പുതുക്കിയ ബട്ടര്‍ഫ്‌ലൈ ഗ്രില്ലും, എല്‍ഇഡി ഹെഡ്‌ലാമ്പും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകളാണ്.

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

ടേണ്‍ ഇന്റിക്കേറ്ററുകളോടുകൂടിയ ബ്ലാക്ക് ഫിനീഷിങ് മിറര്‍, 16 ഇഞ്ചിന്റെ പുതിയ പ്രീമിയം അലോയി വീല്‍, ഗ്ലോസി ബ്ലാക്ക് റിയര്‍ സ്‌പോയിലര്‍ എന്നിവയും പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്.

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ഒക്ടാവിയ എന്ന് ആലേഖനം ചെയ്തിരിക്കുന്ന സ്‌കാഫ് പ്ലേറ്റ് കാണാം. സ്മാര്‍ട്ട്‌ലിങ്ക് സാങ്കേതിക വിദ്യായുള്ള 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തെ സവിശേഷതയാണ്.

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍, ലെതര്‍ ഫിനീഷിംങ്ങോടുകൂടിയ സ്റ്റീയറിങ് വീല്‍ എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്ന മറ്റ് സവിശേഷതകള്‍.

Most Read: പുതിയ സ്കോഡ ഒക്ടാവിയ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കും

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

ഈ നിരയിലെ തന്നെ ഏറ്റവും വലിയ ബുട്ട് സ്‌പെയ്‌സാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 590 ലിറ്ററിന്റെ ബൂട്ട് സെപ്‌യ്‌സും വാഹത്തില്‍ ലഭ്യമാണ്. പിന്നിലെ സീറ്റുകള്‍ 60:40 രീതിയില്‍ മടക്കാനും സാധിക്കും. ഇത്തരത്തില്‍ മടക്കിയാല്‍ ബൂട്ട് സെപ്‌യ്‌സ് 1580 ലിറ്ററായി വര്‍ധിപ്പിക്കാം.

Most Read: റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

സുരക്ഷയുടെ കാര്യത്തിലും ഒക്ടാവിയ ഒനിക്‌സ് മികവ് പുലര്‍ത്തുന്നുണ്ട്. എല്ലാ പുതിയ സുരക്ഷാ സന്നാഹങ്ങളും വാഹനത്തില്‍ ലഭ്യമാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്പീഡ് കണ്‍ട്രോള്‍, പിന്‍ ക്യാമറകള്‍, ഹൈ സ്പീഡ് മുന്നറിയിപ്പുകള്‍, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍ എന്നിവയാണ് ഒനിക്‌സിന് സുരക്ഷ ഒരുക്കുന്നത്.

Most Read: എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

1.8 ലിറ്റര്‍ TSI പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ TDI ഡീസല്‍ എന്‍ജിനിലും ഒനിക്‌സ് നിരത്തിലെത്തിക്കുന്നുണ്ട്. പെട്രോള്‍ എന്‍ജിന്‍ 180 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. ഡീസല്‍ എന്‍ജിന്‍ 143 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

രണ്ട് എഞ്ചിന്‍ പതിപ്പുകളും ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലാണ് വിപണിയില്‍ എത്തുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമല്ല. കാന്‍ഡി വൈറ്റ്, റേസ് ബ്ലു, കോറിഡ് റെഡ് എന്നിങ്ങനെ മുന്ന് നിറങ്ങളിലാണ് ഒക്ടാവിയ ഒനിക്‌സ് വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Octavia Onyx Launched In India. Read more in Malayalam.
Story first published: Thursday, October 10, 2019, 19:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X