ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

2011 നവംബറിലാണ് ചെക്ക് റിപ്പബ്ലിക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ, തങ്ങളുടെ സെഡാനായ റാപ്പിഡിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഇപ്പോഴിതാ റാപ്പിഡിന്റെ ഒരു ലക്ഷം യൂണിറ്റെന്ന നേട്ടം സ്‌കോഡ സ്വന്തമാക്കിയിരിക്കുന്നു. പൂനെയിലെ ചകാനിലുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ നിര്‍മ്മാണശാലയില്‍ നിന്ന് റെഡ് നിറത്തിലുള്ള റാപ്പിഡ് സെഡാന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് ഈ നേട്ടം കമ്പനി സ്വന്തമാക്കിയത്.

ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പുമായാണ് സ്‌കോഡ പ്ലാറ്റ്‌ഫോമുകളും നിര്‍മ്മാണശാലകളും പങ്കിടുന്നത്. സ്‌കോഡയുടെ മോട്ടോര്‍സ്‌പോര്‍ട് പാരമ്പര്യം വിളിച്ചോതുന്ന മോണ്ടെ കാര്‍ലോ ബാഡ്ജും സെഡാനില്‍ പതിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

റാപ്പിഡ് സെഡാന്റെ സ്‌പെഷല്‍ എഡിഷനാണ് മോണ്ടെ കാര്‍ലോ. വിപണിയിലെ C ശ്രേണിയില്‍ സ്‌കോഡയുടെ ശക്തമായ സാന്നിധ്യമാണ് റാപ്പിഡ്. തങ്ങളുടെ നിരയില്‍ നിന്നും ഫാബിയയെ സ്‌കോഡ ഒഴിവാക്കിയതോടെ കമ്പനിയുടെ പ്രാരംഭ കാറെന്ന ബഹുമതി റാപ്പിഡിന് ലഭിച്ചു.

ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

വില്‍പ്പനയില്‍ കമ്പനിയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് റാപ്പിഡ് സെഡാന്‍. വിപണിയില്‍ ഒരുപിടി മികച്ച കാറുകള്‍ സ്‌കോഡ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. കമ്പനി നിരയിലെ സ്ഥിരതയാര്‍ന്ന വില്‍പ്പനയുള്ള കാറാണ് റാപ്പിഡ് സെഡാന്‍.

ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

സ്‌കോഡ റാപ്പിഡ് സെഡാന്റെ സ്‌പെഷല്‍ എഡിഷനായ മോണ്ടെ കാര്‍ലോയ്ക്കാണ് ഒരു ലക്ഷം യൂണിറ്റ് തികയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത്. റേസിംഗ് സ്‌പോര്‍ട്‌സ് ശൈലിയിലാണ് ഈ സ്‌പെഷല്‍ എഡിഷന്‍ കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

നിലവില്‍ ഇന്ത്യ 2.0 പ്രൊജക്ടിന്റെ തിരക്കുകളിലാണ് കമ്പനിയിപ്പോള്‍. പദ്ധതിയ്ക്കായി 8,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 2018 ജൂലൈയില്‍ അറിയിച്ചിരുന്നു.

Most Read: ലോകത്തെ ഏറ്റവും സുരക്ഷിതമായ ബൈക്കാവാന്‍ ഡാമണ്‍ എക്‌സ്

ഇന്ത്യയില്‍ ഒരു ലക്ഷം റാപ്പിഡ് സെഡാനുകള്‍ പുറത്തിറക്കി സ്‌കോഡ

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴിലാണ് സ്‌കോഡ നിലകൊള്ളുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ടെക്‌നോളജി സെന്റര്‍ പൂനെയില്‍ കമ്പനി ആരംഭിച്ചിരുന്നു.

Most Read: ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്‍ - വീഡിയോ

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ സബ്-കോമ്പാക്റ്റ് MQB-A0-IN പ്ലാറ്റ്‌ഫോമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടക്കമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംഭാവിയില്‍ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം 95 ശതമാനംവരെ ഉയര്‍ത്താനാണ് സ്‌കോഡ ലക്ഷ്യമിടുന്നത്. ഭേദപ്പെട്ട വില്‍പ്പന നേടുന്നപക്ഷം ഇന്ത്യന്‍ നിര്‍മ്മിത കാറുകളെ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും സ്‌കോഡയ്ക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid Production Reaches 1 Lakh Units In India. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X