സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, 200 രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

അംഗീകൃത സര്‍വീസ് സെന്ററുകളെ കണ്ണുമടച്ചു വിശ്വസിക്കുന്നവരാണ് മിക്ക കാര്‍ ഉടമകളും. പുതിയ കാറിന് എന്തെങ്കില്‍ പ്രശ്‌നം സംഭവിച്ചാല്‍ കമ്പനിയുടെ അംഗീകാരമുള്ള സര്‍വീസ് സെന്ററുകളില്‍ ചെന്നാല്‍ മാത്രമേ പലര്‍ക്കും മനഃസമാധാനം ലഭിക്കുകയുള്ളൂ. അംഗീകൃത സര്‍വീസ് സെന്ററില്‍ ചെന്നാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ട്. പരിശീലനം ലഭിച്ച വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പരിശോധന, ഒറിജിനല്‍ പാര്‍ട്‌സ് ഉപയോഗിച്ചുള്ള റിപ്പയറിങ്. ഒപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം.

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, ഇരുനൂറ് രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

പക്ഷെ തങ്ങള്‍ അര്‍പ്പിക്കുന്ന ഈ വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ സര്‍വീസ് സെന്ററുകള്‍ ശ്രമിക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഉപഭോക്തൃ സമൂഹം. കഴിഞ്ഞദിവസം സ്‌കോഡ ലൊറ സര്‍വീസിന് കൊടുത്ത മുംബൈ സ്വദേശി പറയുന്നതും ഇക്കാര്യംതന്നെ. മുംബൈയിലെ JMD സ്‌കോഡയില്‍ എട്ടുവര്‍ഷം പഴക്കമുള്ള ലൊറ സെഡാനുമായി സര്‍വീസിന് ചെന്നതായിരുന്നു മാന്‍സണ്‍.

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, ഇരുനൂറ് രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

കാറിലെ ഡീസല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടാവാന്‍ പതിവില്‍ കൂടുതല്‍ സമയമെടുക്കുന്നു. പ്രശ്‌നമിതാണ്. തകരാര്‍ കണ്ടപ്പോള്‍ത്തന്നെ അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ ചെന്ന് കാറിന്റെ ബാറ്ററി ഇദ്ദേഹം പരിശോധിച്ചിരുന്നു. രണ്ടുവര്‍ഷം മാത്രം പഴക്കമുള്ള എക്‌സൈഡ് ബാറ്ററിക്ക് കുഴപ്പമൊന്നുമില്ലെന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ ഉറപ്പിച്ചതിനെ തുടര്‍ന്നാണ് ജെഎംഡി സ്‌കോഡയില്‍ കാറുമായി മാന്‍സണ്‍ ചെന്നത്.

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, ഇരുനൂറ് രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

സര്‍വീസ് സെന്റര്‍ ലൊറ പരിശോധിച്ച് പ്രശ്‌നം പരിഹരിച്ചു നല്‍കി. എന്നാല്‍ അന്നു തൊട്ട് കാറില്‍ ഗുരുതര പ്രശ്‌നങ്ങള്‍ തലപ്പൊക്കി തുടങ്ങിയതെന്ന് മാന്‍സണ്‍ പറയുന്നു. ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാര്‍ പെട്ടെന്ന് ഓഫാവുന്നതാണ് മാന്‍സണ്‍ അഭിമുഖീകരിച്ച പ്രധാന പ്രശ്‌നം. ഇന്ധനം തീര്‍ന്നുപോയതാണെന്ന് ആദ്യം കരുതി. എന്നാല്‍ ഫ്യൂവല്‍ മീറ്ററില്‍ സൂചി റിസര്‍വിന് തൊട്ടുമുകളില്‍ കണ്ടതോടെ ഇതിനുള്ള സാധ്യത ഇദ്ദേഹം തള്ളി.

Most Read: ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, ഇരുനൂറ് രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

കാര്‍ തുടരെ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ടാങ്കില്‍ ഡീസല്‍ നിറച്ചു നോക്കി. എന്നിട്ടും കാര്‍ സ്റ്റാര്‍ട്ടായില്ല. ഒടുവില്‍ മറ്റൊരു വാഹനത്തിന്റെ സഹായത്താല്‍ കെട്ടിവലിച്ചാണ് ഇദ്ദേഹം കാര്‍ വീട്ടിലെത്തിച്ചത്. തൊട്ടടുത്ത ദിവസംതന്നെ കാര്‍ വീണ്ടും കേടായെന്ന് വ്യക്തമാക്കി മാന്‍സണ്‍ ജെഎംഡി സ്‌കോഡയെ സമീപിച്ചു.

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, ഇരുനൂറ് രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

ഒരു ദിവസമെടുത്ത് കാര്‍ പരിശോധിച്ച സര്‍വീസ് സെന്റര്‍, ഇന്ധനത്തിന് നിലവാരം കുറഞ്ഞതാണ് കാറിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അറിയിച്ചു. ഫ്യൂവല്‍ ഇഞ്ചക്ടറുകള്‍, ഫ്യൂവല്‍ പമ്പ്, ഫ്യൂവല്‍ ലൈന്‍ തുടങ്ങിയ ഘടകങ്ങളെല്ലാം മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ കാര്‍ ഓടുകയുള്ളൂവെന്നും വ്യക്തമാക്കി.

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, ഇരുനൂറ് രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

ഇന്ധന നിലവാരം കുറഞ്ഞതാണ് പ്രശ്‌നമെന്ന് അറിഞ്ഞ സാഹചര്യത്തില്‍ കാറിലെ ഡീസല്‍ മുഴുവന്‍ ഊറ്റിക്കളഞ്ഞ് പകരം പുതിയ ഡീസല്‍ ഇവര്‍ നിറച്ചു. ശേഷം ബാറ്ററി ജമ്പ് കേബിളുകള്‍ ഉപയോഗിച്ച് കാറിനെ ജമ്പ് സ്റ്റാര്‍ട്ട് ചെയ്‌തെടുത്തപ്പോള്‍ ലൊറയ്ക്ക് ജീവന്‍ വെച്ചു.

സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, ഇരുനൂറ് രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

ഇതേസമയം, രണ്ടാമത്തെ പരിശോധനയ്ക്ക് ശേഷം ഫ്യൂവല്‍ ലൈന്‍ പൂര്‍ണ്ണമായി ബന്ധിപ്പിക്കാതെയാണ് സ്‌കോഡ സര്‍വീസ് സെന്റര്‍ തനിക്ക് കാര്‍ തിരികെ നല്‍കിയതെന്ന് മാന്‍സണ്‍ ചൂണ്ടിക്കാട്ടി. എന്തായാലും ഇപ്പോള്‍ മാന്‍സണിന്റെ കാറിന് പ്രശ്‌നമൊന്നുമില്ല. ഇരുന്നൂറ് രൂപ മാത്രം ചിലവുള്ള കാര്യത്തിന് മൂന്നുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയ സ്‌കോഡ സര്‍വീസ് സെന്ററിന്റെ നടപടിയെ വാഹന പ്രേമികളുടെ കൂട്ടായ്മയായ ടീംബിഎച്ച്പി ഫോറത്തിലാണ് മാന്‍സണ്‍ തുറന്നുകാട്ടിയത്.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് സ്‌കോഡ ഡീലര്‍ഷിപ്പ് പറഞ്ഞു വഞ്ചിക്കുകയായിരുന്നു ബെംഗളൂരു സ്വദേശി സുഹാസ് മഞ്ജുനാഥ് സ്വാമിയെ. ഡീലര്‍ഷിപ്പ് നല്‍കിയ റാപ്പിഡ് 'ബ്ലാക്ക് പാക്കേജുമായി' ഇദ്ദേഹം കഥയറിയാതെ കുറെ സന്തോഷിച്ചു. എന്നാല്‍ വൈകാതെ സുഹാസ് അറിഞ്ഞു, ബ്ലാക്ക് പാക്കേജ് റാപ്പിഡ് എന്നൊരു മോഡലിനെ സ്‌കോഡ പുറത്തിറക്കിയിട്ടില്ല.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

സംഭവം നടന്നത് മൂന്നുവര്‍ഷം മുന്‍പാണ്. കമ്പനിക്കും ഡീലര്‍ഷിപ്പിനുമെതിരെ സുഹാസ് കോടതി കയറി. നിയമയുദ്ധം മൂന്നുവര്‍ഷം നീണ്ടു. ഒടുവില്‍ കോടതി വിധിച്ചു, സുഹാസിന് പുതിയ കാര്‍ നല്‍കാന്‍ സ്‌കോഡ ബാധ്യസ്ഥരാണ്. ഇപ്പോള്‍ കോടതി വിധിയിന്മേല്‍ സുഹാസ് മഞ്ജുനാഥിന് റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷന്‍ നല്‍കിയിരിക്കുകയാണ് സ്‌കോഡ.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

2016 -ല്‍ ബെംഗളൂരുവിലെ വിനായക് സ്‌കോഡ ഡീലര്‍ഷിപ്പില്‍ നിന്നാണ് 'ബ്ലാക്ക് പാക്കേജ്' റാപ്പിഡിനെ ഇദ്ദേഹം വാങ്ങിയത്. ലിമിറ്റഡ് എഡിഷന്‍ കാറാണെന്നും ഒരൊറ്റ യൂണിറ്റ് മാത്രമേ ബാക്കിയുള്ളൂവെന്നും ഡീലര്‍ഷിപ്പ് സുഹാസിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഡിസ്‌കൗണ്ടുകളെല്ലാം കിഴിച്ച് 11.8 ലക്ഷം രൂപയായി റാപിഡ് 1.6 MT 'ബ്ലാക്ക് പാക്കേജ്' എഡിഷന്.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ആദ്യം 20,000 രൂപ കൊടുത്താണ് 2016 ഒക്ടോബര്‍ 16 -ന് കാറിനെ സുഹാസ് ബുക്ക് ചെയ്തത്. ഒക്ടോബര്‍ 18 -ന് വീണ്ടും ഡീലര്‍ഷിപ്പ് 30,000 രൂപ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. പണമിടപാടുകള്‍ക്കൊടുവില്‍ ഒക്ടോബര്‍ 31 -നാണ് സുഹാസിന് ക്യാന്‍ഡി വൈറ്റ് നിറത്തിലുള്ള 'ബ്ലാക്ക് പാക്കേജ്' എഡിഷന്‍ കാര്‍ കിട്ടിയത്.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡീലര്‍ഷിപ്പ് പറഞ്ഞ വിലയും രേഖകളിലെ വിവരങ്ങളും ഒത്തുപോകുന്നില്ലെന്ന് സുഹാസ് കണ്ടെത്തി. നികുതിയടച്ച രസീതില്‍ 48,000 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. 9,72,617 ലക്ഷം രൂപയാണ് ഡീലര്‍ഷിപ്പ് കാറിന് ഷോറൂം വില പറഞ്ഞതെങ്കിലും വില്‍പ്പന രേഖകളില്‍ മോഡലിന് വില 9,24,740 രൂപയായി കുറഞ്ഞു.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി സുഹാസ് അറിഞ്ഞത്. കാറിന്റെ രേഖകളിലെവിടെയും ലിമിറ്റഡ് എഡിഷനെന്നോ, ബ്ലാക്ക് പാക്കേജെന്നോ ഇദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ല. പരാതിയുമായി ചെന്ന സുഹാസിന് ഡീലര്‍ഷിപ്പ് 67,605 രൂപയുടെ ഡെബിറ്റ് മെമോ നല്‍കി കാര്യം ഒത്തുത്തീര്‍പ്പാക്കാന്‍ ശ്രമിച്ചു.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

വായ്പാ വ്യവസ്ഥയിന്മേലായിരുന്നു ഇദ്ദേഹം കാര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന ബോധ്യം വന്നതോടുകൂടി കാറുമായി സുഹാസ് മടങ്ങി. എന്നാല്‍ 2018 നവബബര്‍ 18 -ന് 'ബ്ലാക്ക് പാക്കേജ്' എഡിഷന്‍ റാപ്പിഡില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. രേഖകളിലെ വൈരുദ്ധ്യം കാരണം സര്‍വീസ് സെന്ററില്‍ കൊണ്ടുചെല്ലാന്‍ പറ്റാത്ത സ്ഥിതിവിശേഷം.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ഡീലര്‍ഷിപ്പിനെ ബന്ധപ്പെട്ടപ്പോള്‍ നികുതിയടച്ച രസീതില്‍ ബ്ലാക്ക് പാക്കേജ് എന്നുകൂടി ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദ്ദേശമാണ് സുഹാസിന് ലഭിച്ചത്. ഡിസംബര്‍ 27 -ന് ഡീലര്‍ഷിപ്പ് പങ്കുവെച്ച പുതിയ നികുതി രസീതുമായി സുഹാസ് സര്‍വീസ് സെന്ററിലെത്തി. കാറിന്റെ ഹെഡ്‌ലാമ്പിലായിരുന്നു പ്രശ്‌നം. എന്നാല്‍ പ്രശ്‌നകാരണം കണ്ടുപിടിക്കാന്‍ സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല.

ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് ലഭിച്ച കാറിലെ ഘടകങ്ങളില്‍ പലതും ഡീലര്‍ഷിപ്പ് മാറ്റിയതായി സുഹാസ് തിരിച്ചറിഞ്ഞത്. ലിമിറ്റഡ് എഡിഷനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഡീലര്‍ഷിപ്പ് വീണ്ടും തന്നെ വഞ്ചിച്ചെന്ന് മനസിലാക്കിയ സുഹാസ് ഒടുവില്‍ ഉപഭോക്തൃ കോടതി കയറാന്‍ തീരുമാനിച്ചു.

നീണ്ട മൂന്നുവര്‍ഷം സ്‌കോഡയ്ക്കും ഡീലര്‍ഷിപ്പിനുമെതിരെ സുഹാസ് മഞ്ജുനാഥ് പോരാടി. എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല. ഉടമയ്ക്ക് പുതിയ കാര്‍ നല്‍കാനായിരുന്നു കോടതി വിധി. ഇതിന്‍പ്രകാരമാണ് പുതിയ റാപ്പിഡ് മോണ്‍ടി കാര്‍ലോ എഡിഷന്‍ സുഹാസിന് നല്‍കാന്‍ സ്‌കോഡ തീരുമാനിച്ചു.

Source: Team-BHP

Most Read Articles

Malayalam
English summary
Skoda Service Center Quotes Rs 3 Lakh Estimate For Car Repair, Owner Gets It For Free Outside. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X