പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ. 24 ലക്ഷം രൂപയ്ക്ക് സൂപ്പേര്‍ബ് വാങ്ങിയാല്‍, മൂന്നുവര്‍ഷത്തിന് ശേഷം 13.67 ലക്ഷം രൂപയ്ക്ക് കാര്‍ സ്‌കോഡ തിരിച്ചെടുക്കും. നിലവിലെ സ്‌കോഡ ഉടമകള്‍ക്ക് മാത്രമേ ഈസിബൈ എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയില്‍ പങ്കുചേരാനാകൂ.

പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ ഫൈനാന്‍സ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ സ്‌കോഡ ഫൈനാന്‍സ് സര്‍വീസസ് മുഖേനയാണ് ഈസിബൈ പദ്ധതി കമ്പനി നടപ്പിലാക്കുന്നത്. സൂപ്പേബര്‍ബിന്റെ ഷോറൂം വില പുതിയ സ്‌കീമിന് ആധാരമാവും. ഈസിബൈ പദ്ധതി പ്രകാരം സൂപ്പേര്‍ബ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാറിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, റോഡ് നികുതി നിരക്കുകള്‍ പൂര്‍ണ്ണമായും വഹിക്കണം.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

അതായത് പുതിയ പദ്ധതി പ്രകാരം 24 ലക്ഷം രൂപ വിലയുള്ള സൂപ്പേര്‍ബ് സ്വന്തമാക്കാന്‍ നാലുലക്ഷം രൂപയോളം ഉടമ ആദ്യം മുടക്കണം. 48,663 രൂപയായിരിക്കും കാറിന്റെ പ്രതിമാസ ഇഎംഐ. മൂന്നുവര്‍ഷത്തിന് (36 മാസം) ശേഷം വില്‍ക്കണമെന്ന് തോന്നിയാല്‍ 13.67 ലക്ഷം രൂപയ്ക്ക് കാര്‍ സ്‌കോഡ തിരിച്ചെടുക്കും.

പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

ഈസിബൈയിലൂടെ സൂപ്പേര്‍ബിന് 57 ശതമാനം റീസെയില്‍ മൂല്യമാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ഇതേസമയം മൂന്നുവര്‍ഷം കൊണ്ട് 45,000 കിലോമീറ്ററില്‍ക്കൂടുതല്‍ കാര്‍ പിന്നിടരുതെന്ന നിബന്ധന സ്‌കോഡ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഇതില്‍ കൂടിയാല്‍, കിലോമീറ്ററിന് ഇരുപതു രൂപാ കണക്കില്‍ റീസെയില്‍ മൂല്യം കമ്പനി കുറച്ച് കണക്കാക്കും.

പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

ഉദ്ദാഹരണത്തിന് മൂന്നുവര്‍ഷംകൊണ്ട് 50,000 കിലോമീറ്റര്‍ പിന്നിട്ടാല്‍ ഒരുലക്ഷം രൂപ റീസെയില്‍ മൂല്യത്തില്‍ നിന്നും കുറയും. ഇന്ത്യയില്‍ പിടിമുറുക്കാനുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമാണ് പുതിയ ഈസിബൈ. നേരത്തെ നിരയിലെ മുഴുവന്‍ കാറുകള്‍ക്കും ആറുവര്‍ഷ വാറന്റി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഷീല്‍ഡ് പ്ലസ് പാക്കേജ് മുഖേനയാണ് കാറുകള്‍ക്ക് അഞ്ച്, ആറ് വര്‍ഷത്തേക്ക് സ്‌കോഡ വാറന്റി നീട്ടി നല്‍കുന്നത്.

പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

ഷീല്‍ഡ് പ്ലസ് പദ്ധതി പ്രകാരം ആറുവര്‍ഷം അല്ലെങ്കില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ കാലയളവില്‍ സ്‌കോഡ കാറുകള്‍ക്ക് സമ്പൂര്‍ണ്ണ കവറേജ് ലഭിക്കും. നിലവിലെ സ്‌കോഡ കാറുടമകള്‍ക്കും ഷീല്‍ഡ് പ്ലസ് പാക്കേജ് തിരഞ്ഞെടുക്കാം. മോഡലുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഷീല്‍ഡ് പ്ലസ് പാക്കേജിന്റെ നിരക്ക്.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

പുതിയ 'ബൈ ബാക്ക്' പദ്ധതിയുമായി സ്‌കോഡ

ആദ്യവര്‍ഷം കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും മൂന്നുവര്‍ഷം തേര്‍ഡ് പാര്‍ട്ടി കവറേജും ഷീല്‍ഡ് പ്ലസ് ഉറപ്പുവരുത്തും. റാപ്പിഡ്, ഒക്ടാവിയ, സൂപ്പേര്‍ബ്, കൊഡിയാക്ക് എന്നിവരടങ്ങുന്നതാണ് നിലവിലെ സ്‌കോഡ ഇന്ത്യാ നിര.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Superb Buyback Program: Things To Know. Read in Malayalam.
Story first published: Tuesday, April 23, 2019, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X