കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ സ്‌കോഡ

ചെക്ക് റിപ്പബ്ലിക്ക് കാര്‍ നിര്‍മ്മാതാക്കളായ തങ്ങളുടെ പുത്തന്‍ കറോക്കിനെ വിപണിയിലെത്തിച്ചത് 2017 -ലാണ്. കമ്പനിയുടെ തന്നെ യെറ്റി ക്രോസ്സോവര്‍ എസ്‌യുവിയ്ക്ക് പകരക്കാരനായിട്ടാണ് കറോക്ക് എത്തിയത്. പുറത്തിറക്കിയത് മുതല്‍ യൂറോപ്പ് പോലുള്ള വിപണികളില്‍ മികച്ച പ്രകടനമാണ് ഈ എസ്‌യുവി കാഴ്ചവെക്കുന്നത്. ഇപ്പോള്‍ കറോക്കിനെ ഇന്ത്യന്‍ വിപണിയിലും പരീക്ഷിക്കാനുള്ള മുന്നൊരുക്കത്തിലാണ് സ്‌കോഡ.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ കറോക്ക് ഇന്ത്യ തേടിയെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഔറംഗാബാദിലെ നിര്‍മ്മാണശാലയില്‍ കറോക്ക് എസ്‌യുവിയ്ക്കായുള്ള നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു സ്‌കോഡ.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായിരിക്കും കറോക്ക്. അതായത്, ഇന്ത്യയിലായിരിക്കും ഇത് അസംബ്ള്‍ ചെയ്യുക. ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും സ്‌കോഡ കറോക്ക് ഒരുങ്ങുന്നത്.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

സ്‌കോഡയുടെ തന്നെ കൊഡിയാക്ക്, ഒക്ടാവിയ, സൂപ്പേര്‍ബ് മോഡലുകളില്‍ ഉപയോഗിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമാണ് MBQ. എക്സ്റ്റീരിയറില്‍ കൊഡിയാക്ക് എസ്‌യുവിയെ അനുസ്മരിപ്പിക്കും കറോക്ക്. തനത് സ്‌കോഡ മുഖമുദ്രയുള്ള ഗ്രില്ലും പരിഷ്‌ക്കരിച്ച ഹെഡ്‌ലാമ്പുമാണ് കറോക്കിനുള്ളത്.

Most Read:ജീപ്പ് കോമ്പസിന് 1.2 ലക്ഷം രൂപ വിലക്കിഴിവ്

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

കൊഡിയാക്കിലെ പോലെ തന്നെ ഹെഡ്‌ലാമ്പുകള്‍ക്ക് തൊട്ട് താഴെയായി ഫോഗ്‌ലാമ്പുകളും ഇടം പിടിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായിരിക്കും പുതിയ സ്‌കോഡ കറോക്ക് എത്തുക. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് യൂണിറ്റായിരിക്കും പെട്രോള്‍ വകഭേദം.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

നിലവിലെ 2.0 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനായിരിക്കും പുതിയ കറോക്കിലെ ഡീസല്‍ വകഭേദത്തിലും തുടരുക. എന്നാല്‍, ബിഎസ് VI ( ഭാരത് സ്‌റ്റേജ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന DSG ഗിയര്‍ബോക്‌സോടു കൂടിയ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും കറോക്ക് എസ്‌യുവി എത്താനുള്ള സാധ്യത ഏറെയാണ്.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

സ്‌കോഡ കറോക്ക് CKD യൂണിറ്റ് ആയത് കൊണ്ട് തന്നെ ഉയര്‍ന്ന വില പ്രതീക്ഷിക്കാം. റിപ്പോര്‍ട്ടുകള്‍ പറയുന്നത് തങ്ങളുടെ പ്രീമിയം എസ്‌യുവിയായി സ്‌കോഡ വിപണിയിലെത്തിക്കുന്ന കറോക്കിന് 25 മുതല്‍ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നാണ്.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

വിപണിയിലെത്തിയാല്‍ സ്‌കോഡ കറോക്ക് മുഖ്യമായും വെല്ലുവിളി ഉയര്‍ത്തുക ജീപ്പ് കോമ്പസിനും ടാറ്റ ഹാരിയറിനുമാവും. 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ജീപ്പ് കോമ്പസിലുള്ളത്.

Most Read:വീറ് കാട്ടി XUV300, പുതിയ പരസ്യം പുറത്ത് വിട്ട് മഹീന്ദ്ര

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

പെട്രോള്‍ വകഭേദത്തില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ടെങ്കിലും ഡീസല്‍ വകഭേദത്തില്‍ മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്. ഉടന്‍ തന്നെ ഡീസല്‍ വകഭേദത്തില്‍ ഒമ്പത് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് നല്‍കുമെന്ന് കമ്പനി പറയുന്നുണ്ട്.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

ടാറ്റ ഹാരിയറിനാകട്ടെ ഫിയറ്റില്‍ നിന്നുള്ള മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിനാണുള്ളത്. ക്രയോട്ടോക്ക് എന്ന് ടാറ്റ വിളിക്കുന്ന എഞ്ചിന് പരമാവധി 138 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

കറോക്ക് എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ സ്‌കോഡ

ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിലും ഹാരിയര്‍ ഉടനെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് ഹാരിയറിന്റെ വില. ജീപ്പ് കോമ്പസിനാവട്ടെ 14.95 ലക്ഷം മുതല്‍ 21.07 ലക്ഷം രൂപ വരെയും. ഇരു വിലകളും ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ്. വിപണിയിലെത്താനിരിക്കുന്ന സ്‌കോഡ കറോക്ക് എസ്‌യുവിയ്ക്ക് ഇവയെക്കാളും ഉയര്‍ന്ന വിലയാവാനാണ് സാധ്യത.

Source: Cartoq

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
skoda to be launch karoq suv in india soon: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X