Just In
- 4 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 4 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 4 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 5 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Movies ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന് പിള്ള രാജു
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി സ്‌കോഡയും ഫോക്‌സ്‌വാഗനും ലയിക്കുന്നു
ഫോക്‌സ്‌വാഗൺ ഇന്ത്യയും സ്‌കോഡ ഇന്ത്യയും ലയിച്ച് സ്‌കോഡ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിക്കുന്നു. ഇതൊരു സമൂലമായ നീക്കമാണ്. ഇത് ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഗതിയും ദിശയും പൂർണ്ണമായും മാറ്റും. പുതിയ കമ്പനിയായ സ്കോഡ ഓട്ടോയുടെ ഉൽപ്പന്നങ്ങക്ക് വിപണിയിൽ ഗണ്യമായ ലീഡ് കൊണ്ടുവരും.
ലോകത്തിലെ രണ്ടാമത്തെ വലിയ ഓട്ടോമോട്ടീവ് ഗ്രൂപ്പാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. പ്രശസ്ത ബ്രാൻഡുകളായ ഓഡി, ലംബോർഗിനി, ബെന്റ്ലി, ബുഗാട്ടി, പോർഷെ, ഡ്യുക്കാട്ടി, മാൻ, സ്കാനിയ, സീറ്റ്, സ്കോഡ, ഫോക്‌സ്‌വാഗണ്‍ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, ഫോക്‌സ്‌വാഗൺ പാസഞ്ചർ കാറുകൾ എന്നിവയാണ് ഇതിന്റെ അനുബന്ധ സ്ഥാപനങ്ങൾ.
ഈ കമ്പനികളെല്ലാം പ്രവർത്തിക്കുന്നത് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കുടക്കീഴിലാണ്. ഇന്ത്യയിൽ, ഫോക്‌സ്‌വാഗണെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അൽപം വ്യത്യസ്തമായിരുന്നു. ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർ വിഭാഗത്തിന് സ്കോഡയുടെ ശക്തമായ അടിത്തറ സഹായകരമായിരുന്നു.
2001 നവംബർ മുതൽ സ്കോഡ ഇന്ത്യ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രശസ്ത പ്രീമിയം കാർ നിർമ്മാതാക്കളായി സ്വയം മാറാൻ ബ്രാൻഡ് അതിവേഗം സാധിച്ചു. കമ്പനിയുടെ വിആർ പെർഫോമൻസ് മോഡലുകൾ താമസിയാതെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായിത്തീർന്നു. തുടർന്ന് സ്കോഡ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ഏതാണ്ട് ആറ് വർഷത്തിന് ശേഷം 2007 ൽ ഫോക്‌സ്‌വാഗണ്‍ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. വിപണിയിൽ മികച്ച തുടക്കം നേടാനും ഫോക്‌സ്‌വാഗന് സാധിച്ചു. പോർഷെ 2004 ലും ഓഡി 2007 ലും ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. അതിനാൽ സ്കോഡ ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴിലായി.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്ടിന് നേതൃത്വം നൽകുന്നതിനാൽ സ്കോഡയ്ക്ക് അംഗീകാരം ലഭിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫോക്സ്‍വാഗൺ ഗ്രൂപ്പ് ഇന്ത്യ 2.0 പദ്ധതി പ്രഖ്യാപിച്ചത്. ജർമ്മൻ ഓട്ടോ ഒന്നിച്ചു കൂടിയ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ ഇന്ത്യൻ വിപണിയെ കമ്പനി നിസാരമായി കാണുന്നില്ല.
ഇന്ത്യൻ വിപണിക്കായുള്ള കാറുകളുടെ വികസനം, ഇന്ത്യയിൽ കൂടുതൽ വിപണി നേടിയെടുക്കുക, ഇന്ത്യയിൽ വിൽപനയ്‌ക്കുള്ള ഉൽപ്പന്നങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, നിക്ഷേപം വർദ്ധിപ്പിക്കുക എന്നിവയാണ് ഫോക്സ്‍വാഗൺ ഇന്ത്യയുടെ 2.0 പദ്ധതിയിൽ ഉൾപ്പെടുന്നത്.
Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി
സ്കോഡ ഇന്ത്യ ആയിരിക്കും ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനത്തെ നയിക്കുക എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019 ഏപ്രിലിലാണ് ഫോക്‌സ്‌വാഗൺ തങ്ങളുടെ മൂന്ന് പാസഞ്ചർ കാറുകളെ ഇന്ത്യയിൽ ലയിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. ലയനം ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Most Read: ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ
ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്‌കോഡ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയോജിപ്പിച്ചാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിക്കുന്നത്.
Most Read: ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഫോക്സ്വാഗൺ, സ്‌കോഡ, ഓഡി, പോർഷെ, ലംബോർഗിനി എന്നിവയ്‌ക്കെല്ലാം സ്വന്തമായി ഡീലർഷിപ്പുകളും സേവന സൗകര്യങ്ങളും ഉണ്ടായിരിക്കും. ലയനത്തിന്റെ മാറ്റങ്ങൾ മാനേജർ, വികസന തലങ്ങളിൽ മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഈ ലയനം ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ആരംഭം കുറിക്കും.