ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

വാഹന വിപണിയിലെ മാന്ദ്യത്തിന് അവസാനമായില്ലെന്നു തന്നെ വേണം പറയാന്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാന്ദ്യത്തെ ചെറുക്കാന്‍ ചകാന്‍ പ്ലാന്റ് ഒരുമാസത്തെയ്ക്ക് അടച്ചിടാന്‍ ഒരുങ്ങുകയാണ് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

2019 ഡിസംബര്‍ പകുതി മുതല്‍ 2020 ജനുവരി പകുതി വരെയാകും പ്ലാന്റ് അടച്ചിടുക എന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് കമ്പനി ഇത്തരത്തില്‍ അടച്ചിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവെച്ചത്.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

രണ്ടുമാസം നീളുന്ന നോ പ്രൊഡക്ഷന്‍ കാലയളവ് ഇന്ത്യന്‍ വാഹന നിര്‍മ്മാണ മേഖലയില്‍ അപൂര്‍വമാണ്. ഇന്ത്യ 2.0 പ്രോജക്റ്റിന് ഇനി 18 മാസം കൂടി ശേഷിക്കെയാണ് ഫോക്‌സ്‌വാഗണിന്റെ പുതിയ നടപടി. ഉത്പാദനം താത്കാലികമായി നിര്‍ത്തുന്നതോടെ കമ്പനിയുടെ കയറ്റുമതി വിപണികള്‍ മന്ദഗതിയിലാകും.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം യൂണിറ്റുകള്‍ വിപണിയിലെത്തിക്കാനായിരുന്നു ഫോക്‌സ്‌വാഗണ്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാജ്യത്തെ വാഹന മേഖല മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ ഈ ലക്ഷ്യം ഏറെക്കുറെ മങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

നിലവില്‍ ഇന്ത്യയില്‍ 85,000 യൂണിറ്റുകളെങ്കിലും വില്‍ക്കാനാണ് കമ്പനിയുടെ ശ്രമം. ഈ വര്‍ഷം ഇതുവരെയുള്ള മൊത്തം കയറ്റുമതിയില്‍ 3 ശതമാനം വര്‍ദ്ധനവ് രാജ്യാന്തര തലത്തില്‍ കമ്പനി നേടിയിട്ടുണ്ട്. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ കാര്യത്തില്‍ വളര്‍ച്ച താഴോട്ടാണ്.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 11 ശതമാനം കയറ്റുമതി ഇടിവാണ് കമ്പനിക്ക് സംഭവിച്ചത്. ഇതേസമയം, ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുതുതലമുറ കാറുകള്‍ പുറത്തിറക്കാന്‍ ശാലകളില്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. MQB A0 IN അടിത്തറയ്ക്കായി ശാലയിലെ സംവിധാനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

ഉത്പാദനം നിര്‍ത്തിവെയ്ക്കുന്ന കാലയളവ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. പലരും നിര്‍മ്മാല ശാലകള്‍ അടച്ചിട്ടും, ജോലിക്കാരെ പിരിച്ചുവിട്ടും, വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയും മാന്ദ്യത്തെ ചെറുത്ത് നില്‍ക്കാനാണ് ശ്രമിക്കുന്നത്.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും അടുത്തിടെ ഇന്ത്യയിലെ രണ്ട് നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചുപൂട്ടാനും സാധ്യതയുണ്ടെും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Most Read: ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് ഒരു ലക്ഷം കാറുകളുടെ കുറവാണ് ഹോണ്ടക്കുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. രാജസ്ഥാനിലെ പ്ലാന്റില്‍ മാത്രമായി നിര്‍മ്മാണം ചുരുക്കാനാണ് ഹോണ്ട ഉദ്ദേശിക്കുന്നത്.

Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റ് ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ്. ഈ പ്ലാന്റില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തിരണ്ടായിരം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണുള്ളത്. ആവശ്യം കുറഞ്ഞതിനാല്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം 30000 ആയി ചുരുങ്ങി. ഗുജറാത്തില്‍ കൈവശമുള്ള ഭൂമി വില്‍ക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

19 വര്‍ഷത്തിനിടയിലെ മേഖലയിലെ ഏറ്റവും മോശമായ മാന്ദ്യമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം 300 -ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്നാണ് സിയാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചകാന്‍ പ്ലാന്റ് അടച്ചിടാനൊരുങ്ങി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഹീറോ മോട്ടോകോര്‍പിന്റെ പ്ലാന്റുകള്‍ താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയിരുന്നു.

Most Read Articles

Malayalam
English summary
Skoda Auto Volkswagen To Keep Chakan Plant Shut For One More Month. Read more in Malayalam.
Story first published: Saturday, November 30, 2019, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X